1 GBP = 100.80 INR                       

BREAKING NEWS

താരലേലത്തിനുള്ള പട്ടികയില്‍ ഞാനില്ല'; 'എങ്കിലും നിങ്ങള്‍ക്ക് എന്നെ തിരഞ്ഞെടുക്കാം'; പ്രീതി സിന്റയുടെ പോസ്റ്റിനു താഴെ ശ്രീശാന്ത് കുറിച്ച കമന്റ് വൈറലാകുന്നു; ഐപിഎല്‍ കരിയറിന് തുടക്കമിട്ട ടീമില്‍ കളിക്കാനുള്ള താല്‍പര്യം തുറന്നു പറഞ്ഞ് താരം

Britishmalayali
kz´wteJI³

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14-ാം സീസണിനു മുന്നോടിയായുള്ള താരലേലം കഴിഞ്ഞ്് ദിവസങ്ങള്‍ പിന്നിട്ടിട്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ ഒരു കമന്റ്. ഐപിഎല്‍ ടീമായ പഞ്ചാബ് കിങ്സിന്റെ ഉടമയും നടിയുമായ പ്രീതി സിന്റയുടെ പോസ്റ്റിനു താഴെ ശ്രീശാന്ത് കുറിച്ച കമന്റാണ് വൈറലായത്.

ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട വിലക്ക് പിന്നിട്ട് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ മലയാളി താരം ഇത്തവണ താരലേലത്തിലൂടെ ഐപിഎലിലേക്കും തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, താരലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടംപിടിക്കാനാകാതെ പോയത് ആരാധകരെ നിരാശയിലാക്കിയിരുന്നു.

ചെന്നൈയില്‍ ഫെബ്രുവരി 18ന് നടന്ന താരലേലത്തിന് മുന്നോടിയായി പ്രീതി സിന്റ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ ശ്രീശാന്ത് കുറിച്ച കമന്റ് വൈറലായി മാറിയത്.

'ഐപിഎല്‍ താരലേലത്തിനായി ചെന്നൈയിലെത്തി. ഈ വര്‍ഷം പഞ്ചാബ് കിങ്സില്‍ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന താരങ്ങള്‍ ആരെല്ലാമെന്ന് അറിയാന്‍ കൗതുകമുണ്ട്. നിങ്ങളുടെ ആഗ്രഹം തുറന്നു പറയൂ. ഞാന്‍ കേള്‍ക്കാം' വിമാനത്താവളത്തില്‍നിന്നുള്ള ചിത്രം സഹിതം പ്രീതി സിന്റ കുറിച്ചു.

ഈ പോസ്റ്റിനു താഴെയാണ് ശ്രീശാന്തിന്റെ പ്രതികരണമെത്തിയത്. 'ശ്രീശാന്ത്' എന്നാണ് താരം കമന്റിട്ടത്. പിന്നാലെ മറ്റൊരു കമന്റുമിട്ടു. 'താരലേലത്തിനുള്ള പട്ടികയില്‍ ഞാനില്ല. എങ്കിലും നിങ്ങള്‍ക്ക് എന്നെ തിരഞ്ഞെടുക്കാം.' മൂന്നാമത്തെ കമന്റില്‍ ശ്രീശാന്ത് എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു. 'എല്ലാ ആശംസകളും. ദൈവം അനുഗ്രഹിക്കട്ടെ' ശ്രീശാന്ത് കുറിച്ചു.

ഐപിഎല്‍ താരലേലത്തിനുള്ള പട്ടികയില്‍നിന്ന് പുറത്തായെങ്കിലും തോറ്റു പിന്മാറില്ലെന്ന് പ്രഖ്യാപിച്ച ശ്രീശാന്ത്, ഈ വര്‍ഷത്തെ ഐപിഎലില്‍ കളിക്കാനുള്ള താല്‍പര്യമാണ് പകുതി കാര്യമായും പകുതി തമാശയായും ഈ കമന്റിലൂടെ പ്രകടിപ്പിച്ചത്.

ശ്രീശാന്ത് തന്റെ ഐപിഎല്‍ കരിയറിന് തുടക്കം കുറിച്ചത് കിങ്സ് ഇലവന്‍ പഞ്ചാബിന് ഒപ്പമായിരുന്നു. 2008ല്‍ പഞ്ചാബിലെത്തിയ ശ്രീശാന്ത് 2010 വരെ അവിടെ തുടര്‍ന്നു. ഐപിഎലിലെ കന്നി സീസണില്‍ പാക്കിസ്ഥാന്‍ താരം സുഹൈല്‍ തന്‍വീറിനു പിന്നില്‍ 18 ഇരകളുമായി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമനായിരുന്നു ശ്രീശാന്ത്. ഇടയ്ക്ക് ഐപിഎലില്‍ മുഖംകാട്ടിയ കൊച്ചി ടസ്‌കേഴ്സ് കേരളയ്ക്കായി കളത്തിലിറങ്ങിയ ശ്രീശാന്ത്, പിന്നീട് രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category