1 GBP = 100.80 INR                       

BREAKING NEWS

റവ. ഫാദര്‍. ഡെവിസ് ചിറമ്മേല്‍ മുഖ്യാതിഥിയാകും; യുകെ എംഎസ്ഡബ്ലു ഫോറത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നാളെ

Britishmalayali
തോമസ് ജോസഫ്

യുകെ മലയാളി സോഷ്യല്‍ വര്‍ക്കേസ്സ് ഫോറത്തിന്റെ (UKMSW Forum) 2021 - 23, കാലഘട്ടത്തിലേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റി ജനുവരി മാസം 9-ാം തീയതി നിലവില്‍ വന്നു. തുടര്‍ന്ന്, പുതിയ പ്രവര്‍ത്തന കമ്മറ്റി യോഗം ചേരുകയും വരുന്ന രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പരിപാടികളുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി മാസം 20-ാം തീയതി (ശനിയാഴ്ച്ച) ഉച്ചകഴിഞ്ഞു 3 മണിമുതല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം ഏവരെയും സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു. 

അന്നേദിവസം നടത്തപ്പെടുന്ന യോഗത്തില്‍ നമ്മുക്കെല്ലാം പ്രിയങ്കരനും സാമൂഹികപ്രവര്‍ത്തകനും അതിലുപരി മനുഷ്യസ്‌നേഹിയുമായ റവ. ഫാദര്‍. ഡെവിസ് ചിറമ്മേല്‍ മുഖ്യാതിഥിയായി അനുഗ്രഹപ്രഭാഷണം നടത്തും.

തുടര്‍ന്ന്, അടുത്ത രണ്ടു വര്‍ഷത്തേക്ക് നടത്താന്‍ ഉദ്ദേശിക്കുന്ന കര്‍മ്മ പരിപാടികളുടെ ഒരു രൂപരേഖ തയ്യാറാക്കി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ അതിനേക്കുറിച്ചുള്ള തുടര്‍ ചര്‍ച്ചകളും നടത്തപ്പെടും. ഇതോടൊപ്പം അംഗങ്ങളുടെ ഒരു ജനറല്‍ ബോഡിമീറ്റിംങ്ങും നടത്താന്‍ ഉദ്ദേശിക്കുന്നു. 

ഈ കര്‍മ്മപരിപാടികളുടെ ഉദ്ഘാടന ചടങ്ങിലേക്ക് യുകെയില്‍ ഉള്ള എല്ലാ നല്ലവരായ മലയാളി സോഷ്യല്‍ വര്‍ക്കേഴ്‌സിനേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ അംഗങ്ങളുടെ നിസ്സീമമായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. 

നിലവിലെ സാഹചര്യത്തില്‍ ഉദ്ഘാടന കര്‍മ്മങ്ങള്‍ Zoom മീറ്റിംഗ് വഴിയാണ് നടത്തപ്പെടുക എന്ന് ഏവരെയും സന്തോഷപുര്‍വ്വം അറിയിച്ചുകൊള്ളുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്
 സിബി തോമസ് 07988996412
ബിജു ആന്റണി 078809295451
തോമസ് ജോസഫ് 07939492035
എന്നിവരുമായി ബന്ധപ്പെടുക.

ഉദ്ഘാടന ചടങ്ങിന് പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ നേതൃത്വം കൊടുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പി.ആര്‍.ഒ യുമായി ബന്ധപ്പെടുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category