1 GBP = 100.80 INR                       

BREAKING NEWS

2018ല്‍ മന്ത്രി മേഴ്സികുട്ടിയമ്മ യുഎസില്‍ വന്നപ്പോഴും തൊട്ടടുത്ത വര്‍ഷം മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചു 2 തവണയും കണ്ടു; ക്ലിഫ് ഹൗസില്‍ പോയി മുഖ്യമന്ത്രിയേയും കണ്ടു; 5000 കോടിയുടെ പദ്ധതി ഇനിയില്ല; 100 കോടിയുടെ മത്സ്യസംസ്‌കരണ പാര്‍ക്ക് മാത്രം നിര്‍മ്മിക്കും; എല്ലാം സുതാര്യം; ആഴക്കടല്‍ വിവാദത്തില്‍ ഇഎംസിസിക്ക് പറയാനുള്ളത്

Britishmalayali
kz´wteJI³

കൊച്ചി: സംസ്ഥാനത്തിന്റെ മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര വികസനത്തിനു വഴിയൊരുക്കുമായിരുന്ന വമ്പന്‍ പദ്ധതിയാണു വിവാദങ്ങളെത്തുടര്‍ന്നു ഭാഗികമായി ഉപേക്ഷിക്കേണ്ടി വന്നതെന്ന് ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യം സ്ഥാപക പ്രസിഡന്റും എറണാകുളം അങ്കമാലി സ്വദേശിയുമായ ഷിജു വര്‍ഗീസ് മേത്രട്ടയില്‍. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഷിജു നിലപാട് വിശദീകരിച്ചത്.

2018ല്‍ മന്ത്രി മേഴ്സികുട്ടിയമ്മ യുഎസില്‍ വന്നപ്പോഴും തൊട്ടടുത്ത വര്‍ഷം മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചു 2 തവണയും കണ്ടു സംസാരിച്ചിരുന്നു. രണ്ടാം തവണ കാണുമ്പോള്‍ കെ.ആര്‍.ജ്യോതിലാല്‍ ഐഎഎസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഉദ്യോഗസ്ഥരുടെ മുന്‍പില്‍ പദ്ധതി വിശദീകരിച്ചു. ആഴക്കടല്‍ മത്സ്യബന്ധനം, സംസ്‌കരണം, കയറ്റുമതി, വിപണനം തുടങ്ങിയവ ഉള്‍പ്പെടുന്നതാണു പദ്ധതി എന്നും ബൂട്ട്(ബില്‍ഡ്, ഓണ്‍, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍) രീതിയിലാകും പദ്ധതിയെന്നും അന്നു തന്നെ വിശദീകരിച്ചിരുന്നു. 2019ല്‍ തന്നെ യുഎസില്‍ നിന്നു കമ്പനി സിഇഒയോടൊപ്പം എത്തി മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ടു. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

കമ്പനിയുടെ പ്രവര്‍ത്തനം സംബന്ധിച്ചു ദുരൂഹതയുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞതായി കരുതുന്നില്ല. മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ച ധാരണാപത്രം ചോര്‍ന്നതില്‍ ദുരൂഹതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷവുമായി ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല. ഞങ്ങളുടെ പ്രസ്ഥാനത്തിനെതിരെ അകാരണമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുമായി എങ്ങനെ ഒരുമിച്ചു പ്രവര്‍ത്തിക്കാനാണ്. പദ്ധതിയുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളിലെല്ലാം സര്‍ക്കാര്‍ പോസിറ്റീവായാണു പ്രതികരിച്ചിരുന്നത്-ഷിജു വര്‍ഗീസ് മേത്രട്ടയില്‍ പറഞ്ഞു.

5000 കോടി മുതല്‍ മുടക്കില്‍ 25,000 പേര്‍ക്കു തൊഴില്‍ ലഭ്യമാകുമായിരുന്ന ബൃഹദ് പദ്ധതിയില്‍ നിന്നു പിന്മാറുന്നതായും 100 കോടിക്കുള്ളില്‍ ഒതുങ്ങുന്ന മത്സ്യ സംസ്‌കരണ പദ്ധതി മാത്രം നടപ്പാക്കാനാണു നിലവില്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പദ്ധതിയിട്ടിരുന്ന 50 സമുദ്രോല്‍പന്ന സംസ്‌കരണ ശാലകളുടെ സ്ഥാനത്ത് ഒരെണ്ണം മാത്രമേ നിര്‍മ്മിക്കുന്നുള്ളു. പദ്ധതിയുടെ നന്മ ആരും കാണാതെ പോയി. ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് ഇനി മുന്നോട്ടു പോകുന്നതില്‍ അര്‍ഥമുണ്ടെന്നു തോന്നുന്നില്ല. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഇപ്പോഴെങ്കിലും നയം വ്യക്തമാക്കിയതിനാല്‍ പിന്മാറുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

2018ലെ പ്രളയത്തിനു ശേഷം കടലിലുണ്ടായ മാറ്റങ്ങളെപ്പറ്റിയുള്‍പ്പെടെ ഒരു പരിസ്ഥിതി പഠനം നടന്നിരുന്നു. മത്സ്യബന്ധനം സാധ്യമായ മേഖലകളെപ്പറ്റിയും തീരത്തോടു ചേര്‍ന്നുള്ള മത്സ്യസമ്പത്തിന്റെ അമിത ചൂഷണത്തെപ്പറ്റിയുമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളാണ് ആഴക്കടല്‍ മത്സ്യബന്ധനം, സംസ്‌കരണം തുടങ്ങിയവ ഉള്‍പ്പെടുത്തി ഒരു പദ്ധതി രൂപീകരിക്കാന്‍ പ്രേരണയായത് എന്നാണ് വിശദീകരണം. സ്വകാര്യ മേഖലയില്‍ തൊഴിലാളി സമരവും മറ്റു പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണു സര്‍ക്കാര്‍ മേഖലയില്‍ മത്സ്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിനായി സംസ്ഥാനത്തു സ്ഥലം ലഭ്യമാകുന്നത് കെഎസ്ഐഡിസിയുടെ ചേര്‍ത്തല പള്ളിപ്പുറം ഫുഡ് പാര്‍ക്കില്‍ ആയിരുന്നു.

ഇതിനായി മന്ത്രിയെ കണ്ട് അപേക്ഷ നല്‍കി. ഏക്കറിന് 1 കോടി 37 ലക്ഷം നല്‍കി 4 ഏക്കര്‍ സ്ഥലമാണു കെഎസ്ഐഡിസിയില്‍ നിന്നു 30 വര്‍ഷത്തേക്കു പാട്ടത്തിനെടുക്കാന്‍ തീരുമാനിച്ചത്. സ്ഥലം അനുവദിച്ചുള്ള അലോട്ട്മെന്റ് ലെറ്ററും കിട്ടി. ഇനി വേണം പണമടച്ചു സ്ഥലം ഏറ്റെടുക്കാന്‍. ഈ പ്രദേശം വളരെ താണിട്ടാണ്. ഇതിനാല്‍ മണ്ണിട്ടു നികത്തി സ്ഥലം ഒരുക്കിയെടുക്കാന്‍ മാത്രം 7 കോടി രൂപയോളം ചെലവിടേണ്ടി വരും. നിലവില്‍ ഈ സ്ഥലത്തു മത്സ്യ സംസ്‌കരണ ശാല നിര്‍മ്മിക്കാനാണു തീരുമാനം.

പദ്ധതി പ്രകാരം 400 പ്രോട്ടോ ടൈപ്പ് വെസലുകള്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. 2950 കോടി രൂപ ഇതിനായി വേണ്ടി വരുമെന്നും വിലയിരുത്തി. ഇത്തരം 20 കപ്പലുകള്‍ക്ക് സര്‍ക്കാര്‍ കൊച്ചി ഷിപ്യാഡിന് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതില്‍ പത്തെണ്ണം പൂര്‍ത്തിയായെന്നാണു മനസ്സിലാക്കുന്നത്. തമിഴ്നാടിന് ഇത്തരം 20 യാനങ്ങളും കൊച്ചിയില്‍ നിന്നു നല്‍കി. ഇത്തരത്തില്‍ 400 വെസലുകള്‍ നിര്‍മ്മിക്കാന്‍ വേണ്ടി വരുന്ന സമയം കണക്കാക്കിയപ്പോള്‍ രാജ്യത്തെ എല്ലാ ഷിപ്യാഡുകളും ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ ത്വരിത വേഗത്തില്‍ ഇതു സാധ്യമാകൂ എന്നു മനസ്സിലായി.

കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള വിദേശകാര്യ വകുപ്പിന്റെ ക്ലിയറന്‍സ് എളുപ്പമാകാന്‍ സംസ്ഥാനത്തു തന്നെ കമ്പനി രൂപീകരിക്കുന്നതാണു നല്ലതെന്ന ഉപദേശം ലഭിച്ചതിനെത്തുടര്‍ന്നാണു ഇഎംസിസി ഇന്റര്‍നാഷനല്‍ (ഇന്ത്യ) ലിമിറ്റഡ് രൂപീകരിച്ചത്. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി അങ്കമാലിയില്‍ ഓഫിസും തുറന്നു. ഇതില്‍ ദുരൂഹതയൊന്നും ഇല്ല. 2014 മുതല്‍ ആഗോളതലത്തില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇഎംസിസി ഗ്ലോബല്‍-ഷിബു പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category