1 GBP = 102.00 INR                       

BREAKING NEWS

ഈച്ചാക്ക കിടു; പൃഥ്വിരാജ് ബ്രില്ല്യന്റ്; ദി കംപ്ലീറ്റ് ആക്ടര്‍ ജഗതിയും; മരയ്ക്കാറും പ്രിയദര്‍ശന്റെ സംവിധാനവും അതിശയകരം; ആറാട്ട് നല്ല എന്റര്‍ടെയിനര്‍; മിസ് ചെയ്യുന്നത് വിജയനേയും ദാസനേയും; ജന്മദിന ആശംസ ചോദിച്ചപ്പോള്‍ ആരാധകന് കിട്ടിയത് ഉമ്മയും; മോഹന്‍ലാലിന്റെ ട്വിറ്റര്‍ മറുപടികള്‍ വൈറലാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: മോഹന്‍ലാലിന്റെ മറുപടികളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് ചോദിച്ചപ്പോള്‍ സമര്‍ഥന്‍ എന്നായിരുന്നു മറുപടി. ജഗതി ശ്രീകുമാറിനെ കുറിച്ച് ചോദിച്ചപ്പോള്‍ ദ കംപ്ലീറ്റ് ആക്ടര്‍ എന്നും മമ്മൂട്ടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ കിടു എന്നുമായിരുന്നു താരത്തിന്റെ മറുപടി.. തന്റെ ജന്മദിനമാണ് ഒരു ആശംസ പറയുമോ എന്ന് ചോദിച്ച ആരാധകന് ഉമ്മ നല്‍കിയും താരം ഞെട്ടിച്ചു.

ദൃശ്യം രണ്ടിന്റെ പ്രമോഷന്റെ ഭാഗമായി നടന്‍ മോഹന്‍ലാല്‍ ട്വിറ്ററില്‍ ആരാധകര്‍ക്ക് താനുമായി സംവദിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. നിരവധി പേരാണ് പ്രിയ താരത്തോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ 'മോഹന്‍ലാലിനോട് ചോദിക്കാം' എന്ന പരിപാടിയില്‍ പങ്കെടുത്തത്. ഈ പരിപാടിക്കിടെ നല്‍കിയ മറുപടികളാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുക്കുന്നത്.

'ഒറ്റവാക്കില്‍ ഇച്ചാക്കയെ നിര്‍വ്വചിക്കാമോ,'' ''ബറോസ് എന്നു തുടങ്ങും,'' ''എംപുരാന്‍ ഈ വര്‍ഷം ഇറങ്ങുമോ,'' എന്നു തുടങ്ങി ആരാധകരുടെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരം നല്‍കി മോഹന്‍ലാല്‍. ട്വിറ്ററിലെ ലൈവ് ചാറ്റിലാണ് ആരാധകര്‍ പ്രിയ താരത്തോട് ചോദ്യങ്ങള്‍ ചോദിച്ചത്. മകളുടെ ''പുതിയ ബുക്കിനെ പറ്റി എന്താണ് അഭിപ്രായം,'' എന്നത് വരെയുള്ള ചോദ്യങ്ങള്‍ക്ക് താരം മറുപടി പറഞ്ഞു. ബറോസ് എപ്പോള്‍ തുടങ്ങും,'' എന്ന ചോദ്യത്തിന് ''മാര്‍ച്ച്'' എന്ന് താരം മറുപടി നല്‍കി.

'എംപുരാന്‍' ഈ വര്‍ഷം ഉണ്ടാ,'' എന്ന ചോദ്യത്തിന് സാധ്യമാക്കാനാവും എന്ന് താരം മറുപടി നല്‍കിയപ്പോള്‍ 'ആറാട്ട്' സിനിമയെക്കുറിച്ച് ''ഒരു നല്ല എന്റര്‍ടൈനര്‍ ആയിരിക്കും,'' എന്നും അദ്ദേഹം പറഞ്ഞു. മരക്കാറിനെയും പ്രിയദര്‍ശന്റെ സംവിധാനത്തെയും കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ അതിശയകരമെന്ന് താരം മറുപടി നല്‍കി.

ചോദ്യം ഉന്നയിച്ച എല്ലാവര്‍ക്കും താരം മറുപടിയും നല്‍കിയിരുന്നു, ദൃശ്യത്തിന് മൂന്നാം ഭാഗം കാണുമോ എന്നായിരുന്നു ഒരു ആരാധകന് അറിയേണ്ടിയിരുന്നത്. ആദ്യം ദൃശ്യം രണ്ട് കാണൂ എന്നിട്ടാകാം എന്ന് കുസൃതി നിറഞ്ഞ മറുപടിയാണ് ഇതിന് മോഹന്‍ലാല്‍ നല്‍കിയത്. ശോഭനയുമായി ഭാവിയില്‍ ഒരു ചിത്രം ചെയ്യാന്‍ സാധ്യതയുണ്ടോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. ഞാനും കാത്തിരിക്കുകയാണ് അങ്ങനെ സംഭവിക്കട്ടെ എന്ന് താരം മറുപടി നല്‍കി.

'ലാലേട്ടാ സദയം, വാനപ്രസ്ഥം, വാസ്തുഹാര പോലെ ഉള്ള സിനിമകള്‍ ഇനി പ്രതീക്ഷിക്കാമോ,'' എന്ന ചോദ്യത്തിന് തീര്‍ച്ചയായും അത്തരം സിനിമകള്‍ പ്രതീക്ഷിക്കാനാവുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന ചോദ്യത്തിന് ''എല്ലാം,'' എന്ന് താരം മറുപടി നല്‍കി. ''ദാസനെയും വിജയനെയും മിസ് ചെയ്യുന്നു'' എന്നാണ് മറ്റൊരു ആരാധകന്‍ പറഞ്ഞത്. ''ഞാനും അവരെ മിസ്സ് ചെയ്യുന്നു,'' എന്നായിരുന്നു മോഹന്‍ലാല്‍ മറുപടി പറഞ്ഞത്.

'മകളുടെ പുതിയ ബുക്കിനെ പറ്റി എന്താണ് അഭിപ്രായം,'' എന്ന് ചോദിച്ചപ്പോള്‍ നല്ലത് എന്ന് താരം മറുപടി നല്‍കി. ആ പുസ്തകം വായിച്ചോ എന്ന് അദ്ദേഹം തിരിച്ചു ചോദിക്കുകയും ചെയ്തു. ഏതു തരം സിനിമകളാണ് കാണാന്‍ ഇഷ്ടമെന്ന ചോദ്യത്തിന് കോമഡി സിനിമകള്‍ എന്നാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയത്. ഈ എനര്‍ജിയുടെ രഹസ്യം എന്താണെന്ന ചോദ്യത്തിന് ഹാപ്പിനസ് എന്നും മറുപടി നല്‍കി.

ജീവിതത്തില്‍ മുന്നോട്ട് നയിക്കുന്ന ഊര്‍ജമെന്തെന്ന ചോദ്യത്തിന് സിനിമയെന്നായിരുന്നു ഉത്തരം. പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ ബോബനും മോളിയുമാണെന്നാണ് താരം പറഞ്ഞത്. ഓടിടി റിലീസിന് ശേഷം ദൃശ്യം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമോ എന്ന ചോദ്യത്തിന് സാധ്യതയുണ്ടെന്നായിരുന്നു മറുപടി. അടുത്തതായി താന്‍ ചെയ്യുന്ന ചിത്രം ബറോസ് ആണെന്നും താനിപ്പോള്‍ കൊച്ചിയിലാണുള്ളതെന്നും വിശദീകരിച്ചു.

മോഹന്‍ലാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ദൃശ്യം 2 ഫെബ്രുവരി 19 ന് ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തുക യാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീന, അന്‍സിബ, എസ്തര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category