
ലോകത്തില്‍ ഇന്നേ വരെ ഉണ്ടായിട്ടുള്ള അഭിനേതാക്കളില്‍ ഏറ്റവും മികച്ചതാര് എന്ന ചോദ്യത്തിന് എനിക്ക് ഒരൊറ്റ ഉത്തരമേ ഉള്ളൂ, ലാലേട്ടന് എന്ന് അഭിമാനത്തോടെയും ഒത്തിരി സ്നേഹത്തോടെയും നമ്മള് വിളിക്കുന്ന ,മോഹന്‍ ലാല്‍. ഈ അഭിപ്രായത്തോട് യോജിക്കുന്നവരായിരിക്കും മലയാളികളായി പിറന്നിട്ടുള്ളവരില്‍ ബഹുഭൂരിഭാഗവും എന്നും ഞാന്‍ വിശ്വസിക്കുന്നു.
ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം,അച്ഛനോടാണോ അമ്മയോടാണോ സ്നേഹം കൂടുതല്‍ എന്ന് ചോദിക്കുന്നത് പോലെയാണ് മമ്മൂക്കയെയാണോ, ലാലേട്ടനെയാണോ ഇഷ്ടം എന്നുള്ള ചോദ്യം. അതിനു കാരണം മലയാളികളുടെ ഹൃദയം കവര്‍ന്ന രണ്ടു പേരുടെയും അഭിനയ പാടവം തന്നെയാണ്. രണ്ടു പേര്‍ക്കും അവരവരുടേതായ ശൈലികള്‍ ഉണ്ട്. ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് മറ്റേയാള്‍ക്കു അതെ പാകത്തില്‍ ചെയ്യാന്‍ കഴിയില്ല. അമരവും, വാത്സല്യവും, ഒരു വടക്കന്‍ വീരഗാഥയും , മതിലുകളും , പാലേരി മാണിക്യവും അങ്ങനെ അങ്ങനെ മമ്മൂക്ക സിനിമകളുടെ ലിസ്റ്റ് നീണ്ടു നീണ്ടു പോകും. അതുപോലെ ഭരതവും, കിരീടവും, ദേവാസുരവും, വാനപ്രസ്ഥവും, തന്മാത്രയും പോലുള്ള ലാലേട്ടന്റെ സിനിമകളുടെ ലിസ്റ്റും.
പക്ഷെ,എന്നെ ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത് , 19th ഫെബ്രുവരി 2021 നു ആമസോണ്‍ പ്രൈമിലൂടെ റിലീസ് ആയ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 എന്ന സിനിമയിലെ ഒരു പ്രത്യേക രംഗത്തെക്കുറിച്ചു പറയാനാണ്. ഒരു താരം എന്നതിലുപരി, ഒരഭിനേതാവ് എന്ന നിലയില്‍ മോഹന്‍ ലാല്‍ എന്ന നടനോട് അത്രയ്ക്ക് ബഹുമാനവും, സ്നേഹവും ആരാധനയും ഒക്കെ തോന്നിപ്പോയ 'ലോക സിനിമയിലെ ഏറ്റവും നല്ല അഭിനയ മുഹൂര്‍ത്തമായി' ഞാനതിനെ കാണുന്നു.
മലയാള സിനിമയിലും , ഇന്ത്യന്‍ സിനിമയിലും ലോക സിനിമയിലും ഒക്കെ നല്ല അഭിനയം കാഴ്ച വയ്ക്കാന്‍ കഴിവുള്ള ഒരുപാടു അഭിനേതാക്കളുണ്ട് , ഒരുപാടു ശ്രദ്ധിക്കപ്പെട്ട അഭിനയ മുഹൂര്‍ത്തങ്ങളും ഉണ്ട്.പക്ഷെ എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ലോക സിനിമയില്‍ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല അഭിനയ മുഹൂര്‍ത്തം ഏതു എന്ന് എന്നോട് ചോദിച്ചാല്‍ ഞാനിനി കണ്ണും പൂട്ടി പറയും ദൃശ്യം 2 ലെ 1 :44 :22 To 1 :44 :35 (വെറും 12 സെക്കന്റ് ) ആണെന്ന്. ലാലേട്ടനെ കുറിച്ച് പണ്ട് അഭിനേതാവായ ഗണേഷ്കുമാര് പറഞ്ഞ ഒരു കാര്യമുണ്ട്. 'മോഹന്‍ലാലിന്റെ നഖങ്ങള്‍ പോലും അഭിനയിക്കും'. ഇനി ധര്യമായിട്ടു അതിനോടൊപ്പം ഒന്ന് കൂടി കൂട്ടിച്ചേര്‍ക്കാം, 'ലാലേട്ടന്റെ കണ്പീലികള് പോലും അഭിനയിക്കും
ഞാന്‍ പറയുന്ന രംഗം ഏതു സന്ദര്‍ഭത്തില്‍ ഉള്ളതാണെന്ന് പറഞ്ഞു സിനിമ ഇത് വരെ കാണാത്തവരുടെ രസം കെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ അഭിനയ മോഹം മനസ്സില്‍കൊണ്ടു നടക്കുന്നവര്‍ക്കും, അഭിനയം എന്താണെന്നു അല്‍പ്പമെങ്കിലും മനസ്സിലാകുന്നവര്‍ക്കും ഞാന്‍ പറഞ്ഞ രംഗം അഭിനയിക്കാന്‍ എന്ത് ബുദ്ധിമുട്ടുണ്ടെന്ന് എളുപ്പത്തില്‍ മനസ്സിലാകും.
ഒരു സംഭാഷണ രംഗം അഭിനയിക്കാന്‍ താരതമ്യേന വലിയ എളുപ്പമാണ്. എന്നാല്‍ പ്രയാസമുള്ളതു സംഭാഷണമില്ലാതെ ഒരു രംഗത്തില്‍ അഭിനയിക്കാനും എതിര്‍വശത്തുള്ളയാള്‍ പറയുന്ന സംഭാഷണത്തിന് അനുസരിച്ചു അതിനുള്ള റിയാക്ഷന് കൊടുക്കുവാനുമാണ്. 'ലാലേട്ടന് ബ്രില്ലിയന്‍സ് ' അതിന്റെ പാരമ്യത്തില്‍ എത്തിയ ഒരു അഭിനയ മുഹൂര്‍ത്തമാണ് ദൃശ്യം 2 വിലെ പ്രസ്തുത രംഗം എന്നുള്ളത് മലയാളിയായ എനിക്ക് അഭിമാനത്തോടെ പറയാം.
.jpg)
മലയാളത്തില്‍ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല എന്റെര്‍റ്റൈനെര്‍ സിനിമ എന്ന് നിസംശയം ഞാന്‍ പറയുന്നത് പുലിമുരുകനോ, നരസിംഹമോ ഒന്നുമല്ല ദൃശ്യം ആണ്. കാരണം ഇത്രത്തോളം ത്രില്‍ അടിച്ചു തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയ മറ്റൊരു സിനിമ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ദൃശ്യമാണോ, ദൃശ്യം 2 ആണോ മികച്ചതെന്ന് നോക്കുന്നതിനേക്കാള്‍ പ്രധാനം ദൃശ്യം അവസാനിച്ചെടുത്തു നിന്ന് ഇത്രയും ബ്രില്ല്യന്റ് ആയി ദൃശ്യം 2 ലേക്കെത്താന്‍ കഴിഞ്ഞതിനു ഒരു എഴുത്തുകാരനും സംവിധായകനുമായ ജീത്തു ജോസഫിനെ അഭിനന്ദിക്കുകയാണ്. പല രംഗങ്ങളിലും 'ത്രില്‍ ' അടിപ്പിക്കുന്ന തരത്തില്‍ ചില പൊടിക്കൈകള്‍ ദൃശ്യത്തില്‍ ചെയ്തത് പോലെ തന്നെ ദൃശ്യം 2 ലും സംവിധായകന് ചെയ്തിട്ടുണ്ട്.
ത്രില്ലെര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന ഏതൊരു സിനിമാമോഹിക്കും ഇഷ്ട്ടപെടുന്ന തരത്തില്‍ സസ്പെന്‍സ് നിലനിര്‍ത്താനും, കഥയില്‍ നമ്മള് ഒട്ടും പ്രതീക്ഷിക്കാന്‍ ഇടയില്ലാത്ത ചില കാര്യങ്ങള്‍ സംഭവിപ്പിക്കാനും അതുപോലെ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ അവസാനിപ്പിക്കാനും സംവിധായകന് ശ്രദ്ധിച്ചിട്ടുണ്ട്.
കഥയെക്കുറിച്ചും , ക്ലൈമാക്സിനെക്കുറിച്ചും, ഒരു സിനിമയുടെ മൂന്നാം ഭാഗം ഉണ്ടാകുന്നതിന്റെ സാധ്യതകളെക്കുറിച്ചും ഒക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാകുന്നത് ഒരു വാണിജ്യ സിനിമയെ സംബന്ധിച്ചിടത്തോളം അതിന്റെ ഏറ്റവും വലിയ വിജയമാണ്.ബാഹുബലി 2 നു വേണ്ടി കാത്തിരുന്ന അതെ ആകാംക്ഷയില്‍ മലയാളികള്‍ കാത്തിരുന്ന ഒരു മലയാള സിനിമയുടെ രണ്ടാം ഭാഗം ദൃശ്യം 2 തന്നെയാണ്.
ന്യൂ ഇയര്‍ പിറക്കുന്നതും കാത്തിരിക്കുന്നതുപോലെയാണ് സിനിമാസ്നേഹികളായ മലയാളികള്‍ ആമസോണിലൂടെയുള്ള ദൃശ്യം 2 ന്റെ പാതിരാത്രിയിലുള്ള റിലീസ് കാത്തിരുന്നത് എന്നതില്‍ ഒരു സിനിമ മോഹി എന്ന നിലയില്‍ എനിക്കും സന്തോഷമുണ്ട്. സിനിമയെ സ്നേഹിക്കുന്ന ഓരോ മലയാളിയും ഞാന്‍ മുന്‍പ് പറഞ്ഞ ഒരൊറ്റ രംഗം കാണാന്‍ എങ്കിലും ദൃശ്യം 2 കണ്ടിരിക്കണം . അല്ലെങ്കില്‍ തീര്‍ച്ചയായും അത് ഒരു വലിയ നഷ്ടമായിരിക്കും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam