
വ്യത്യസ്തമായ അനുഭവങ്ങളും അതുപോലെ സൗകര്യവുമാണ് ഇന്ന് പല നഴ്സുമാരേയും ഏജന്‍സി നഴ്സുമാരാകാന്‍ പ്രേരിപ്പിക്കുന്നത്. നിങ്ങളുടെ സമയം എങ്ങനെ എപ്പോള്‍ ചെലവഴിക്കണം എന്നത് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം എന്നതാണ് ഇതിന്റെ ഒരു മേന്മ. മാത്രമല്ല, ധാരാളം അവസരങ്ങള്‍ തേടിപ്പിടിച്ച് തൊഴില്‍ രംഗത്ത് മുന്നേറാനും കഴിയും. ഇത്തരത്തില്‍ പലയിടങ്ങളില്‍ താത്ക്കാലികമായി നഴ്സായി ജോലി ചെയ്യുന്നതുകൊണ്ടുള്ള (ഏജന്‍സി നഴ്സ്) നേട്ടങ്ങളാണ് ഇവിടെ പറയുന്നത്.
വ്യത്യസ്തമായ ക്ലിനിക്കല്‍ സാഹചര്യങ്ങള്‍
ഇത്തരത്തില്‍ താത്ക്കാലിക നഴ്സുമാരായി ജോലിചെയ്യുന്നതിന്റെ ഒരു നേട്ടം വ്യത്യസ്തമായ ക്ലിനിക്കല്‍ സാഹചര്യങ്ങളെ പരിചയപ്പെടാനാകും എന്നതാണ്. എന്നും ഒന്നു തന്നെ കാണുമ്പോഴുണ്ടാകുന്ന മടുപ്പില്‍ നിന്നും രക്ഷപ്പെടാം. മാത്രമല്ല, പുതിയ കാര്യങ്ങള്‍ പഠിക്കുവാനും അതുവഴി തൊഴിലില്‍ കൂടുതല്‍ വൈദഗ്ദ്യം നേടാനും ഇത് നിങ്ങളെ സഹായിക്കും. എന്നും ഒരേ ജോലിചെയ്യുന്നിടത്ത് ഈ ഒരു അവസരം നിങ്ങള്‍ക്ക് ലഭിക്കുകയില്ല. മാത്രമല്ല, ആശുപത്രികളില്‍ വരുന്നത്ര അടിയന്തര സാഹചര്യങ്ങള്‍ ഇവിടെ അഭിമുഖീകരിക്കേണ്ടതായും വരുന്നില്ല.
കോവിഡ് സാഹചര്യത്തില്‍ ഇത്തരത്തിലുള്ള നഴ്സുമാര്‍ക്ക് വാക്സിന് സെന്ററുകളിലും ഹോട്ട് ഹബ്ബുകളിലും നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഹോട്ട്ഹബ്ബിലെ ജോലി ക്ലിനിക്കല്‍ റിസ്കുകള്‍ എങ്ങനെ മാനേജ് ചെയ്യണമെന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായ ധാരണ നല്കുന്നു. ഇത് പുതിയ തൊഴില്‍ നൈപുണികള്‍ വികസിപ്പിക്കുവാനുംനിങ്ങളെ സഹായിക്കും. ഇതിനു പുറമേ, വ്യാപകമായ വാക്സിന് പദ്ധതി, ഇത്രയധികം ആളുകളെ മാനേജ് ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് കഴിവ് നല്‍കുന്നതോടൊപ്പം വാക്സിനേഷനിലുള്ള വൈദഗ്ദ്യം വളര്‍ത്താനും സഹായിക്കും.
ഏജന്‍സി നഴ്സുമാരായ സെക്കണ്ടറി നഴ്സുമാര്‍ക്ക് പലപ്പോഴും വിവിധ വിഭാഗങ്ങളില്‍ സ്പെഷലൈസ് ചെയ്ത സ്റ്റാഫ് നഴ്സുമാരോടൊത്ത് പ്രവര്‍ത്തിക്കുവാനുള്ള അവസരമൊരുക്കുന്നു. ഐ സി യു, തീയറ്റര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുവാനും ഇവര്‍ക്ക് അവസരം ലഭിക്കും. ഈ അവസരം ഭംഗിയായി ഉപയോഗിച്ചാല്‍ ഇത്തരം സ്പെഷലൈസ്ഡ് മേഖലകളില്‍ പ്രാവിണ്യം നേടാന്‍ കഴിയും. അത്തരത്തില്‍ തൊഴില്‍ മേഖലയില്‍ കൂടുതല്‍ പുരോഗതി കൈവരിക്കാം. മാത്രമല്ല, വ്യത്യസ്തമായ മെഡിക്കല്‍ ഉപകരണങ്ങളിലും പരിചയം നേടാന്‍ കഴിയും.
വിപുലമായ സുഹൃദ്വലയം നിങ്ങളുടെ ഭാവിയ്ക്ക് ഗുണകരമാകും
വ്യത്യസ്ത സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ധാരാളം പേരെ കണ്ടുമുട്ടാനുള്ള സാഹചര്യമുണ്ടാകും. നല്ല രീതിയിലുള്ള ഇടപെടലും പെരുമാറ്റവും കൊണ്ട് അവരുടെ മനസ്സില്‍ സ്ഥാനം നേടാനും സാധിക്കും. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് അവസരങ്ങളുടെ വാതിലുകള്‍ തുറന്നുകിട്ടാന്‍ സഹായകമാകും എന്നതില്‍ സംശയമില്ല. ആരോഗ്യമേഖലയില്‍ പുതിയ മെച്ചപ്പെട്ട അവസരങ്ങള്‍ കണ്ടെത്താനോ അല്ലെങ്കില്‍ അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് നല്‍കാനോ അവര്‍ക്ക് കഴിഞ്ഞേകും. ഇത് തീര്‍ച്ചയായും തൊഴില്‍ മേഖലയില്‍ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ നിങ്ങളെ സഹായിക്കും.
ജോലി സാധ്യത മാത്രമല്ല, ഇത്തരം വിപുലമായ സുഹൃദ് വലയത്തിലൂടെ പുതിയ പരിശീലന പരിപാടികളെ ക്കുറിച്ചറിയുവാനും അതില്‍ ചേരുവാനുമൊക്കെ നിങ്ങള്‍ക്ക് സാധിച്ചേക്കും. ഇതും നിങ്ങളുടെ തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിക്കുവാനും തൊഴിലില്‍ പുതിയ ഉയരങ്ങള്‍ കണ്ടെത്താനും സഹായിക്കും.
സ്വന്തം സൗകര്യത്തിന് ജോലിചെയ്യാം
വ്യത്യസ്തമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച്, വ്യത്യസ്തമായ അനുഭവങ്ങള്‍ കരസ്ഥമാക്കി, നിങ്ങള്‍ ഒരു ഇടവേളയെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് സാധ്യമാണ്. ജോലി മാറുന്നതിനോ അല്ലെങ്കില്‍ പഠനം തുടരുന്നതിനോ ആയി നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇടവേളയെടുക്കാം. അതായത്, നിങ്ങളുടെ തൊഴിലില്‍ നിങ്ങള്‍ തന്നെയായിരിക്കും ആത്യന്തികമായി നിങ്ങളുടെ മേലധികാരി. ഏത് സമയം ജോലി ചെയ്യണം, ഏത് ദിവസം ഒഴിവെടുക്കണം എന്നതൊക്കെ നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാവുന്നതാണ്.
വ്യക്തി ജീവിതം
ഏതൊരു മനുഷ്യന്റെയും ജീവിതം കേവലം തൊഴിലില്‍ മാത്രം ഒതുങ്ങുന്നതല്ല. തൊഴിലിടത്തിനു വെളിയില്‍, കുടുംബത്തിലും സമൂഹത്തിലും ഓരോ വ്യക്തിക്കും അവനനന്റേതായ കടമകള്‍ നിറവേറ്റാനുണ്ട്. അതേപോലെ തൊഴിലിടത്തിനു പുറത്ത് ആസ്വദിക്കുവാനും ജീവിതത്തില്‍ ഏറെയുണ്ട്. അനാവശ്യമായ സമ്മര്‍ദ്ദങ്ങളോ, അനുസരിക്കാന്‍ ചിട്ടവട്ടങ്ങളോ ഏറെയില്ലാത്ത ഒരു തൊഴില്‍ ആണ് ഏജന്‍സി നഴ്സുമാരുടെത്. ആസ്വദിച്ച് ചെയ്യാവുന്ന തൊഴിലിനൊപ്പം ജീവിതം ആസ്വദിക്കുവാനുള്ള സമയവും ലഭിക്കുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam