1 GBP = 102.00 INR                       

BREAKING NEWS

എല്ലാ സ്‌കൂളുകളും മാര്‍ച്ച് എട്ടിനു തുറക്കും; അന്നു മുതല്‍ പുറത്ത് ഒരാളെ കാണാം; 29 മുതല്‍ ആറ് പേര്‍ക്കോ രണ്ട് കുടുംബത്തിനോ ഒത്തുചേരാം; ഷോപ്പുകള്‍ തുറക്കാനും ഹോളിഡേയ്ക്ക് പോകാനും ഇനിയും വൈകും; ഇന്ന് ബോറിസ് ജോണ്‍സണ്‍ പുറത്തു വിടുന്ന ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

റെ അഭ്യുഹങ്ങള്‍ക്കും അനുമാനങ്ങള്‍ക്കും ഒടുവില്‍, ഏറെ നാളായി കാത്തിരുന്ന, ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗരേഖ പുറത്തുവന്നു. നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുമ്പോള്‍ മുന്‍ഗണന നല്‍കുന്നത് സ്‌കൂളുകള്‍ക്ക് തന്നെയാണ്. ഒപ്പം, ഏറെ നാളായി തമ്മില്‍ കാണിതിരിക്കുന്ന കുടുംബങ്ങള്‍ക്ക് തമ്മില്‍ ചേരുവാനുള്ള അവസരം നല്‍കാനും ശ്രദ്ധിക്കുന്നുണ്ട്. ഇനി രണ്ടാഴ്ച്ച കഴിഞ്ഞാല്‍, മാര്‍ച്ച് 8 മുതല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഒരു സുഹൃത്തിനേയോ അല്ലെങ്കില്‍ ഒരു ബന്ധുവിനേയോ പാര്‍ക്കിലോ അല്ലെങ്കില്‍ അതുപോലെയുള്ളിടങ്ങളിലോ വച്ച് കാണാനാകും, ഒത്തുചേരാനാകും.

അതേ ദിവസം തന്നെ കുട്ടികള്‍ സ്‌കൂളുകളിലേക്കും യാത്രയാകും. നാലു ഘട്ടങ്ങളിലായി ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത് രാജ്യത്തെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികളുടെ ആദ്യഘട്ടത്തിലെ പ്രധാന ഇളവുകള്‍ ഇതാണ്. മാര്‍ച്ച് 29 മുതല്‍ ആറുപേര്‍ക്ക് അല്ലെങ്കില്‍ രണ്ട് വ്യത്യസ്ത വീടുകളില്‍ താമസിക്കുന്നവര്‍ക്ക് വാതില്‍പ്പുറയിടങ്ങളില്‍ ഒത്തുചേരാനാകും. മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായായിരിക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും തമ്മില്‍ കാണാനും ഒരുമിച്ച് ഒരല്പനേരം ചെലവഴിക്കാനുമുള്ള അവസരം ലഭിക്കുന്നത്.

മാര്‍ച്ച് 29 ന് തന്നെ ടെന്നീസ് കോര്‍ട്ടുകളും ഗോള്‍ഫ് കോഴ്സുകളും തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. അതുപോലെ അടിസ്ഥാന തലത്തിലെ ഫുട്ബോള്‍ കളികളും അനുവദിക്കും. ഇത്രയൊക്കെ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴും, തീര്‍ത്തും ദുഖകരമായ ഒരു കാര്യം ഈസ്റ്റര്‍ വാരാന്ത്യത്തില്‍ ഒഴിവുദിനാഘോഷങ്ങള്‍ക്ക് കഴിയില്ല എന്നതാണ്. അത്തരം ആഘോഷങ്ങള്‍ക്കായി ഇനിയും കാത്തിരിക്കണം. അതുപോലെ കടകള്‍, ഹെയര്‍ ഡ്രസ്സിംഗ് സലൂണുകള്‍, പബ്ബുകള്‍ തുടങ്ങിയവയും ചുരുങ്ങിയത് ഏപ്രില്‍ പകുതി വരെയെങ്കിലും അടഞ്ഞുകിടക്കും.

പ്രഖ്യാപിച്ച ഇളവുകള്‍ പോരെന്ന അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നു വരുന്നത്. ഒരല്പം കൂടി ധൈര്യത്തോടെ പ്രധാനമന്ത്രി മുന്നോട്ട് പോകണമെന്ന് ബ്രിട്ടീഷ് ബിയര്‍ ആന്‍ഡ് പബ് അസ്സോസിയേഷന്‍ ആവശ്യപ്പെട്ടു. ഇതായിരുന്നു പബ്ബുകള്‍ തുറക്കാന്‍ അനുമതി നല്‍കേണ്ട സമയം എന്ന് അവര്‍ പറഞ്ഞു. അതുപോലെ എത്രയും പെട്ടെന്ന് ബ്യുട്ടീ സലൂണുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് ബ്യുട്ടി കൗണ്‍സിലും രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍, ബാക്കിയുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന കാര്യം നാല് പുതിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള ആഴ്ച്ചകളില്‍ തീരുമാനിക്കും എന്നും ബോറിസ് ജോണ്‍സണ്‍ വെളിപ്പെടുത്തി. വാക്സിന്‍ പദ്ധതി പ്രതീക്ഷിച്ചതുപോലെ മുന്നോട്ടു പോവുക, ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാന്‍ വാക്സിന് കഴിയുക, ആശുപത്രികള്‍ക്കു മേല്‍ സമ്മര്‍ദ്ദം ഏറുന്ന തരത്തിലുള്ള വ്യാപനം ഉണ്ടാകാതിരിക്കുക, ജനിതകമാറ്റം സംഭവിച്ച പുതിയ ഇനങ്ങള്‍ വരാതിരിക്കുക തുടങ്ങിയവയാണ് ആ നാലു കാര്യങ്ങള്‍. ഇവ പരിശോധിച്ച് ബോദ്ധ്യപ്പെട്ടാല്‍ അടുത്ത ഘട്ടം ഇളവുകള്‍ പ്രഖ്യാപിക്കും.

ഇപ്പോള്‍ ഇവ നാലും അനുകൂലമായതിനാലാണ് ഒന്നാം ഘട്ടം പ്രഖ്യാപിക്കുനതെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. വളരെ കരുതലോടെ മാത്രമേനിയന്ത്രണങ്ങള്‍ നീക്കുന്ന കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.കുട്ടികളെ സ്‌കൂളുകളിലെത്തിക്കുന്നതും, സുഹൃത്തുക്കളും ബന്ധുക്കളും തമ്മില്‍ ഒത്തുചേരുന്നതുമാണ് തങ്ങളുടെ മുന്‍ഗണനകളില്‍ മുന്‍ നിരയിലുള്ള കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകിട്ടു നടന്ന ഒരു പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ഈ മാര്‍ഗ്ഗരേഖയ്ക്ക് അംഗീകാരം ലഭിച്ചത്.

ഇന്ന് ഉച്ചയോടെ ഇത് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ശേഷം വൈകീട്ട് പ്രത്യേക ടെലിവിഷന്‍ സംപ്രേക്ഷണത്തിലൂടെ ഇക്കാര്യം രാജ്യത്തെ അറിയിക്കും. നാലുഘട്ടങ്ങളായുള്ള ഈ പദ്ധതിയുടെ ആദ്യഘട്ടത്തിന് രണ്ടു ഭാഗങ്ങളാണ് ഉള്ളത്. അതില്‍ ആദ്യഭാഗം മാര്‍ച്ച് 8 ന് നടപ്പില്‍ വരുമ്പോള്‍ രണ്ടാം ഭാഗം മാര്‍ച്ച് 29 ന് പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസത്തിനും ഉത്തരവാദിത്തത്തോടെയുള്ള സാമൂഹിക ഒത്തുചേരലിനുമാണ് ആദ്യ ഭാഗത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മര്‍ച്ച് 29 ന് സ്‌കൂളുകളിലെ ഒഴിവുദിനങ്ങള്‍ ആരംഭിക്കുമ്പോള്‍ കൂടുതല്‍ വ്യാപകമായ സാമൂഹിക ഒത്തുചേരലുകള്‍ക്ക് അനുവാദം നല്‍കുന്നു.

ഏതാണ്ട് സമാനമായ രീതിയില്‍ ഇംഗ്ലണ്ടിന്റെ എല്ലാ ഭാഗങ്ങളിലും രോഗവ്യാപനം ഉണ്ടായതിനല്‍, എല്ലായിടങ്ങളിലും ഒരേപോലെ ഘട്ടം ഘട്ടമായിട്ടായിരിക്കും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക. മാര്‍ച്ച് 8 ന് എല്ലാ കുട്ടികളും സ്‌കൂളുകളില്‍ എത്തണം എന്ന ബോറിസ് ജോണ്‍സന്റെ പ്രസ്താവനയെ അനുകൂലിച്ച് സര്‍ കീര്‍ സ്റ്റര്‍മറും രംഗത്തെത്തി.. എല്ലാ ക്ലാസ്സുകാര്‍ക്കുമായി സ്‌കൂളുകള്‍ തുറക്കുന്നത് ബുദ്ധിപരമായ ഒരു പ്രവര്‍ത്തിയല്ലെന്നും, അത് രോഗവ്യാപനം വര്‍ദ്ധിപ്പിച്ചേക്കാമെന്നും വിവിധ യൂണീയനുകളുടെയും പ്രൊഫഷണല്‍ ബോഡികളുടെയും ഒരു സഖ്യം ഇന്നലെ ചൂണ്ടിക്കാണിച്ചതിനു തൊട്ടുപിന്നലെയാണ് ലേബര്‍ പാര്‍ട്ടി നേതാവ് സര്‍ക്കാര്‍ നടപടിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category