1 GBP = 102.00 INR                       

BREAKING NEWS

പോളണ്ടില്‍ നിന്നും ഇറക്കി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വിതരണം ചെയ്ത ചിക്കന്‍ കഴിച്ചു മരിച്ചത് അഞ്ചുപേര്‍; നിരവധിപേര്‍ ആശുപത്രികളില്‍; ഫ്രോസന്‍ ചിക്കനില്‍ ഒളിഞ്ഞിരിക്കുന്ന അപകടം ഇങ്ങനെ

Britishmalayali
kz´wteJI³

പോളണ്ടില്‍ നിന്നും ഇറക്കുമതി ചെയ്ത ചിക്കന്‍ കഴിച്ചിട്ടാണെന്ന് സംശയിക്കപ്പെടുന്നു, അഞ്ച് പേര്‍ മരണമടയുകയും കുട്ടികള്‍ ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെടുകയും ചെയ്തു. വിലകുറഞ്ഞ ഫ്രോസന്‍ നഗെറ്റ്സും ബ്രെഡഡ് ചിക്കനുമായി മാറ്റിയ ഉദ്പന്നങ്ങള്‍ ബ്രിട്ടനിലാകമാനം വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിറ്റഴിക്കുന്നുണ്ട്. ഏകദേശം 480 പേരാണ് സാല്മോണെല്ലാ പോയിസണിംഗ് മൂലം രോഗബാധിതരായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവരില്‍ മൂന്നില്‍ ഒരാള്‍ക്ക് വീതം ഗുരുതരാവസ്ഥയിലാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടികള്‍ക്കുള്ള, വിലക്കുറഞ്ഞതും എളുപ്പത്തില്‍ തയ്യാറാക്കി കൊടുക്കാന്‍ കഴിയുന്നതുമായ ഒരു പദാര്‍ത്ഥം എന്നനിലയിലാണ് മാതാപിതാക്കള്‍ ഇത്തരത്തിലുള്ള പ്രൊസസ്സ്ഡ് ചിക്കന്‍ ഉദ്പന്നങ്ങള്‍ ഏറിയതോതില്‍ വാങ്ങുന്നത്. അതിനാല്‍ തന്നെ ഭക്ഷ്യവിധബാധയേറ്റവരില്‍ 44 ശതമാനം പേര്‍ 16 വയസ്സില്‍ താഴെയുള്ളവരാണ്. അതേസമയം, സാല്മൊണെല്ലാ വിഷബാധ, ചുരുങ്ങിയത് ഒരു കേസിലെങ്കിലും സഹായകരമായ മരണകാരണമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് ആരോഗ്യ രംഗത്തെ ചില പ്രമുഖര്‍ പറഞ്ഞത്.

അതിനുശേഷമാണ് മറ്റ് നാല് മരണങ്ങള്‍കൂടി സമാനമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ സല്മൊണെല്ല മരണകാരണമാണോ എന്ന കാര്യം ഈ കേസുകളില്‍ വ്യക്തമല്ല. ഈ മരണപ്പെട്ടാവരുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിടാന്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഇതുവരെ തയ്യാറായിട്ടില്ല. ഏതായാലും ഫുഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സി (എഫ് എസ് എ) രണ്ട് എസ് എഫ് സി ഉദ്പന്നങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാക്കിംഗില്‍ കെ എഫ് സിയെ അനുകരിച്ചുള്ള ടേക്ക് ഹോം ബോണ്‍ലെസ്സ് ബക്കറ്റ്, ചിക്കര്‍ന്‍ പോപ്പെറ്റ്സ് എന്നിവയാണ് അവ.

അതുപോലെ വെസ്റ്റി ഫുഡ്സിന്റെ ഉദ്പന്നമായ ജംബോ ചിക്കന്‍ നഗ്ഗറ്റ്സും വിപണിയില്‍ നിന്നും തിരിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി എസ് എഫ് സി ഉദ്പന്നങ്ങള്‍ സെയിന്‍സ്ബറിയിലും മോറിസണ്‍സിലുമായിരുന്നു വിറ്റിരുന്നത്. അതുപോലെ വെസ്റ്റി നഗറ്റ്സ് പ്രധാനമായും വിറ്റിരുന്നത് ഹെറോണ്‍ ഫുഡ് സ്റ്റോര്‍സ്, ബി ആന്‍ഡ് എം, ബി ആന്‍ഡ് എം എക്സ്പ്രസ്സ് എന്നിവയുടെ വിവിധ ഔട്ട്ലെറ്റുകളിലൂടെയായിരുന്നു. ഇതിനു സമാനമായ ഉദ്പന്നങ്ങള്‍ ലിഡില്‍, ആള്‍ഡി, ഐസ്ലാന്‍ഡ് എന്നിവിടങ്ങളില്‍ തിന്നും കഴിഞ്ഞ ഒക്ടോബറില്‍ തിരിച്ചെടുത്തിരുന്നു.

വിശ്വസ്തമായ സ്രോതസ്സുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഈ ദുപന്നങ്ങളിലെല്ലാം ഉപയോഗിച്ചിരിക്കുന്ന ചിക്കന്‍ പോളണ്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തതാണ്. അയര്‍ലന്‍ഡ് ഉള്‍പ്പടെ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ പോളണ്ടില്‍ നിന്നെത്തുന്ന ശീതീകരിച്ച പോള്‍ട്രി ഉദ്പന്നങ്ങളിലെ സാല്‍കൊണെല്ലാ ഫുഡ് പോയിസണിംഗ് ബഗിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ആദ്യം തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ആകമാനം നൂറുകണക്കിന്, ഒരു പക്ഷെ ആയിരക്കണക്കിന് ആളുകള്‍ക്ക് തന്നെ ഇതുമൂലം ഭക്ഷ്യവിഷബാധ ഉണ്ടായതായി പറയപ്പെടുന്നു.

ഈ വാര്‍ത്തകളെല്ലാം വിരല്‍ ചൂണ്ടുന്നത് ബ്രിട്ടന്റെ ഭക്ഷ്യ സുരക്ഷാ നിരീക്ഷണ സിസ്റ്റത്തിന്റെ കാര്യക്ഷമതയിലേക്കാണ്. ഈ മരണങ്ങളോ, അല്ലെങ്കില്‍ ഭക്ഷ്യവിഷബാധയോ ചെറുക്കാന്‍ അവര്‍ക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 480 ഭക്ഷ്യ വിഷബാധ കേസുകളില്‍ 400 എണ്ണം ഇംഗ്ലണ്ടിലാണ്. 42 എണ്ണം സ്‌കോട്ട്ലാന്‍ഡിലും 31 എണ്ണം വെയില്‍സിലും ഏഴെണ്ണം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുമാണ്. എന്നാല്‍, ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ഇതിന്റെ പതിന്മടങ്ങ് ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട് എന്നുമാണ് അനുമാനിക്കുന്നത്. ചെറിയ രീതിയിലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പലരും ഡോക്ടര്‍മാരുടെ സേവനം തേടിയിട്ടില്ല എന്നും അറിയുന്നു.

പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ ഗാസ്ട്രോഇന്റസ്റ്റിനല പാത്തോജന്‍സ് തലവന്‍ സഹീര്‍ ഘാബ്രിയ പറയുന്നത് സാധാരണയായി സാല്‍മൊണല്ല വിഷബാധ വളരെ ചെറിയ അളവിലുള്ള പ്രയാസങ്ങള്‍ മാത്രമേ സൃഷ്ടിക്കൂ എന്നാണ്. എന്നാല്‍, അഞ്ചു വയസ്സില്‍ താഴെയുള്ള മുട്ടികളിലും, പ്രായമേറിയവരിലും അതുപോലെ മറ്റ് രോഗങ്ങള്‍ ഉള്ളവരിലും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിസാരം, വയറിനകത്ത് അസ്വസ്ഥത, അതുപോലെ ശര്‍ദ്ദി, പനി തുടങ്ങിയവയാണ് സാല്‍മൊണല്ല വിഷബാധയുടെ ലക്ഷണങ്ങള്‍. ഇതുപോലെ സാധനങ്ങള്‍ തിരിച്ചെടുത്ത കടകളില്‍ നിന്നും ശീതീകരിച്ച് ചിക്കന്‍ ഉദ്പന്നങ്ങള്‍ വാങ്ങി കഴിക്കരുതെന്ന് എഫ് എസ് എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category