
ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാര്‍ത്ഥനയില്‍ പ്രതിരോധിച്ചുകൊണ്ട്, ദൈവിക സംരക്ഷണത്തില്‍ വളരുകയെന്ന ലക്ഷ്യത്തോടെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവതീ യുവാക്കള്‍ക്കായി ഏകദിന ധ്യാനം ഫെബ്രുവരി 27 ന് ശനിയാഴ്ച്ച ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടക്കുന്നു. സെഹിയോന്‍ യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയില്‍ ധ്യാനം നയിക്കും.ലോകത്തിലെ ഏത് രാജ്യങ്ങളില്‍നിന്നുമുള്ള യുവതീയുവാക്കള്‍ക്ക് ഈ ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ് .
.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍https://www.sehionuk.org/register/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകിട്ട് 5 വരെയായിരിക്കും ധ്യാനം .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും. സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ എല്ലാ യുവജനങ്ങളെയും ഈ ഏകദിന ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ;ബ്ലയര്‍ ബിനു +44 7712 246110.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam