
കൊറോണ വൈറസിന്റെ വ്യപനം മൂൂലം ഇന്ത്യ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള നടപടിക്രമങ്ങളില്‍ അടിമുടി മാറ്റം വരുത്തുന്നു. ഫെബ്രുവരി 23 അര്‍ദ്ധരാത്രി മുതലാണ് പുതിയ നടപടി ക്രമങ്ങള്‍ വരുന്നത്. അതിനാല്‍ അടിയന്തിര ആവശ്യത്തിന് നാട്ടില്‍ പോകേണ്ടവര്‍ തങ്ങളുടെ യാത്ര മുടങ്ങാതിരിക്കാന്‍ ഈ നിയമങ്ങള്‍ പാലിക്കേണ്ടതാണ്.
യുകെ. യൂറോപ്പ് മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന എല്ലാ യാത്രക്കാരും കോവിഡിനെ പറ്റി എയര്‍ സുവിധാ പോര്‍ട്ടലില്‍ യാത്രയ്ക്ക് മുമ്പ് ഒരു സെല്‍ഫ് ഡിക്ലറേഷന്‍ ഫോം(എസ്ഡിഎഫ്) സബ്മിറ്റ് ചെയ്യണം. 14 ദിവസത്തിനകത്ത് നടത്തിയ യാത്രകളെ പറ്റിയും അറിയിക്കണം. കണക്ഷന് ഫ്ളൈറ്റുകളില്‍ യാത്ര ചെയ്യുന്നവരോട് ട്രാന്‍സിറ്റ് ടൈമിനെ കുറിച്ച് വ്യക്തമാക്കിയിരിക്കണം. എല്ലാ യാത്രക്കാരും യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്നേ എടുത്ത ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് കയ്യില്‍ കരുതണം. ഇതും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. എയര്‍ സുവിധാ പോര്‍ട്ടലില്‍ ഈ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കുന്നവര്ക്കും ആര്‍ടി-പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ടും സമര്‍പ്പിക്കുന്നവര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂ.
യുകെ, ബ്രസീല്‍, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ട്രാന്‍സിറ്റ് വഴി വരുന്ന യാത്രക്കാരെ എയര്‍ലൈനുകള്‍ ഐഡന്റിഫൈ ചെയ്യുകയും ഫ്ളൈറ്റില്‍ ഇവരെ വേര്‍തിരിച്ച് സീറ്റുകള്‍ അറേഞ്ച് ചെയ്യുകയും വേണം. ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ എയര്‍പോര്‍ട്ടിലുള്ള ഇമിഗ്രേഷന്‍ ഓഫിസര്‍മാരും തിരിച്ചറിഞ്ഞിരിക്കണം. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ രാജ്യത്ത് എത്തിയാല്‍ സ്വന്തം പണം മുടക്കി കോവിഡ് ടെസ്റ്റഅ നടത്തണം. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നല്കിയ ഇവരുടെ ഫോണ്‍ നമ്പരും അഡ്രസും വീണ്ടും പരിശോധിക്കും. രാജ്യത്ത് എത്തിയാലുടന്‍ നടത്തുന്ന പരിശോധനയില്‍ കോവിഡ് പോസിറ്റീവായല്‍ ഇന്സ്്റ്റിറ്റിയൂഷണല് ക്വാറന്റൈന് വിധേയരാക്കും.
തെര്‍മല്‍ സ്ക്രീനിങും കോവിഡ് ടെസ്റ്റിനും എല്ലാ രാജ്യത്തു നിന്നും എത്തുന്നവരേയും വിധേയരാക്കും. കോവിഡിന്റെ പുതിയ വക ഭേദം പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തതിനാല്‍ വളരെ കരുതലോടെയാണ് എയര്‍പോര്‍ട്ടുകളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും മികച്ച പരിശോധനയ്ക്ക് വിധേയരാക്കുന്നതിന് പിന്നാലെ യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റഅ എന്നിവിടങ്ങളില്‍ നിന്നും വരുന്നവരെ അധിക പരിശോധനകള്‍ക്കും വിധേയരാക്കുന്നുണ്ട്.
1.യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒഴികെയുള്ള നിയമങ്ങള്‍
എല്ലാ യാത്രക്കാരും എയര്‍ സുവിധാ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണം. കോവിഡ് നെഗറ്റീവ് ആണെന്നതിനുള്ള ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് എടുത്തതായിരിക്കണം ഈ സര്‍ട്ടിഫിക്കറ്റ്. റിപ്പോര്‍ട്ട് സത്യമാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തണം. അന്വേഷണത്തില്‍ മറിച്ചാണെന്ന് കണ്ടെത്തിയാല്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരും
2. രാജ്യത്ത് എത്തിയാല്‍ ഹോം ക്വാറന്റൈനോ 14 ദിവസം സ്വന്തം ആരോഗ്യത്തെ സെല്‍ഫ് മോണിറ്ററിങ് നടത്താമെന്നും സാക്ഷ്യപ്പെടുത്തണം.
3. കുടുംബത്തില്‍ മരണമോ മറ്റോ സംഭവിച്ചാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരാത്തവരെയും രാജ്യത്ത് പ്രവേശിപ്പിക്കും.
4. ഇവരും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ യാത്രയ്ക്ക് 72 മണിക്കൂറിന് മുന്നേ അപേക്ഷിക്കണം. സര്ക്കാരായിരിക്കം ഇവരുടെ അപേക്ഷയില്‍ അന്തിമ തീരുമാനം എടുക്കുക.
വിമാനത്തില്‍ കയറുന്നതിന് മുന്നേ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എയര്‍സുവിധാ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോമും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തെന്ന് വിമാനത്തില്‍ കയരുന്നതിന് മുന്നേ ഉറപ്പ് വരുത്തണം. തെര്‍മല്‍ സ്ക്രീനിങിന് ശേഷം രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ വിമാനത്തില്‍ കയറാന്‍ അനുവദിക്കൂ. എല്ലാ യാത്രക്കാരും തങ്ങളുടെ മൊബൈലില്‍ യാത്രയ്ക്ക് മുന്നേ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം.
യാത്രയിലുട നീളം മാസ്ക് നിര്‍ബന്ധമായും ധരിക്കണം. കൈകളും മറ്റും സാനിറ്റൈസ് ചെയ്യണം. ഇതെല്ലാം എയര്‍ലൈന്‍ സ്റ്റാഫുകള്‍ നിരീക്ഷിക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും വിമാനത്തില്‍ നിന്നും പുറത്തിറക്കുക. തെര്‍മല്‍ സ്ക്രീനിങ് നടത്തും. ഓണ്‍ലൈനില്‍ ഫില്‍ ചെയ്ത സെല്‍ഫ് ഡിക്ലറേഷന്‍ ഫോം എയര്‍പോര്‍ട്ടില്‍ കാണിക്കണം.
യുകെ, ബ്രസീല്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ അറിയേണ്ടത്
ഇവര്‍ എയര്‍പോര്‍ട്ട് വിടുന്നതിന് മുന്നേ സ്രവം പരിശോധനയ്ക്ക് നല്‍കണം. ഇത് ഉദ്യോഗസ്ഥര്‍ ഫോളോ ചെയ്യുന്നതായിരിക്കും. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഈ ടെസ്റ്റ് റിപ്പോര്‍ട്ട് കളക്ട് ചെയ്യുകയും യാത്രക്കാരന് നല്കുകകയും ചെയ്യും. പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. ഏഴ് ദിവസത്തിന് ശേഷം ഇവരെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുകയും ഈ പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് തെളിയുകയും ചെയ്താല്‍ മാത്രമേ ഇവരെ ഹോം ക്വാറന്റൈനില്‍ നിന്നും റിലീസ് ചെയ്യുകയുള്ളൂ.
യൂറോപ്പ് മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നും കണക്ഷന് ഫ്ളൈറ്റിനു വരുന്നവരും എയര്‍പോര്‍ട്ട് വിടുന്നതിന് മുിന്നേ സ്രവം പരിശോധനയ്ക്ക് നല്‍കണം. റിപ്പോര്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ 14 ദിവസത്തേക്ക് സ്വന്തം ആരോഗ്യം സെല്‍ഫ് മോണിറ്റര്‍ ചെയ്യണം. ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് പ്രോട്ടോക്കോള്‍ അഅനുസരിച്ചുള്ള ചികിത്സ നല്‍കും.
കോവിഡ് പോസിറ്റീവായ ബ്രസീല്‍, സൗത്ത് ആഫ്രിക്ക, യു. കെ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പ്രത്യേകം തയ്യാറാക്കിയ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയണം. കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തുന്നവരെ പ്രത്യേക യൂണിറ്റുകളിലായിരിക്കും ഐസൊലേറ്റ് ചെയ്യുക. ടെസ്റ്റ് പോസിറ്റീവ് ആയവരെ 14 ദിവസത്തിന് ശേഷം വീണ്ടും ടെസ്റ്റ് ചെയ്യുന്നതായിരിക്കും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam