
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന പൊലീസിന്റെ കുറ്റപത്രം തള്ളി ഫൊറന്‍സിക് റിപ്പോര്‍ട്ട്. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണു കൊലപാതകത്തില്‍ കലാശിച്ചതെന്നും രാഷ്ട്രീയ ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം നേരത്തെ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും തെളിഞ്ഞിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ നിര്‍ദ്ദേശ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് രാഷ്ട്രീയവും സജീവമാക്കി. ആറ്റിങ്ങല്‍ എംപി അടുര്‍ പ്രകാശിന്റെ നേതൃത്വത്തിലെ ഗൂഢാലോചന വാജം സജീവമാക്കി. ഇതാണ് അടിസ്ഥാന രഹിതമെന്ന് വ്യക്തമാകുന്നത്.
രാഷ്ട്രീയ പാര്‍ട്ടികള്‍, നേതാക്കള്‍ എന്നിവരെക്കുറിച്ചൊന്നും പ്രതിപ്പട്ടികയിലുള്ളവരുടെയും കൊല്ലപ്പെട്ടവരുടെയും ഫോണ്‍ സംഭാഷണങ്ങളില്‍ പരാമര്‍ശിച്ചിട്ടില്ല. ഇവരുടെ മൊബൈല്‍ ഫോണുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നാണു രാഷ്ട്രീയ കൊലപാതകമല്ലെന്ന നിഗമനത്തില്‍ എത്തിയതെന്നും നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച ഫൊറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈക്കില്‍ പോവുകയായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവര്‍ കഴിഞ്ഞ ഓഗസ്റ്റ് 30ന് രാത്രിയില്‍ പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് കവലയിലാണു വെട്ടും കുത്തുമേറ്റു കൊല്ലപ്പെട്ടത്. സത്യം പുറത്തു വരാന്‍ സിബിഐ അന്വേഷണം വേണമെന്ന് അടൂര്‍ പ്രകാശ് എംപി ആവശ്യപ്പെട്ടപ്പോള്‍ കേരള പൊലീസ് തന്നെ കേസ് തെളിയിക്കുമെന്നായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം.
കൊല നടത്താന്‍ എത്തിയവരാണു കൊലപാതകത്തിനിരയായത്. കൃത്യം നടത്താനായി ഇവര്‍ ഗൂഢാലോചന നടത്തി. എതിര്‍സംഘത്തിലെ ചിലരെ അപായപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. മുഖംമൂടി ധരിച്ച്, ശരീരം മുഴുവന്‍ മൂടിപ്പൊതിഞ്ഞാണ് കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെട്ട അക്രമിസംഘം സ്ഥലത്തെത്തിയത്. 2 സംഘത്തിന്റെ കൈവശവും മാരകായുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു. ഇതെല്ലാം നേരത്തെ മറുനാടന്‍ മലയാളി വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിപിഎം ഗ്രൂപ്പിസത്തിന്റെ ഫലമാണ് കൊലപാതകമെന്ന വിലിയിരുത്തലും സജീവമാണ്.
വനിത ഉള്‍പ്പെടെ 9 പേരെ പ്രതികളാക്കിയാണു വെഞ്ഞാറമൂട് പൊലീസ് നെടുമങ്ങാട് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. സജീവ്, സനല്‍, ഉണ്ണി, അന്‍സര്‍ എന്നിവരാണു മുഖ്യപ്രതികള്‍. വനിതയ്ക്കു മാത്രമാണു കോടതി ജാമ്യം അനുവദിച്ചത്. മറ്റുള്ളവര്‍ റിമാന്‍ഡിലാണ്. കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല. കൊലപാതകം, ഗൂഢാലോചന ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഫൈസലും പ്രതികളില്‍ ചിലരുമായി വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിവസം നടന്ന സംഘര്‍ഷവുമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസിന്റെ നിഗമനം.
സംഭവസ്ഥലത്തു നിന്നു കണ്ടെടുത്ത 2 വാളുകള്‍ ആരുടേതെന്നത് ദുരൂഹമായിരുന്നു. കൊല്ലപ്പെട്ടവരുടെ കൈയിലുണ്ടായിരുന്നതാണ് ഈ വാളുകള്‍ എന്നാണ് സംശയം. ഇത് ബലപ്പെടുത്തുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ടും. പ്രതികളുടെ വീട്ടില്‍ നിന്നു ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇതിനു പുറമേ, കൊലപാതകത്തിനു ശേഷം പ്രതികള്‍ ആയുധങ്ങളുമായി മടങ്ങുന്നതും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കൊല്ലപ്പെട്ടവരെ കുത്തിയത് പ്രതി സജീബ് ആണെന്ന് പൊലീസ് ഏറെക്കുറെ ഉറപ്പിച്ചു. ദൃശ്യങ്ങളിലുള്ളതിനെക്കാള് കൂടുതല്‍ പേര് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.
ആക്രമണ സ്ഥലത്ത് ആദ്യം എത്തിയത് പ്രതികളുടെ സംഘമാണ്. മൂന്നു ബൈക്കുകളിലായി നാല് പേരെത്തി ഇരുപത് മിനിറ്റോളം അവിടെ കാത്തുനിന്നു. അതിന് ശേഷമാണ് കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെടുന്ന ആറംഗ സംഘമെത്തുന്നത്. ഇവര്‍ സജീവിന്റെ അടുത്തെത്തിയതോടെ സംഘര്‍ഷം തുടങ്ങി. ആദ്യം ഹഖും മിഥിലാജും ഉള്‍പ്പെടെ നാല് പേര് ചേര്‍ന്ന് സജീവിനെ ആക്രമിക്കുന്നു. പിന്നാലെ ഉണ്ണിയും സനലും സജീവിനൊപ്പം ചേരുന്നു. ഇതിനിടയില്‍ സജീവ് മിഥിലാജിനെ പിന്നില്‍ നിന്ന് പിടിച്ച് നിര്‍ത്തി കുത്തുകയായിരുന്നു. കുത്തേറ്റ മിഥിലാജ് ഓടിപ്പോകുന്നുതും കാണാം. ഇരുപത് മീറ്ററോളം ഓടിയ മിഥിലാജ് റോഡില്‍ വീഴുകയായിരുന്നു. ഇതോടെ ഹഖ് ഒഴികെ കൊല്ലപ്പെട്ടവരുടെ സംഘത്തിലെ എല്ലാവരും പിന്തിരിഞ്ഞു. ആദ്യം ചെറുത്തുനിന്ന ഹഖ് പിന്നോട്ട് നടക്കുന്നതിനിടെ നിലത്ത് വീണു. ഇതോടെ സജീവും സനലും ഉണ്ണിയും ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തി. ഇതില്‍ നിന്നെല്ലാം ഗ്യാങ് വാറിന്റെ സൂചന വ്യക്തമായിരുന്നു. സജീവും സംഘവും മടങ്ങുമ്പോള്‍ അവരുടെ കൈവശം ആയുധമുണ്ട്. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് അന്ന് രാത്രി തന്നെ രക്തം പുരണ്ട രണ്ടു വാളുകള്‍ കണ്ടെടുത്തത്.
വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറു പേരില്‍ മൂന്ന് പേര് അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകരാണെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷെരീഫ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പുറത്തു വിട്ടു. വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രതികളില്‍ ചിലരുടെ സിപിഎം ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് വിട്ടു. പ്രതികളായ സതിമോന്, നജീബ് എന്നിവരുടെ സിപിഎം ബന്ധമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. കൊല്ലപ്പെട്ട മിഥിലാജ് സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവവും കോണ്‍ഗ്രസ് ചര്‍ച്ചയാക്കുന്നു. വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രതിയായ സതി സിഐടിയു ബന്ധമുള്ളയാണെന്നാണ് ആരോപണം. സതിയുടെ ഫേസ്ബുക്കിലെ ചിത്രങ്ങള്‍ സിപിഎം ബന്ധത്തിന് തെളിവായി കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നു. കേസിലെ മറ്റൊരു പ്രതിയും പ്രതികള്‍ എത്തിയ ബുള്ളറ്റിന്റെ ഉടമയുമായ നജീബിനും സിപിഎം ബന്ധമാണുള്ളത്. എല്‍ഡിഎഫ് മനുഷ്യശൃംഖലയുടെ ചിത്രമാണ് നജീബും ഫേസ്ബുക്ക്പ്രൊഫൈലാക്കിയിരിക്കുന്നത്.
കൊല്ലപ്പെട്ട മിഥിലാജ് ആകട്ടെ ഏറെ നാളായി സിപിഎമ്മിന്റെ കണ്ണിലെ കരടും. ഡിവൈഎഫ്ഐ ഏരിയ ജോയിന്റ് സെക്രട്ടറിയും വെഞ്ഞാറമൂട്ടിലെ അറിയപ്പെടുന്ന സിപിഎം ഗുണ്ടയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ അടുത്ത അനുയിയുമായ സഞ്ജയനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ ഒന്നാം പ്രതിയാണ് മിഥിലാജ്. കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പ്രതികളുടെ സിപിഎം ബന്ധമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായ എ.എ. റഹീമിന്റെ നാടായ തൈയ്ക്കാട് സമന്വയ നഗറിലും, നെല്ലനാട് പഞ്ചായത്തിലെ മണലിമുക്കിലും നിരന്തരമായ ഗുണ്ടാ ആക്രമണങ്ങളാണ് ഈ സമയത്ത് നടന്നിരുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam