
മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നയിക്കുന്ന 19 അംഗ ടീമില്‍നിന്ന് മലയാളി താരം സഞ്ജു സാംസണ് പുറത്തായി.
ടെസ്റ്റ് മത്സരങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തോടെ യുവതാരം ഋഷഭ് പന്ത് ടീമില്‍ തിരിച്ചെത്തി. യുവതാരങ്ങളായ ഇഷാന്ത് കിഷനും സൂര്യകുമാര്‍ യാദവും രാഹുല്‍ തെവാത്തിയയും ടീമില്‍ ഇടം പിടിച്ചു.
വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ മധ്യപ്രദേശിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയുമായി ജാര്‍ഖണ്ഡ് താരം ഇഷാന് കിഷന് തിളങ്ങിയിരുന്നു. 94 പന്തില്‍ 11 ഫോറും 19 സിക്സും സഹിതം കിഷന് 173 റണ്‍സ് നേടിയിരുന്നു. ഇതാദ്യമായാണ് ഇരുപത്തിരണ്ടുകാരനായ ഇഷാന് കിഷന് ദേശീയ സീനിയര്‍ ടീമിലേക്ക് വിളിയെത്തുന്നത്.
മുംബൈ താരം സൂര്യകുമാര്‍ യാദവ്, രാജസ്ഥാന് റോയല്‍സിലൂടെ ശ്രദ്ധേയനായ രാഹുല്‍ തെവാത്തിയ എന്നിവര്‍ക്കും ആദ്യമായയാണ് ദേശീയ ടീമില്‍ ഇടംനേടുന്നത്. ആഭ്യന്തര മത്സരങ്ങളിലും ഐപിഎലിലും പുറത്തെടുത്ത മിന്നുന്ന പ്രകടനങ്ങളാണ് മൂന്ന് യുവതാരങ്ങള്‍ക്കും സീനിയര്‍ ടീമിലേക്ക് വഴികാട്ടിയത്. മാര്‍ച്ച് 12 മുതലാണ് അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ട്വന്റി20 പരമ്പര ആരംഭിക്കുക.
മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ശിഖര്‍ ധവാന് തുടങ്ങിയവരും ടീമിലുണ്ട്. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ച സിലക്ടര്‍മാര്‍, പരുക്കിന്റെ നിഴലിലുള്ള മുഹമ്മദ് ഷമിയെയും പരിഗണിച്ചില്ല. അതേസമയം, പരുക്കുമൂലം പുറത്തായിരുന്ന ഭുവനേശ്വര്‍ കുമാര്‍ ഇടവേളയ്ക്കുശേഷം ടീമില്‍ തിരിച്ചെത്തി.

സഞ്ജു സാംസണിനു പുറമെ പരുക്കുള്ള മനീഷ് പാണ്ഡെ, ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ തുടങ്ങിയവരും ടീമിനു പുറത്തായി. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരുക്കേറ്റ രവീന്ദ്ര ജഡേജയെയും പരിഗണിച്ചില്ല.
ഇന്ത്യന്‍ ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചെഹല്‍, വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, രാഹുല്‍ തെവാത്തിയ, ടി.നടരാജന്, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, നവ്ദീപ് സെയ്നി, ഷാര്‍ദുല്‍ താക്കൂര്‍
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam