1 GBP = 100.80 INR                       

BREAKING NEWS

ലോകമെമ്പാടുമുള്ള ഗായകര്‍ക്കും സംഗീത പ്രേമികള്‍ക്കുമായി ടാലന്റ് ഹണ്ട് വീണ്ടും അണിയറയില്‍; ദ ആര്‍ട്ടിസ്റ്റി സീസണ്‍ 2 മാര്‍ച്ചില്‍

Britishmalayali
kz´wteJI³

ലോകമെമ്പാടുമുള്ള ഗായകര്‍ക്കും സംഗീത പ്രേമികള്‍ക്കുമായി ടാലന്റ് ഹണ്ട് വീണ്ടും അണിയറയില്‍ ഒരുങ്ങുന്നു. ദി ആര്‍ട്ടിസ്റ്റി സീസണ്‍ 2 മാര്‍ച്ചില്‍ അരങ്ങിലെത്തും. ഉഷ ഉതുപ്പിന്റെ കീഴില്‍ സീസണ്‍ -1 വന്‍ വിജയമായതിന് ശേഷം ആണ് രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നത്. ഇത്തവണ സോഷ്യല്‍മീഡിയ വഴി ആയിരിക്കും ടാലന്റ് ഹണ്ട് ഒരുങ്ങുക. മാര്‍ച്ച് 1 ന് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

മൂന്ന് തലങ്ങളായാണ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യന്‍ ക്ലാസിക്, ഇന്ത്യന്‍ പ്ലേ ബാക്, വെസ്റ്റേണ്‍ വോക്കല്‍ എന്നിങ്ങനെയാണ് മത്സരം. കൂടാതെ വിവിധ പ്രായക്കാര്‍ക്കും മത്സരം ഉണ്ടായിരിക്കും.മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വോക്കല്‍ വര്‍ക്ഷോപ്പില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കും.

കഴിഞ്ഞ വര്‍ഷം യുകെയില്‍ നിന്നുള്ള ലക്ഷ്മി രാജേഷ് (11 വയസ്സ്), ടെക്‌സസിലെ ഓസ്റ്റിന്‍ സ്വദേശിയായ സിന്ധു വാസുദേവന്‍ (17) എന്നിവരാണ് വിജയികളായിരുന്നത്്. ഇവര്‍ ആയിരിക്കും ആര്‍ട്ടിസ്റ്റ് പ്ലാറ്റ്ഫോമിനെ ബ്രാന്‍ഡ് അംബാസഡര്‍മാരായി പ്രതിനിധീകരിക്കുന്നത്. 

വിവരങ്ങള്‍ക്ക്: 7797061525, 4696667675

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category