1 GBP = 102.00 INR                       

BREAKING NEWS

ആര്‍മി റിക്രൂട്ട്മെന്റിന് പോകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പുലര്‍ച്ചെ സുഹൃത്തുക്കള്‍ക്കൊപ്പം ഓടുന്ന പതിവ്; തിങ്കളാഴ്ച പുലര്‍ച്ച പോയ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെടുത്തത് കടല്‍ തീരത്ത്; അമൃതപുരിയെ കരയിപ്പിച്ച് ഏകനാഥിന്റെ മരണം

Britishmalayali
ആര്‍ പീയൂഷ്

കരുനാഗപ്പള്ളി: പ്രഭാത സവാരിക്കിറങ്ങി കാണാതായ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടല്‍ തീരത്ത് നിന്നും കണ്ടെത്തി. ചവറ ശങ്കരമംഗലം മെമ്പര്‍ നാരായണ പിള്ള കോളേജ് വിദ്യാര്‍ത്ഥിയും അമൃതപുരി പറയകടവ് കല്ലുമ്മൂട്ടില്‍ വീട്ടില്‍ സുജിചന്ദ്രന്‍ - പ്രവീണ ദമ്പതികളുടെ മകനുമായ ഏകനാഥി(18)ന്റെ മൃതദേഹമാണ് കാട്ടില്‍ക്കടവ് ക്ഷേത്രത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്.

ഐ.ആര്‍.ഇ ഖനനമേഖലയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇന്ന് രാവിലെയോട് കൂടി മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരം പൊലീസിലറിയിക്കുകയും ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തു. ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച രാവിലെയാണ് ഏകനാഥിനെ കാണാതാകുന്നത്. ആര്‍മി റിക്രൂട്ട്മെന്റിന് പോകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പുലര്‍ച്ചെ സുഹൃത്തുക്കള്‍ക്കൊപ്പം ഓടാന്‍ പോകുന്നത് പതിവായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി പ്രഭാത സവാരിക്ക് പോകാതിരുന്ന ഏകനാഥ് തിങ്കളാഴ്ച മുതല്‍ വീണ്ടും പോകുകയായിരുന്നു.

വീടിന് അടുത്തുള്ള സുഹൃത്തിനെ ഓടാന്‍ പോകാന്‍ വിളിച്ചിരുന്നു. വെളുപ്പിന് 4 മണിയോടെ പോകണമെന്നും ഓട്ടം കഴിഞ്ഞ് കുറച്ചു നേരം കിടക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ സുഹൃത്ത് അത്രയും നേരത്തെ പോകണ്ടെന്നും അഞ്ചര മണിക്ക് പോയാല്‍ മതിയെന്നും പറഞ്ഞു. എന്നാല്‍ ഏകനാഥ് നാലുമണിയോടെ തന്നെ പോകുകയായിരുന്നു.

നേരം പുലര്‍ന്നിട്ടും ഏകനാഥിനെ കാണാതായതോടെ ബന്ധുക്കള്‍ തിരക്കിയിറങ്ങി. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ വീട്ടില്‍ വച്ചിട്ടാണ് പോയിരുന്നത്. തിരച്ചിലില്‍ കണ്ടെത്താനാവാതിരുന്നതോടെ കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഏകനാഥിന്റെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നുണ്ട്. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം അസ്വാഭാവികതയുണ്ടോ എന്ന് വ്യക്തമാക്കാമെന്ന് പൊലീസ് പറഞ്ഞു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അമൃത പ്രസാദ് സഹോദരനാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category