1 GBP = 102.50 INR                       

BREAKING NEWS

സംഭവ ബഹളമായ രണ്ടര വര്‍ഷത്തെ ട്വന്റി ഫോര്‍ ന്യൂസ് ജീവിതം അവസാനിപ്പിച്ചു! ഇനി ലക്ഷ്യം ഉടുമ്പന്‍ചോലയിലെ സീറ്റ്; എംഎം മണിക്ക് പകരം സീറ്റ് നിലനിര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകന്‍ എത്തുമോ? ശ്രീകണ്ഠന്‍ നായരുടെ ചാനലില്‍ നിന്ന് ഹര്‍ഷന്‍ പൂപ്പാറക്കാരന്‍ രാജിവയ്ക്കുന്നത് സിപിഎം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചെന്ന് സൂചന

Britishmalayali
kz´wteJI³

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളില്‍ കൃത്യമായ പിണറായി പക്ഷ നിലപാട് പറയുന്ന വ്യക്തിയാണ് ഹര്‍ഷന്‍. ഹര്‍ഷന്‍ പൂപ്പാറക്കാരന്‍ എന്ന പേരിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ഐഡി. സാമൂഹ്യ മാധ്യമങ്ങളിലെ ഇടതുമുഖങ്ങളില്‍ ഒന്ന് കൂടിയാണ് ഹര്‍ഷന്‍. കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനും ആയ ടിഎം ഹര്‍ഷന്‍ 24 ന്യൂസില്‍ നിന്ന് രാജിവയ്ക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുറപ്പിച്ച്. ഉടുമ്പന്‍ചോലയില്‍ ഹര്‍ഷന്‍ സിപിഎം സ്ഥാനാര്‍ത്ഥിയാകും.

സംഭവ ബഹളമായ രണ്ടര വര്‍ഷത്തെ ട്വന്റി ഫോണ്‍ ന്യൂസ് ജീവിതം അവസാനിപ്പിച്ചുവെന്നാണ് ഹര്‍ഷന്റെ പോസ്റ്റ്. ചാനലുമായി നല്ല ബന്ധം ഉണ്ടായിരുന്നില്ലെന്ന സൂചനകള്‍ ഈ വാക്കുകളില്‍ ഒളിപ്പിച്ചു വയ്ക്കുന്നുണ്ട്. പലപ്പോഴും മറ്റൊരു ചാനലിലേക്ക് മാറുന്നതാണ് ഹര്‍ഷന്റെ ജോലിമാറ്റ ശൈലി. ഇവിടെ അതുണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയം ചര്‍ച്ചയാകുന്നതും. ട്വന്റി ഫോറിലെ അതൃപ്തിക്കൊപ്പം സിപിഎം സ്ഥാനാര്‍ത്ഥിത്വവും ഹര്‍ഷനെ സ്വാധീനിച്ച ഘടകമാണെന്ന വിലയിരുത്തല്‍ സജീവമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള മാധ്യമ പ്രവര്‍ത്തകനാണ് ഹര്‍ഷന്‍.

24 ന്യൂസില്‍ ചില അവഗണനയും ഹര്‍ഷന്‍ നേരിട്ടതായി റിപ്പോര്‍ട്ടുണ്ട്. എഡിറ്റോറിയല്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. 24 ന്യൂസിന്റെ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയിരുന്നു ഹര്‍ഷന്‍. എന്നാല്‍ അതിന് അപ്പുറത്തേക്കുള്ള തെരഞ്ഞെടുപ്പ് മോഹങ്ങളും ഹര്‍ഷനുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാധ്യമ പ്രവര്‍ത്തകരായ എംവി നികേഷ് കുമാറിനും വീണാ ജോര്‍ജിനും സിപിഎം സീറ്റ് നല്‍കി. ഇതില്‍ ആറന്മുളയില്‍ വീണ ജയിച്ചു. അഴിക്കോട് നികേഷ് തോല്‍ക്കുകയും ചെയ്തു. ഇത്തവണ ഹര്‍ഷന് ഉടുമ്പന്‍ചോല നല്‍കാനാണ് നീക്കം.

24 ന്യൂസ് ചാനലില്‍ നിന്ന് രാജി വച്ചെങ്കിലും മാധ്യമ പ്രവര്‍ത്തന മേഖലയില്‍ തുടരുമെന്ന് ഹര്‍ഷന്‍ പറയുന്നു. തത്കാലം ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തനത്തില്‍ തുടരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങള്‍ പിന്നീട് വിശദീകരിക്കാം എന്നാണ് നിലപാട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മലയാള മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് ടിഎം ഹര്‍ഷന്‍. കൈരളി ടിവി, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ എന്നിവടങ്ങളില്‍ ജോലി ചെയ്തതിന് ശേഷം ആയിരുന്നു അദ്ദേഹം 24 ന്യൂസില്‍ എത്തുന്നത്. കേരളത്തിലെ മികച്ച വാര്‍ത്താ അവതാരകരില്‍ ഒരാള്‍ എന്ന് പേരെടുത്ത മാധ്യമ പ്രവര്‍ത്തകനാണ് ടിഎം ഹര്‍ഷന്‍. എന്നാല്‍ എപ്പോഴും ഇടതു നിലപാടുകളില്‍ ഉറച്ചു നിന്നു.

24 ന്യൂസിന്റെ പ്രധാന മുഖമാകുമെന്ന പ്രതീക്ഷയിലാണ് അവിടേക്ക് ഹര്‍ഷന്‍ എത്തിയത്. എന്നാല്‍ കാര്യങ്ങള്‍ എത്ര സുഗമമായിരുന്നില്ല. അവിടെ പൂര്‍ണ്ണ നിയന്ത്രണം ശ്രീകണ്ഠന്‍ നായര്‍ക്കായിരുന്നു. ചാനലിന്റെ മുഖമായി അരുണും മാറി. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തതെന്നും സൂചനയുണ്ട്. എന്നാല്‍ ഇതിലുപരി തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍ മത്സരിക്കാന്‍ ഹര്‍ഷന് കഴിയും എന്ന വിലയിരുത്തലുകള്‍ കൂടി അടിസ്ഥാനമാക്കിയുള്ളതാണ് രാജി.

വൈദ്യുത മന്ത്രി എംഎം മണിയാണ് ഉടുമ്പന്‍ചോലയുടെ എംഎല്‍എ. അസുഖങ്ങള്‍ അലട്ടുന്ന മണി വീണ്ടും മത്സരിക്കില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഹര്‍ഷനെ സിപിഎം പരിഗണിക്കുന്ത്. 2018 ജൂലായില്‍ ആയിരുന്നു ഹര്‍ഷന്‍ മീഡിയ വണില്‍ നിന്ന് രാജിവയ്ക്കുന്നത്. മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് മീഡിയ വണ്‍ സ്വീകരിച്ച നിലപാടുകള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഹര്‍ഷന്‍ മീഡിയ വണ്‍ വിടാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണെന്നായിരുന്നു അന്ന് പുറത്ത് വന്ന വാര്‍ത്ത. ഇത്തരം നിലപാടുകളെല്ലാം ഇടതുപക്ഷത്തേക്ക് ഹര്‍ഷനെ കൂടുതല്‍ അടുപ്പിക്കുന്നു.

മാതൃഭൂമി ന്യൂസില്‍ നിന്ന് ഹര്‍ഷന്‍ രാജിവച്ചപ്പോഴും അത് മാധ്യമ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു. 2017 മാര്‍ച്ചില്‍ ആയിരുന്നു അത്. മാതൃഭൂമി ചാനല്‍ സംഘപരിവാര്‍ സ്വാധീനത്തില്‍ പെടുന്നു എന്ന് കടുത്ത ആക്ഷേപമുയര്‍ന്ന ഒരു കാലം കൂടിയായിരുന്നു അത്. ഈ കാരണത്താലാണ് മാതൃഭൂമിയില്‍ നിന്ന് ഹര്‍ഷന്‍ വിട്ടതെന്നായിരുന്നു അന്നു വന്ന വാര്‍ത്തകള്‍. എന്നാല്‍ വിവാദങ്ങളോട് പരസ്യമായ പ്രതികരണത്തിന് ഹര്‍ഷന്‍ ഒരിക്കലും തയ്യാറായിട്ടില്ല. ട്വന്റി ഫോര്‍ ന്യൂസില്‍ നിന്ന് രാജിവച്ചെങ്കിലും മാധ്യമ പ്രവര്‍ത്തനം തുടരും എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ തത്കാലം ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തനത്തിലേക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാജി സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് വിശദമാക്കുമെന്നും ഹര്‍ഷന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category