
ലണ്ടന്‍: ശശിതരൂരിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് തയാറാക്കുന്ന ജനകീയ പ്രകടനപത്രികയിലേക്ക് പ്രവാസികളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്ന ടോക് ടു തരൂര്‍ എന്ന പരിപാടിയിലാണ് ഇന്ത്യന്‍ ഓവര്‍സീസ് കൊണ്ഗ്രസ്സ് യുകെ പ്രതിനിധികള്‍ നേരിട്ട് സംവദിച്ചത് .കേരളത്തിന്റെ സാമ്പത്തിക അടിത്തറയെതാങ്ങി നിര്‍ത്തുന്ന പ്രവാസികളുമായി നേരിട്ട് അഭിപ്രായങ്ങള്‍ സ്വീകരിച്ച് ലോകോത്തര കേരളമെന്ന യു ഡി എഫിന്റെ ജനകീയ പ്രകടന പത്രികക്ക് രൂപം കൊടുക്കുന്നതിന് വേണ്ടിയാണ് വെള്ളിയാഴ്ച വിവിധ രാജ്യങ്ങളിലുള്ള ജനങ്ങളോട് നേരിട്ട് ശശി തരൂര്‍ ആശയവിനിമയം നടത്തിയത്.
പ്രവാസികളുടെ പ്രശ്നങ്ങളില്‍ നേരിട്ടിടപെട്ടു കൊണ്ട് കേരളത്തിന്റെ മുഖഛായതന്നെ മാറ്റിയെടുക്കാനുതകുന്ന വിവിധ ആശയങ്ങളാണ് ഐ ഓ സിയു കെ സമര്‍പ്പിച്ചത്. കേരളത്തില്‍ ആരോഗ്യ മേഖലയില്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ടമെന്റ് സര്‍ക്കാര്‍തലത്തില്‍ ആരംഭിച്ചു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കണമെന്നും മെഡിക്കല്‍ ഉപകരണങ്ങളുടെ ഉത്പാദനം കേരത്തില്‍ തുടങ്ങണമെന്നും ഇന്‍സണ്‍ ജോസ് നിര്‍ദ്ദേശിച്ചപ്പോള്‍ ന്യായ് പദ്ധതി വഴിനിര്ദ്ധനരായ കുട്ടികളുടെ പഠനം ആരോഗ്യം ഭക്ഷണം എന്നിവകൂടി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഐ ടിവപാര്ക്കിനോടൊപ്പം ദേശീയ അന്തര്‍ ദേശീയ തലത്തിലുള്ള മെഡിക്കല്‍ ടുറിസം പാര്‍ക്കുകള്‍ക്കു തുടക്കം കുറിയ്ക്കണമെന്ന് അനില്‍ തോമസ്
ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം കൂടുതല്‍ പ്രേയോജനപ്പെടുത്തണമെന്നു ബോബിന് അഭിപ്രായയപ്പെട്ടു. കേരളത്തിലെ നേഴ്സിങ് മേഖലയുമായി ബന്ധപ്പെട്ടും നിരവധി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നു.ഐ ഓസി യു കെ യില്‍ നിന്നും നിരവധി പേരാണ് തരൂരുമായിനേരിട്ട് അഭിപ്രായങ്ങള്‍ പങ്കുവച്ചത്.സുജു കെ ഡാനിയല്‍,നോബിള്‍ തോമസ്,കെ കെ മോഹന്‍ദാസ്,അജിത്മുതയില്,അഗസ്റ്റിന് കണ്ണഞ്ചിറ,അശ്വതി നായര്‍,സ്മിതവയലില്,സുനില്‍ രവീന്ദ്രന്,സോണി ചാക്കോ,ഷൈനുമാത്യുസ്,അജ്മല്‍ അഷ്റഫ് ,ഇമ്മാനുവേല്‍ ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.യൂറോപ്പ് അമേരിക്ക,ജര്‍മനി ,ആഫ്രിക്ക,ഗള്‍ഫ് ,ഇറ്റലി തുടങ്ങിയരാജ്യങ്ങളില്‍ നിന്നുള്ള
പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിക്ക് ഐ ഓ സി ഗ്ലോബല്‍ പ്രോഗ്രാംകോര്‍ഡിനേറ്റര്‍ അനുരമത്തായി ,വൈശാഖ് ചെറിയാന്,സണ്ണി ജോസെഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam