1 GBP = 100.80 INR                       

BREAKING NEWS

മന്ത്രി ജയരാജന് കത്ത് നല്‍കിയത് മന്ത്രിസഭാ അനുമതിക്ക് വേണ്ടി; ഫയല്‍ ആകും മുമ്പേ തന്നെ കത്ത് ചോര്‍ന്നത് പിണറായിയെ കലിപ്പിലാക്കി; വില്ലനെ കണ്ടെത്താന്‍ വ്യവസായ വകുപ്പില്‍ അന്വേഷണം; ഇഎംസിസി ലക്ഷ്യമിട്ടത് കേരള തീരത്തെ മത്സ്യസമ്പത്ത്; അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എത്തിയത് നിയമവകുപ്പ് അറിയാതെ; ആഴക്കടല്‍ കൊള്ള പൊളിയുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇ.എം.സി.സി. ലക്ഷ്യമിട്ടത് കേരള തീരത്തെ മത്സ്യസമ്പത്തെന്ന് കെ.എസ്ഐ.ഡി.സി.യുമായി ഒപ്പിട്ട ധാരണാപത്രത്തില്‍ വ്യക്തം. ഇതിലേക്കാവശ്യമായ മത്സ്യം എത്തിക്കാനാണ് ട്രോളറുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍. മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ വാഗ്ദാനംചെയ്തത് ഈ ട്രോളറുകളിലും മത്സ്യസംസ്‌കരണ വിതരണ യൂണിറ്റുകളിലുമാണ്. അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്നായിരുന്നു മുമ്പ് സിപിഎം മുദ്രാവാക്യം. അതും ഈ വിവാദത്തില്‍ പ്രതിപക്ഷം ചര്‍ച്ചയാക്കുന്നു.

ആഴക്കടല്‍ മത്സ്യബന്ധനമേഖലയില്‍ സ്വകാര്യപങ്കാളിത്തം വേണ്ടെന്ന സര്‍ക്കാരിന്റെ മത്സ്യനയത്തിന് വിരുദ്ധമാണ് കെ.എസ്ഐ.ഡി.സി.യുമായുള്ള ധാരണപത്രം. അനുബന്ധമായാണ് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 400 ആഴക്കടല്‍ ട്രോളറുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വിവാദം വന്നപ്പോള്‍ എല്ലാം കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ തലയിലും വച്ചു. പ്രശാന്ത് ഐഎഎസിനെ ബലിയാടാക്കാനായിരുന്നു ഈ നീക്കം.

2020 ഫെബ്രുവരി 28-നാണ് കെ.എസ്ഐ.ഡി.സി. എം.ഡി. എം.ജി. രാജമാണിക്യവും ഇ.എം.സി.സി. മേധാവി ഷിജു വര്‍ഗീസും കരാര്‍ ഒപ്പിട്ടത്. അസന്റില്‍ ഇ.എം.സി.സി. മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് സഹകരിക്കാന്‍ തീരുമാനിച്ചത്. ആഴക്കടല്‍ മത്സ്യബന്ധന വ്യവസായത്തില്‍ നേരിട്ടുള്ള നിക്ഷേപത്തിനാണ് അനുമതി നല്‍കിയത്. ഇതോടെ അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന പഴയ മുദ്രാവാക്യം യഥാര്‍ത്ഥ്യമായെന്നാണ് സോഷ്യല്‍ മീഡിയാ ട്രോളുകള്‍.

5000 കോടി രൂപയുടെ പദ്ധതിയില്‍ 25,000 തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആലപ്പുഴ പള്ളിപ്പുറത്തെ കെ.എസ്ഐ.ഡി.സി. ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററിലെ ഭക്ഷ്യസംസ്‌കരണ യൂണിറ്റ്. 2021 ഫെബ്രുവരി മൂന്നിന് സ്ഥലം അനുവദിച്ച് ഉത്തരവിറങ്ങി. 5.49 കോടി രൂപയ്ക്കാണ് സ്ഥലം അനുവദിച്ചത്. മത്സ്യമേഖലയുമായി ബന്ധപ്പെട്ട ഭക്ഷ്യസംസ്‌കരണ യൂണിറ്റ് തുടങ്ങാനാണ് ഉദ്ദേശിച്ചതെന്നും രേഖകളില്‍ പറയുന്നു.

അസന്റില്‍ പദ്ധതി രൂപരേഖ സമര്‍പ്പിക്കും മുമ്പാണ് ഇ.എം.സി.സി. പ്രതിനിധികള്‍ ഷിഫറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കണ്ടത്. 2019 ഓഗസ്റ്റ് രണ്ടിന് നടന്ന കൂടിക്കാഴ്ചയില്‍ പദ്ധതിയുടെ വിശദവിവരങ്ങള്‍ ഫിഷറീസ് വകുപ്പിന് കൈമാറി. പദ്ധതിയെക്കുറിച്ച് അറിയില്ലെന്ന ഫിഷറീസ് വകുപ്പിന്റെ വാദങ്ങള്‍ പൊളിക്കുന്നതാണ് ഫിഷറീസ് സെക്രട്ടറിക്ക് ഇ.എം.സി.സി. നല്‍കിയ കത്ത്. അതിനിടെ ധാരണപത്രം ആറുമാസം കഴിഞ്ഞതിനാല്‍ സ്വാഭാവികമായി റദ്ദായെന്നാണ് കെ.എസ്ഐ.ഡി.സി.യുടെ വാദം.

ഇഎംസിസിയുമായി ധാരണാപത്രങ്ങള്‍ ഒപ്പിട്ടതു നിയമവകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിയാതെയായിരുന്നു. വിദേശ പങ്കാളിത്തമുള്ള പദ്ധതികളുടെ ധാരണാപത്രങ്ങള്‍ നിയമവകുപ്പിന്റെ പരിശോധനയ്ക്കു വിധേയമാക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്നാണു വിവരം. വകുപ്പുകള്‍ക്കു കീഴിലുള്ള കോര്‍പറേഷനുകളുടെ ധാരണാപത്രം നിയമവകുപ്പിനു വിടേണ്ടതില്ലെന്നാണു സര്‍ക്കാര്‍ വിശദീകരണം. ഇത് തന്നെയാണ് സ്പ്രിങ്‌ലര്‍ അടക്കമുള്ള ഇടപാടുകളേയും വിവാദത്തിലാക്കുന്നത്.

ആഴക്കടല്‍ മത്സ്യബന്ധനം പോലുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യനയം നിലനില്‍ക്കെ, വിദേശ പങ്കാളിത്തമുള്ള കമ്പനിയുമായി ധാരണാപത്രം ഒപ്പുവയ്ക്കുമ്പോള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അറിയേണ്ടതാണ്. ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള അനുമതി ഫിഷറീസ് വകുപ്പിന്റെ നയപരമായ വിഷയമായിട്ടുകൂടി വകുപ്പുകള്‍ തമ്മിലുള്ള ചര്‍ച്ച ഇല്ലാതെ പോയി. കോടികളുടെ നിക്ഷേപ പദ്ധതി എന്ന നിലയ്ക്കും ധന, നിയമ വകുപ്പിന്റെ പരിശോധന വേണം. പദ്ധതി നിര്‍ദ്ദേശങ്ങള്‍ വിദഗ്ധ ഏജന്‍സിയുടെ പഠനത്തിനു വിടണമെന്ന കീഴ്വഴക്കവും അട്ടിമറിക്കപ്പെട്ടു.

വിവിധ കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങളുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുകയെന്ന് ഇഎംസിസി പദ്ധതി രേഖയില്‍ പറയുന്നു. എന്നാല്‍ ഇവയുടെ പങ്കാളിത്തം സംബന്ധിച്ച പഠനമോ പരിശോധനയോ ധാരണാപത്രങ്ങള്‍ ഒപ്പിടുന്നതിനു മുന്‍പ് ഉണ്ടായില്ല. മന്ത്രിസഭാ അനുമതിക്കായി വ്യവസായ മന്ത്രി ഇ.പി ജയരാജന് ഇഎംസിസി സമര്‍പ്പിച്ച കത്ത് ചോര്‍ന്നത് എങ്ങനെയെന്നു കണ്ടെത്താന്‍ വ്യവസായ വകുപ്പില്‍ അന്വേഷണം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണിത്.

മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ്, ഓഫിസിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മന്ത്രിക്കു ലഭിച്ച കത്ത് ഫയല്‍ ആകും മുന്‍പേ പുറത്തായതാണു സര്‍ക്കാരിനെ അമ്പരപ്പിക്കുന്നത്. ഇക്കാര്യത്തില്‍ വ്യവസായ വകുപ്പിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മുഖ്യമന്ത്രിയോടു പരാതിപ്പെട്ടതായാണു വിവരം. ഇതു കൂടി കണക്കിലെടുത്താണ് ചോര്‍ച്ച കണ്ടെത്താന്‍ ആഭ്യന്തര അന്വേഷണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category