
മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വിളിയെത്തിയതിനെ 'സ്വപ്നം പോലെ'യെന്ന് വിശേഷിപ്പിച്ച് സൂര്യകുമാര്‍ യാദവ്.
ട്വിറ്ററില്‍ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ പിച്ചില്‍ ഇരിക്കുന്ന ഒരു ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് സ്വപ്നതുല്യമായ അനുഭവമെന്ന് താരം വിശേഷിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ സൂര്യകുമാര്‍ യാദവിന് ഇടം ലഭിക്കാതിരുന്നത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഇന്ത്യന്‍ ട്വന്റി20 ടീമിലേക്ക് ക്ഷണം ലഭിച്ചത് തകര്‍പ്പനൊരു 'ട്വന്റി20 ഇന്നിങ്സി'ലൂടെയാണ് സൂര്യകുമാര്‍ യാദവ് ആഘോഷിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ എലീറ്റ് ഗ്രൂപ്പ് ഡിയിലെ ആവേശപ്പോരാട്ടത്തില്‍ ഡല്‍ഹിക്കെതിരെയാണ് താരം അര്‍ദ്ധ സെഞ്ചുറി നേടിയത്. 33 പന്തുകള്‍ നേരിട്ട സൂര്യകുമാര്‍, ആറു ഫോറും രണ്ടു സിക്സും സഹിതം 50 റണ്‍സെടുത്തു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍നിന്ന് പുറത്തായതിന്റെ നിരാശ യുവതാരം പൃഥ്വി ഷാ തകര്‍പ്പന്‍ സെഞ്ചുറിയുമായി തീര്‍ക്കുകയും ചെയ്തു. ഇരുവരുടേയും ബാറ്റിങ് മികവില്‍ കരുത്തരായ ഡല്‍ഹിക്കെതിരെ മുംബൈയ്ക്ക് അനായാസ ജയം നേടി. ഏഴു വിക്കറ്റിനാണ് മുംബൈ ഡല്‍ഹിയെ വീഴ്ത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തു. 109 പന്തും ഏഴു വിക്കറ്റും ബാക്കിനിര്‍ത്തി മുംബൈ അനായാസം ലക്ഷ്യത്തിലെത്തി.
തകര്‍ത്തടിച്ച് സെഞ്ചുറി നേടിയ ഓപ്പണര്‍ പൃഥ്വി ഷായാണ് മുംബൈയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. 89 പന്തുകള്‍ നേരിട്ട പൃഥ്വി ഷാ, 15 ഫോറും രണ്ടു സിക്സും സഹിതം 105 റണ്‍സുമായി പുറത്താകാതെ നിന്നു. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ഷായെ, മോശം ഫോമിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍നിന്ന് ഒഴിവാക്കിയിരുന്നു.
യശ്വസി ജയ്സ്വാള്‍ നിരാശപ്പെടുത്തുകയും (23 പന്തില്‍ ഒരു ഫോര്‍ സഹിതം എട്ട്) ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മികച്ച തുടക്കം മുതലാക്കാനാകാതെ പുറത്താകുകയും (39 പന്തില്‍ ആറു ഫോറും ഒരു സിക്സും സഹിതം 39) ചെയ്തെങ്കിലും സൂര്യകുമാര്‍ യാദവിന്റെ സഹായത്തോടെ പൃഥ്വി ഷാ മുംബൈയെ വിജയത്തിലെത്തിച്ചു.
വിജയത്തിന് തൊട്ടരികെ സൂര്യ മടങ്ങിയെങ്കിലും, കഴിഞ്ഞ ദിവസത്തെ താരലേലത്തില്‍ 4.4 കോടി രൂപയ്ക്ക് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയ ഓള്‍റൗണ്ടര്‍ ശിവം ദുബെ ഏഴു പന്തില്‍ ഒരു സിക്സ് സഹിതം ഒന്‍പത് റണ്‍സെടുത്ത് മുംബൈയെ വിജയത്തിലെത്തിച്ചു. ഡല്‍ഹിക്കായി ലളിത് യാദവ് രണ്ടു വിക്കറ്റെടുത്തു.
ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് സൂര്യകുമാര്‍ യാദവ്. വൈകിയെങ്കിലും അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഇപ്പോള്‍ താരത്തെ തേടിയെത്തിയിരിക്കുന്നതെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam