1 GBP = 100.80 INR                       

BREAKING NEWS

നയതന്ത്ര പ്രതിനിധികളോടൊപ്പം ദുബായ് പൊലീസിലെ 4 ഉദ്യോഗസ്ഥര്‍ കൂടി കോണ്‍സുലേറ്റില്‍ ജോലി ചെയ്തു; സ്പെയ്സ് പാര്‍ക്കിലേക്ക് സ്വപ്നാ സുരേഷിനെ നിയോഗിച്ചത് ചാര പ്രവര്‍ത്തനത്തിനോ? അല്‍സാബിയുടെ മനസ്സിലുണ്ടായിരുന്നത് വമ്പന്‍ ലക്ഷ്യങ്ങള്‍; എല്ലാ തട്ടിപ്പിനും പിന്നില്‍ കോണ്‍സുല്‍ ജനറല്‍; സ്വര്‍ണ്ണ കടത്തിലെ യാഥാര്‍ത്ഥ പ്രതി ഈ അറബി തന്നെ

Britishmalayali
kz´wteJI³

കൊച്ചി: കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വര്‍ണക്കടത്തു പിടികൂടുന്നതിനു മുന്‍പു തന്നെ സ്വപ്നാ സുരേഷിനേയും പി എസ് സരിത്തിനെയും കോണ്‍സുലേറ്റിലെ പദവികളില്‍ നിന്നു മാറ്റിനിര്‍ത്തിയതും കാണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ അതിബുദ്ധിയാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ലൈഫ് മിഷന്‍ വടക്കാഞ്ചേരി പദ്ധതിയുടെ കരാറില്‍ ഇടപെടാനും യുഎഇ റെഡ്ക്രസന്റ് ജീവകാരുണ്യ സംഘടന സംസ്ഥാന സര്‍ക്കാരിന്റെ ഭവനപദ്ധതിക്കു നല്‍കിയ 18 കോടി രൂപയുടെ 26% കമ്മിഷനായി വാങ്ങാനും സ്വപ്ന വഴി ഒത്താശ ചെയ്തതു ജമാലാണെന്നു യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്‍ഐഎക്കു മൊഴി നല്‍കിയിട്ടുണ്ട്. യൂണിടാക്കുമായി നിര്‍മ്മാണക്കരാറില്‍ ഒപ്പിട്ടതും ജമാലാണ്.
 
മുഖ്യ സൂത്രധാരനെന്നാണ് എന്‍ഐഎ കണ്ടെത്തുന്നത്. ഇന്ത്യയില്‍ നിന്ന് മറ്റ് രഹസ്യങ്ങള്‍ ചോര്‍ത്താനും ശ്രമം നടന്നിരുന്നു. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികളോടൊപ്പം ദുബായ് പൊലീസിലെ 4 ഉദ്യോഗസ്ഥര്‍ കൂടി ജോലി ചെയ്യുന്ന വിവരം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാനൊരുങ്ങിയ മലയാളി ഉദ്യോഗസ്ഥനെ കോണ്‍സല്‍ ജനറല്‍ പുറത്താക്കിയതായി എന്‍ഐഎ കണ്ടെത്തി. ഇത് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്. സ്വര്‍ണ്ണ കടത്തിലെ ഭീകര ബന്ധമാണ് എന്‍ഐഎ പരിശോധിക്കുന്നത്. ജമാലിനെ ചോദ്യം ചെയ്യാന്‍ യുഎഇയില്‍ നിന്ന് അനുമതി കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം പ്രതിസന്ധിയിലാണ്.

ഇതിനിടെയാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുന്നതും. കോണ്‍സുലേറ്റിലെ പിആര്‍ഒയായിരുന്ന കോഴിക്കോടു സ്വദേശിയെ പുറത്താക്കാനും പകരം സ്വര്‍ണക്കടത്തു കേസിലെ കൂട്ടുപ്രതി പി.എസ്.സരിത്തിനെ അതേ പദവിയില്‍ നിയമിക്കാനും ചരടുവലിച്ചതു ജമാലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്ന സുരേഷാണെന്നും എന്‍ഐഎ കണ്ടെത്തി. കോണ്‍സുലേറ്റിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്നു കാണിച്ചാണു കോഴിക്കോടു സ്വദേശിയെ കോണ്‍സല്‍ ജനറല്‍ പുറത്താക്കിയത്. ഇതിന് പിന്നില്‍ എല്ലാം പ്രവര്‍ത്തിച്ചത് അല്‍സാബിയായിരുന്നു. സ്പെയ്സ് പാര്‍ക്കിലേക്ക് സ്വപ്നാ സുരേഷിനെ നിയോഗിച്ചത് ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്താനാണെന്ന വാദം നേരത്തെ ചര്‍ച്ചയായിരുന്നു. ഇതിന് ബലം നല്‍കുന്നതാണ് പുതിയ വെളിപ്പെടുത്തലുകളും.

യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കു പുറമേ ദുബായ് പൊലീസിനെ 4 ഉദ്യോഗസ്ഥരായ അബ്ദുല്ല ഖാനിം അല്‍ അറൈ, സുല്‍ത്താന്‍ സയീദ് അല്‍ ഷംസി, ഇബ്രാഹിം റഷീദ് അല്‍ നുഅയിമി, അഹമ്മദ് അല്‍ ദൗഖി എന്നിവരും ജോലി ചെയ്യുന്നതായുള്ള വിവരം കേന്ദ്ര ഏജന്‍സികളെ അറിയിക്കാന്‍ ശ്രമിച്ചതാണു ജമാല്‍ ഹുസൈന്‍ അല്‍ സാബിയെ ചൊടിപ്പിച്ചത്. കോവിഡ് കാലത്ത് ജമാലിനൊപ്പം 4 പൊലീസ് ഉദ്യോഗസ്ഥരും യുഎഇയിലേക്കു മടങ്ങി.

കോണ്‍സുലേറ്റ് ഓഫിസും വാഹനങ്ങളും നയതന്ത്രപരിരക്ഷയും മറയാക്കി 22 തവണയായി 167 കിലോഗ്രാം സ്വര്‍ണമാണു സ്വപ്നയും കൂട്ടാളികളും കടത്തിയത്. ഇതില്‍ 20 തവണ സ്വര്‍ണം കടത്തിയപ്പോഴും ജമാല്‍ ഹുസൈന്‍ കോണ്‍സുലേറ്റിലുണ്ടായിരുന്നു. പദവികളില്‍ നിന്നു മാറ്റിനിര്‍ത്തിയ ഘട്ടത്തിലും കോണ്‍സുലേറ്റില്‍ അതുവരെ അവര്‍ ചെയ്തിരുന്ന മുഴുവന്‍ ഉത്തരവാദിത്തങ്ങളും തുടര്‍ന്നും നിറവേറ്റുന്നതിനു സ്വപ്നയ്ക്കും സരിത്തിനും കോണ്‍സല്‍ ജനറല്‍ പ്രതിഫലം നല്‍കിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മ്മാണക്കരാറിനായി യൂണിടാക് നല്‍കിയ 4.40 കോടി രൂപയില്‍ 3.80 കോടി രൂപ യുഎസ് ഡോളറായി വിദേശത്തേക്കു കടത്താന്‍ ചരടുവലിച്ചതും ജമാല്‍ ഹുസൈന്‍ അല്‍സാബിയാണ്.

അല്‍സാബിയുടെ ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ കഴിയാത്ത മൊഴികളാണ് അറസ്റ്റിലായ പ്രതികളും സാക്ഷികളും അന്വേഷണ സംഘങ്ങള്‍ക്കു നല്‍കിയിട്ടുള്ളത്. കേസന്വേഷണത്തില്‍ യുഎഇ പൂര്‍ണതോതില്‍ സഹകരിക്കുന്ന സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെയും ദുബായ് പൊലീസിന്റെയും സഹായത്തോടെ ഇദ്ദേഹത്തിന്റെ മൊഴിയെടുക്കാന്‍ എന്‍ഐഎക്കു കഴിയും. കേന്ദ്ര ആഭ്യന്തര വകുപ്പ്, വിദേശകാര്യ മന്ത്രാലയം വഴി കേസിന്റെ ഗൗരവവും ജമാലിന്റെ മൊഴിയെടുക്കേണ്ടതിന്റെ ആവശ്യകതയും ഇന്ത്യയിലെ സ്ഥാനപതി മുഖേന യുഎഇ ഭരണകൂടത്തെ ധരിപ്പിക്കണം. എന്നാല്‍ ഇത്തരം ഇടപെടലൊന്നും നിലവില്‍ നടക്കുന്നില്ല.

സ്വര്‍ണക്കടത്തിനു പുറമേ ജമാലിന്റെ കേരളത്തിലെ മറ്റു ചില നീക്കങ്ങളും സംശയത്തിലാണ്. മൊറോക്കോ, ഈജിപ്ത്, യുഎഇ എന്നിവിടങ്ങളില്‍ നിന്നും ജമാല്‍ ഹുസൈന്‍ അല്‍സാബിക്കു രഹസ്യ സന്ദര്‍ശകരുണ്ടായിരുന്നതായും മുന്‍ ഉദ്യോഗസ്ഥയുടെ മൊഴികളിലുണ്ട്. കവടിയാറില്‍ രാജ്ഭവനു സമീപം മാസം 3 ലക്ഷം രൂപ വാടക നല്‍കുന്ന ബംഗ്ലാവിലാണ് അദ്ദേഹം താമസിച്ചിരുന്നത്. കോണ്‍സുലേറ്റിന്റെ പ്രത്യേക അക്കൗണ്ടില്‍ നിന്നാണ് ഇവരുടെ താമസത്തിനുള്ള ബില്ലുകള്‍ അടച്ചിരുന്നത്. എന്നാല്‍ വിദേശ സന്ദര്‍ശകര്‍ ഹോട്ടല്‍ മുറികളില്‍ താമസിക്കാതെ കോണ്‍സുല്‍ ജനറലിന്റെ ബംഗ്ലാവിലാണു തങ്ങിയിരുന്നത്. ഈ ദിവസങ്ങളില്‍ ഇന്ത്യക്കാരായ ഗണ്‍മാനെയും ഡ്രൈവറെയും ഒഴിവാക്കി കോണ്‍സുലേറ്റിന്റെ വാഹനത്തില്‍ അദ്ദേഹം സ്വയം ഡ്രൈവ് ചെയ്യുകയായിരുന്നു. ഇതെല്ലാം സംശയത്തിന് ഇടനല്‍കുന്നു.

കൊച്ചിയിലേക്കാണ് കൂടുതലായും വന്നിരുന്നതെന്നും എന്‍ഐഎക്കു ലഭിച്ച മൊഴികളിലുണ്ട്. ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസ് പ്രതി ചേര്‍ത്ത ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അലി ഷൗക്രി കോണ്‍സുലേറ്റിലെ സാമ്പത്തികവിഭാഗം മേധാവിയായിരുന്നെങ്കിലും ജമാല്‍ പറയാതെ അനങ്ങാത്ത ആശ്രിതന്‍ മാത്രമായിരുന്നു. അതുകൊണ്ടു തന്നെ എല്ലാത്തിനും പിന്നില്‍ അല്‍സാബിയാണ്. ഡോളര്‍ കടത്തു കേസില്‍ പ്രതിയായ ഖാലിദിനു നയതന്ത്ര സംരക്ഷണമില്ലെന്നു യുഎഇ ഇന്ത്യയെ അറിയിച്ചിട്ടുണ്ടെങ്കിലും കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന അറ്റാഷെ റഷീദ് ഖമീസ് അല്‍ ഷിമിലി, കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി എന്നിവരുടെ കാര്യത്തില്‍ യുഎഇയുടെ നിലപാട് ഇതുവരെ വ്യക്തമല്ല. ഇതും അന്വേഷണത്തിന് വെല്ലുവിളിയാണ്.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദുബായ് പൊലീസ് രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തതായി അറിയുന്നു. ഇന്ത്യയ്ക്ക് ഇവരെ കൈമാറാന്‍ യുഎഇയ്ക്കും താല്‍പ്പര്യമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category