
കവന്‍ട്രി: യുകെ മലയാളികളില്‍ ബഹു ഭൂരിപക്ഷവും കര്‍ഷക കുടുംബത്തില്‍ നിന്നുള്ളവരാകാനാണ് സാധ്യത. അതിനാല്‍ തന്നെ കര്‍ഷകരുടെ ജീവിത പ്രയാസങ്ങള്‍ ആരും പറയാതെ അവര്‍ക്ക് മനസിലാകും. അതുകൊണ്ടാണ് വടക്കേ ഇന്ത്യയിലെ കര്‍ഷകരുടെ പ്രയാസം കണ്ടപ്പോള്‍ നെഞ്ചു തകര്‍ന്നു കരയാന്‍ ബെല്‍ഫാസ്റ്റില്‍ മലയാളി നഴ്സ് ബിജി തോമസിന് കഴിഞ്ഞതും. കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ഷകര്‍ നേരിടുന്ന പ്രയാസങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തകളില്‍ എത്തുന്ന സാഹചര്യത്തിലാണ് തികച്ചും പ്രയാസത്തോടെ മാത്രം കണ്ടിരിക്കാന്‍ സാധിക്കുന്ന ഒരു കാഴ്ച ബിജിയുടെ കണ്ണിലെത്തിയത്. താന്‍ ഉല്പാദിപ്പിച്ച കോളി ഫ്ളവര്‍ കിലോയ്ക്ക് ഒരു രൂപ മാത്രം നല്കാന് യുപിയിലെ ജഹാനാബാദിലെ ഫിലിബിത്തില് ഇടനിലക്കാരായ കച്ചവടക്കാര്‍ തയ്യാറായപ്പോള്‍ തിരികെ ഗ്രാമത്തില്‍ എത്തി പാടത്തില്‍ വിളഞ്ഞു നിന്നിരുന്ന ആയിരം കിലോ കാബേജ് ഗ്രാമീണര്‍ക്കായി ഈ കര്‍ഷകര്‍ റോഡില്‍ നിരത്തിയിട്ടത്.
എല്ലാവരും വന്നു വെറുതെ എടുത്തോളൂ എന്ന് പറഞ്ഞു അലറിക്കരഞ്ഞ മുഹമ്മദ് സലീമിന്റെ നിസ്സഹായത വാര്‍ത്ത ചാനലുകളില്‍ പറന്നെങ്കിലും ആരും അദ്ദേഹത്തെ സഹായിക്കാനെത്തിയില്ല എന്നതാണ് ലഭ്യമായ വിവരം . ഏകദേശം 12000 രൂപ മുടക്കിയാണ് സലിം ഒരേക്കര്‍ കൃഷിയിടത്തില്‍ ഈ വിളകള്‍ ഉല്‍പ്പാദിപ്പിച്ചത്. കിലോക്ക് പത്തു രൂപ വച്ചെങ്കിലും ലഭിച്ചെങ്കില്‍ അദ്ദേഹത്തിന് വലിയ നഷ്ടം സഹിക്കാതെ പിടിച്ചു നില്ക്കാന് കഴിഞ്ഞേനെ. എന്നാല്‍ വില നിശ്ചയിക്കുന്നത് ഇടനിലക്കാര്‍ ആയതിനാല്‍ അദ്ദേഹത്തിന് മുന്നില്‍ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. എത്ര വിദഗ്ധമായി ഇന്ത്യയില്‍ കര്ഷകന് ചൂഷണം ചെയ്യപ്പെടുന്നു എന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമായി മാറുകയാണ് ഫിലിബിത്തിലെ മുഹമ്മദ് സലിം.
ഇനിയാണ് വ്യാജ കര്‍ഷക സ്നേഹം കാട്ടി ഫേസ്ബുക്കിലും മറ്റും ഘോരഘോരം പോസ്റ്റ് തള്ളി നിര്‍വൃതി അടയുന്നവര്‍ അറിയേണ്ട കാര്യം. നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ ഈ മുഹമ്മദ് സലീമിനെ കണ്ടെത്തുക. അദ്ദേഹത്തെ സഹായിക്കാന്‍ ബിജി തോമസ് തയ്യാറാണ്. കാരണം തുച്ഛമായ വേതനത്തില്‍ ജോലി ചെയുന്ന ഒരു സാധാരണ നഴ്സ് ആണെകില്‍ പോലും ഒരു വേദനിക്കുന്ന കര്‍ഷകന്റെ ദുരവസ്ഥ വളരെ നന്നായി മനസിലാക്കാന്‍ കഴിയുന്ന മനസുണ്ട് ബിജി തോമസിന്. കണ്ണൂര്‍ ചെമ്പേരിയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ബിജിക്കു ഉത്തരേന്ത്യയിലെ കര്‍ഷക സമരത്തെ കുറിച്ചുന്നുമല്ല മനസ് നോവുന്ന കാര്യങ്ങള്‍ പറയാനുള്ളത്. മറിച്ചു ഒരു സാധാരണ കര്ഷകന് നാലഞ്ച് മാസം പാടത്തു പണിചെയ്തു ഉല്പാദിപ്പിച്ച കാര്‍ഷിക വിളകള്‍ ചന്തയില്‍ എത്തിച്ചപ്പോള്‍ ചുമട് കൂലി പോലും ലഭിക്കാത്ത സാഹചര്യമാണ് ബിജിയെ ഫേസ്ബുക് ലൈവില്‍ എത്താന്‍ പ്രേരിപ്പിച്ചത്.
ഡല്‍ഹി സഫാദര്ജംഗ് ആശുപത്രിയില്‍ ജോലി ചെയുന്ന കാലത്തു യാത്രകളോടുള്ള പ്രിയം മൂലം ഉത്തരേന്ത്യയിലെ നിരവധി കാര്‍ഷിക സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായതും അന്നാട്ടിലെ കര്‍ഷകര്‍ നേരിടുന്ന പ്രയാസം എത്ര വലുതാണ് എന്ന് മുഹമ്മദ് സലീമിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടപ്പോള്‍ ബിജിക്കു അതിന്റെ തീവ്രത ഒട്ടും നഷ്ടമാകാതെ ഉള്‍ക്കൊള്ളാനായി. ഷിംലയിലേക്കുള്ള യാത്രക്കിടയിലും പഞ്ചാബിലെയും മറ്റും കാര്‍ഷിക ഗ്രാമങ്ങളില്‍ എത്താനായ അനുഭവവും തനി നാടന്‍ കര്‍ഷക കുടുംബ അംഗമായ തനിക്കു ഇന്നും മനസ്സില്‍ പച്ച പിടിച്ചു നില്‍പ്പുണ്ടെന്നു ബിജി പറയുന്നു. കണ്ണൂരിലെ ചെമ്പേരിയില്‍ ഉള്ള ചെറിയ കൃഷിയിടത്തില്‍ കശുമാവ് , തെങ്ങു, കവുങ്ങു തുടങ്ങിയ കാര്‍ഷിക വിളകളില്‍ നിന്നുള്ള ചെറിയ വരുമാനമാണ് തങ്ങളുടെ വീട്ടില്‍ പട്ടിണി ഇല്ലാതാക്കിയതെന്നും തങ്ങള്‍ക്കു ആഗ്രഹിച്ച വിദ്യാഭ്യാസം ലഭിക്കാന്‍ സഹായമായതെന്നും കര്‍ഷകന്റെ മകള്‍ എന്ന അഭിമാനത്തോടെ ബിജി ഏറ്റുപറയുന്നു. അതിനാല്‍ ഏതു കര്ഷകന് നേരിടുന്ന ഇത്തരം ചൂഷണങ്ങളും അത് അര്‍ഹിക്കുന്ന ഗൗരവത്തില്‍ തനിക്കു മനസിലാക്കാന്‍ കഴിയുമെന്നും ബിജി വ്യക്തമാക്കുന്നു.

ബിജി നടത്തിയ ഇടപെടല്‍ അനേകം പേര് ശ്രദ്ധിക്കുകയും തുടര്‍ന്ന് ബ്രിട്ടീഷ് മലയാളിയുടെ ശ്രദ്ധയില്‍ പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ബിജിയോട് സംസാരിച്ചപ്പോള്‍ മുഹമ്മദ് സലിം എന്ന കര്ഷകന് ഇത്തവണത്തെ വിളയില്‍ നഷ്ടമായ മുഴുവന്‍ പണവും നല്കാന് താന്‍ സന്നദ്ധ ആണെന്നാണ് ബിജി വ്യക്തമാക്കുന്നത്. എന്നാല്‍ കര്‍ഷക സമരത്തെ തുടര്‍ന്ന് രൂപം കൊള്ളുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം സഹായം നല്‍കുക ആണെങ്കില്‍ ഔദ്യോഗികമായി സര്‍ക്കാര്‍ മേലധികാരികളെ കൂടി അറിയിച്ചു മാത്രമേ ചെയ്യാവൂ എന്ന ഉപദേശമാണ് ബിജിക്കു ഭര്‍ത്താവ് ജോസ് നല്‍കിയിരിക്കുന്നത് കാരണം കര്‍ഷക സമരത്തിന് പിന്തുണ നല്കുന്ന സംഘടനകളുടെ പേരില്‍ യുകെ, കാനഡ എന്നിവിടങ്ങളില്‍ നിന്നും പണം എത്തുന്നു എന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍ മൂലം സഹായിക്കാന്‍ ഇറങ്ങി തിരിച്ചു പുലിവാലില്‍ ചെന്ന് ചാടേണ്ട സാഹചര്യം ഇല്ലെന്ന നിലപാടിലേക്ക് നീങ്ങുകയാണ് ബിജിയും. ഈ സാഹചര്യത്തില്‍ ജഹാനാബാദ് കളക്ടറുടെയും പോലീസ് സൂപ്രണ്ടിന്റെയും ശ്രദ്ധയില്‍ വിഷയം എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജിയുടെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധിച്ച കര്‍ഷക സ്നേഹികള്‍.
കഴിഞ്ഞ ദിവസം ജഹാനാബാദ് പോലീസ് സൂപ്രണ്ട് ജയ് പ്രകാശിന് സന്ദേശമയച്ചു മറുപടിക്കായി കാത്തിരിക്കുകയാണ് ബിജി. സഹായം നല്‍കുന്നതിന് സര്‍ക്കാരിന്റെ പച്ചക്കൊടി കിട്ടിയാല്‍ അത് ഉദ്യോഗസ്ഥരിലൂടെ തന്നെ എത്തിക്കാന്‍ ഉള്ള ശ്രമമാണ് ബിജി ഇപ്പോള്‍ ചെയുന്നത്. ഇതാദ്യമല്ല ബിജി ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതു എന്നത് കൂടി ശ്രെധേയമാണ്. ബെല്‍ഫാസ്റ്റില്‍ എത്തുന്ന അനേകം മലയാളി, ഏഷ്യന്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ എത്തുന്ന മാനവികതയുടെ രൂപമാണ് ബിജിയെന്ന നഴ്സ്. വിദ്യാര്‍ത്ഥി വിസയില്‍ എത്തുന്നവര്‍ക്ക് താമസം കണ്ടെത്താനും അവര്‍ക്ക് ജിപി രജിസ്ട്രേഷനും ക്വാറന്റൈനില്‍ ഉള്ളവര്‍ക്ക് സഹായങ്ങളും മറ്റും ശ്രദ്ധ നല്കുന്ന ബിജി നാട്ടില്‍ നിന്നും മറ്റും സഹായം തേടിയെത്തുന്ന അനേകം ആളുകളുടെ അഭ്യര്ഥനകള്ക്കു തന്റെ കയ്യിലെത്തുന്ന വരുമാനത്തില്‍ ഒരു നിശ്ചിത സംഖ്യാ നല്കി സഹായിക്കാനും ശ്രമിക്കുന്നുണ്ട്. ബെല്‍ഫാസ്റ് മേയറും പ്രാദേശിക എംപിയും ഒക്കെ സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ബിജി ഏറെ സജീവമാണ്. ബെല്‍ഫാസ്റ്റില്‍ ജിപി സര്‍ജറിയില്‍ പ്രാക്ടീസ് നേഴ്സ് ആയി ജോലി ചെയ്യുകയാണ് ഈ കണ്ണൂര്‍ക്കാരി.
പാലാ രാമപുരം ഇടിഞറപ്പിള്ളില് കുടുംബാംഗവും ബല്‍ഫാസ്റ്റിലെ ആല്മീയ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവുമായ ജോസ് അഗസ്റ്റിനാണ് ബിജിയുടെ ഭര്‍ത്താവ്.കണ്ണൂര്‍ ചെമ്പേരി ( ചെറിയ അരിയ്ക്കമല) സ്വദേശിയും കൊട്ടാരത്തില്‍ തോമസിന്റെയും ത്രേസ്യാമ്മയുടെയും മൂത്ത പുത്രിയൂമാണ് ബിജി..ജെഫിന്, ബെഫിന്‍, ഡാനിയേല്‍ എന്ന മുന്ന് മക്കളാണ് ജോസ് - ബിജി ദമ്പതികള്‍ക്ക്..
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam