1 GBP = 102.00 INR                       

BREAKING NEWS

ജോര്‍ജ് കുട്ടി എന്ന് എഴുതിയ കറുത്ത പേപ്പര്‍ കപ്പ്; ചൂടു ചായ ഒഴിച്ചാല്‍ വെളുത്ത ഫ്രെയിമില്‍ തെളിയുന്നത് സൂപ്പര്‍താരവും ദൃശ്യവും; കൂട്ടുകാരന്‍ കപ്പിലേക്ക് ചൂടു വെള്ളം ഒഴിക്കുമ്പോള്‍ സ്വന്തം മുഖം തെളിയുന്നത് കണ്ട് ഞെട്ടി മോഹന്‍ലാലും; ലാല്‍ ചിത്രത്തെ ആഘോഷമാക്കാന്‍ പുത്തന്‍ സമ്മാനവുമായി ആമസോണ്‍; ഈ ദൃശ്യം കപ്പ് ഇനി വഴിയോര ചായക്കടകളിലേക്കും

Britishmalayali
kz´wteJI³

കൊച്ചി: വില്ലനെ പിടിക്കുന്ന പൊലീസ്-ക്രൈം ത്രില്ലറുകളുടെ ഈ ഗണത്തില്‍ തന്നെയാണ് ദൃശ്യം രണ്ടിനും സ്ഥാനം. പക്ഷേ ഇവിടെ അന്തിമ വിജയി ജിത്തു ജോസഫിന്റെ തിരക്കഥയാണ്. മോഹന്‍ലാല്‍ എന്ന നടന്റെ കണ്ണിമ ചിമ്മാതെയുള്ള കാത്തിരിപ്പ് ജോര്‍ജ് കുട്ടിയെ മികവുള്ളതും ആക്കുന്നു. എന്നിട്ടും തിയേറ്ററില്‍ എത്താത്തതിന്റെ നഷ്ടം ഈ ചിത്രത്തിന് ഉണ്ട്. അതുകൊണ്ട് തന്നെ എല്ലാ അര്‍ത്ഥത്തിലും കോവിഡിനെ തോല്‍പ്പിക്കാന്‍ ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവിന് കഴിഞ്ഞല്ല. അങ്ങനെ ജയം ആമസോണിനായി.

ഒടിടി റിലീസായി ദൃശ്യം രണ്ട് എത്തുമെന്ന് മോഹന്‍ലാലിന്റെ ആരാധകര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. ആമസോണില്‍ ചിത്രം കണ്ട് അവര്‍ നിരാശരാകുന്നത് കൈയടിക്കാന്‍ തിയേറ്ററിലെ ആമ്പിയന്‍സ് ഇല്ലാത്തതു കൊണ്ടാണ്. പക്ഷേ ആമസോണ്‍ ആഹ്ലാദത്തിലാണ്. കരാര്‍ ഒപ്പിട്ട ശേഷമാണ് ദൃശ്യം രണ്ട് ആമസോണിന്റെ ആളുകള്‍ കാണുന്നത്. അന്ന് തന്നെ അവര്‍ ജയം ഉറപ്പിച്ചു. അത് ആഘോഷിക്കാന്‍ വേറിട്ട വഴികളും ചിന്തിച്ചു. ആ ചിന്തയാണ് കപ്പിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. കാഴ്ചയില്‍ കറുത്ത കപ്പ്. ജോര്‍ജ് കുട്ടി എന്ന് അതില്‍ എഴുതിയിരിക്കുന്നു. ഈ പേപ്പര്‍ കപ്പാണ് മോഹന്‍ലാലിനുള്ള ആമസോണിന്റെ സമ്മാനം.

മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത് സമീര്‍ ഹംസയാണ് ഈ കപ്പിലെ രഹസ്യം പുറത്തു വിടുന്നത്. കറുത്ത കപ്പില്‍ ചൂട് ചായ ഒഴിച്ചാല്‍ കഥ മാറും. കപ്പിന്റെ കറുപ്പ് മാറി ദൃശ്യം രണ്ടിലെ പോസ്റ്റര്‍ തെളിയും. മോഹന്‍ലാല്‍ തെളിഞ്ഞു വരും. കേരളത്തിലെ തെരഞ്ഞെടുത്ത റെസ്റ്റോറന്റുകളില്‍ ആമസോണ്‍ ഈ കപ്പ് എത്തിച്ചിട്ടുണ്ട്. കൊച്ചിയില്‍ സമീര്‍ നടക്കുന്ന കോഫി ഷോപ്പുകളിലാണ് ആദ്യം വന്നത്. 10000 പേപ്പര്‍ കപ്പുകളിലാണ് ദൃശ്യത്തിന്റെ അത്ഭുത പോസ്റ്റര്‍ വിരിയുന്നത്. സാധാരണ പേപ്പര്‍ കപ്പില്‍ ചായ കുടിക്കുന്നവര്‍ അത് ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഇന്നലെ കപ്പിലെ വിസ്മയം കണ്ടവര്‍ അത് നിധി പോലെ എടുത്ത് വീട്ടില്‍ കൊണ്ടു പോകുന്നു.

മോഹന്‍ലാല്‍ പോലും ഈ കപ്പിന്റെ മാറ്റം കണ്ട് അത്ഭുതപ്പെടുത്തുന്നു. ദൃശ്യം സ്‌റ്റൈല്‍ താടിയുമായി നില്‍ക്കുന്ന ലാല്‍. കറുത്ത കപ്പിലേക്ക് ചൂടു വെള്ളം ഒഴിക്കുന്ന സമീര്‍ ഹംസ. കൗതുകത്തോടെ നോക്കുന്ന ലാലും. പതിയെ ചൂടു വെള്ളം വീഴുമ്പോള്‍ മോഹന്‍ലാലിന്റെ മുഖത്ത് അമ്പരപ്പ്. പിന്നെ ചിത്രം തെളിയുമ്പോള്‍ ഹോ... എന്ന മുഖഭാവവും. ഇത് തന്നെയാണ് ഈ കപ്പില്‍ ചായകുടിക്കുന്ന സാധാരണക്കാരന്റേയും അവസ്ഥ. ഈ സാങ്കേതിക വിദ്യയ്ക്ക് പിന്നിലെ രഹസ്യം ആമസോണ്‍ പുറത്തു വിട്ടിട്ടില്ല.

ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയുടെ റിലീസിന് ഇത്തരത്തില്‍ വ്യത്യസ്തമായ പ്രചരണം ആമസോണ്‍ നടത്തുന്നത്. തെരഞ്ഞെടുത്ത കഫേകളില്‍ ഈ കപ്പ് എത്തി കഴിഞ്ഞു. ഇത് സാധാരണക്കാരിലേക്ക് എത്തിക്കാന്‍ തട്ടുകളിലും കപ്പ് നല്‍കാന്‍ ആമസോണ്‍ തീരുമാനിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ദൃശ്യം രണ്ടിലെ വിസ്മയം പോലെ പേപ്പര്‍ കപ്പും കിട്ടണമെന്നാണ് തീരുമാനം. ഈ ആശയം ആമസോണിന് മുന്നില്‍ വച്ചത് സമീര്‍ ഹംസയാണ്. ഇത് അവര്‍ അംഗീകരിച്ചിട്ടുമുണ്ട്. അങ്ങനെ ദൃശ്യം രണ്ടിലെ കപ്പാവേശം വഴിയോരങ്ങളിലെ കടകളിലും എത്തും.

പേപ്പര്‍ കപ്പില്‍ ചായയെന്ന് അല്ല ചൂടുള്ള വെള്ളം എന്തൊഴിച്ചാലും മാറ്റം കാണും. മലയാളത്തിലെ ആദ്യ സൂപ്പര്‍താര ഒടിടി റിലീസ് ചിത്രമാണ് ദൃശ്യം രണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേശ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അര്‍ധരാത്രി 12ന് ആമസോണ്‍ പ്രൈം വിഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ് ദൃശ്യം 2 ഒടിടി റിലീസാക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.

ഹൈറേഞ്ചിലെ രാജാക്കാട് എന്ന കൊച്ചു ഗ്രാമത്തിലെ ലോക്കല്‍ കേബിള്‍ ടിവി ശൃംഖലയുടെ ഉടമസ്ഥനായ ജോര്‍ജ്കുട്ടിയുടെയും അവന്റെ കുടുംബത്തിന്റെയും കഥ. അതാണ് ദൃശ്യം. കോമഡിയും കുടുംബവും കൂട്ടിയിണക്കിയ ആദ്യ പകുതി പിന്നിട്ടു രണ്ടാം പാദത്തിലെത്തുമ്പോള്‍ അവിടെ ഒരുക്കിയിരിക്കുന്നത് വൈകാരികതയില്‍ പൊതിഞ്ഞ ത്രില്ലറുകള്‍. മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയുടെ ഒപ്പം തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ നായികയായ മീനയ്ക്ക് കഴിഞ്ഞു. ഇരുവരുടെയും മക്കളായി എത്തിയ അന്‍സിബയും എസ്തേറും തങ്ങളുടെ കഴിവിനൊത്തവണ്ണം അഭിനയിച്ചു പ്രതിഫലിപ്പിച്ചു.

ഇര്‍ഷാദും, കുഞ്ചനും മറ്റു നടന്മാരുമൊക്കെ തങ്ങളുടെ ഭാഗം മികച്ചതാക്കി. ഇതിനൊക്കെ പുറമെ നര്‍മത്തില്‍ ചാലിച്ച് തന്റെ ചെറിയ കഥാപാത്രത്തെ മികച്ചതാക്കിയ നീരജ് മാധവ് എന്ന പുതുമുഖവും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ദൃശ്യ ഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുത്ത സുജിത് വാസുദേവിന്റെ ഛായാഗ്രഹണവും, അനുയോജ്യവും അതിമനോഹരവുമായ അനില്‍ ജോണ്‍സന്റെ പശ്ചാത്തല സംഗീതവും ദൃശ്യത്തിന് മാറ്റ് കൂട്ടുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category