
നമ്മുടെയൊക്കെ കുടുമ്പങ്ങളിലോ, അടുത്ത സുഹൃത്തിന്റെ വീട്ടിലോ നടന്ന ഒരു അനര്‍ത്ഥം പോലെ മലയാളിയുടെ മനസില്‍ പതിഞ്ഞ് പോയ ഒരു സിനിമയായിരുന്നു ദ്യശ്യം.
നിയമത്തിന്റ് മുമ്പില്‍ മാപ്പര്‍ഹിയ്ക്കാത്ത കൊലപാതക കുറ്റമാണ് ജോര്‍ജ് കുട്ടിയും കുടംബവും ചെയ്തതെങ്കിലും, ആ കുടുംബത്തോടൊപ്പം നില്‍ക്കാനാണ് മലയാളി പ്രേക്ഷക ഹൃദയം ആഗ്രഹിച്ചിരുന്നത്.
സാധാരണ ഇറങ്ങുന്ന സീരിയല്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായി , ദ്യശ്യം സിനിമയുടെ പ്രേക്ഷകര്‍ക്ക് വേണ്ടി മാത്രമായി ഇറക്കിയതാണ് ദൃശ്യം2, എന്ന പരിമിതി ഈ സിനിമയ്ക്കുണ്ടെങ്കിലും അത് കഥയുടെ പ്രത്യേക ത ഒന്നു കൊണ്ട് മാത്രമാണ്
ജോര്‍ജ്കുട്ടിയേയും കുടുമ്പത്തേയും ഹ്യദയത്തോട് ചേര്‍ത്ത് വെച്ചിരിക്കുന്ന മലയാളി പേക്ഷകരെ ത്രിപ്തിപ്പെടുത്തുക എന്നത് ഇതിലെ അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.
ജോര്‍ജ്കുട്ടിയെ എങ്ങനെയും രക്ഷപ്പെടുത്തണം എന്ന മനോഭാവത്തില്‍ സിനിമാ കാണാനിരിക്കുന്ന പ്രേക്ഷകരെ അവരുടെ സങ്കല്‍പ്പത്തിനപ്പുറമുള്ള ഒരു Climax ല്‍ എത്തിക്കുന്നതില്‍ കാഥാകൃത്ത് പൂര്‍ണ്ണമായും വിജയിച്ചു.
ആറു വര്‍ഷക്കാലം തന്റെ കുടുബത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ജോര്‍ജ്കുട്ടി ചെയ്ത പ്രവര്‍ത്തികളും, മനോവ്യാപാരങ്ങളും, സായികുമാര്‍ അവതരി കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പറഞ്ഞ് കൊടുക്കുന്ന രീതി ഒരു ഞാണിന്മേല് കളിയായിരുന്നുവെങ്കിലും, സായികുമാര്‍ എന്ന വലിയ നടനെ ചെറിയ റോളില്‍ അവതരിപ്പിച്ചതിലൂടെ, അതും പരിഹരിക്കപ്പെട്ടു

മുരളി ഗോപി വലിയ Range ഉള്ള നടനാണെങ്കില്‍ കൂടി ആഷ ശരത്തിനൊപ്പം കട്ടക്ക് നില്ക്കുന്നുണ്ടോ എന്ന സംശയം പ്രേക്ഷകര്‍ക്ക് ഉണ്ട്. കലാഭവന്‍ ഷാജോണെ ശരിയക്കും Miss ചെയ്തു ഷാജോണ്‍ ഒഴിവാക്കപ്പെട്ടത് സിനിമയിലെ കുത്തിത്തിരിപ്പാണോ?
പാപഭാരത്താല്‍ തല കുനിച്ച് നടക്കുന്ന നായകനിലൂടെ, കുറ്റകൃത്യങ്ങളെ സിനിമാ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന സന്ദേശം പ്രേക്ഷകരില്‍ എത്തിക്കുവാനുള്ള ശ്രമം നടത്തുന്നുണ്ട്.
കുഴിമാന്തി എടുത്ത പശുകുട്ടിയെ കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും അതിലെ അവ്യക്തതയും, ദുരൂഹതയും കഥാകൃത്തിന് മാത്രം അറിയാവുന്ന രഹസ്യമായി ഇപ്പോഴും തുടരുന്നു.
ഒരു പക്ഷെ ഈ സിനിമാ തിയറ്ററില്‍ ഇറക്കിയിരുന്നുവെങ്കില്‍ ,പടം കണ്ടിറങ്ങുന്നവര്‍ വെളിപ്പെടു ത്തിയേക്കാവുന്ന ഇതിലെ 'സീക്രട്ട് ', അടുത്ത ഷോയ്ക്ക് സിനിമാ കാണാനിരിക്കുന്നവരുടെ ത്രില്ല് നഷ്ടപ്പെടുത്തിയേനേ.

കോവിഡിന്റെ പേരില്‍ ആണെങ്കില്‍ കൂടി OTT പ്ലാറ്റ്ഫോമില്‍ അവതരിപ്പിച്ചതിലൂടെ ഈ സിനിമയുടെ സീക്രട്ട് പുറത്ത് പോകാതിരിക്കാന്‍ ഒരു പരിതിവരെ സഹായിച്ചു . അത് , ആന്റണി പെരുമ്പാവൂരിന്റെ ദീര്‍ഘവീക്ഷണം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam