1 GBP = 100.80 INR                       

BREAKING NEWS

അതിഥികളെ സ്വാഗതം ചെയ്യാന്‍ കൃത്രിമ വെള്ളച്ചാട്ടം മുതല്‍ രാജസ്ഥാനിലെ ഗ്രാമീണ പശ്ചാത്തലം വരെ; വിഭവസമൃദ്ധമായ സദ്യയ്ക്കൊപ്പം നൃത്തവും സംഗീതവും; വിക്ടോറിയന്‍ യുഗം മുതല്‍ പുരാതന ഇന്ത്യ വരെ പുനഃസൃഷ്ടിക്കപ്പെടുന്ന വേദികള്‍; ഇന്ത്യയിലെ സമ്പന്നരുടെ വിവാഹ മാമാങ്കങ്ങള്‍ കാമറയില്‍ പകര്‍ത്തിയ ദി ബിഗ് ഡേ എന്ന വെബ് സീരീസ് നെറ്റ്ഫ്ളിക്സില്‍ വെള്ളക്കാരെ കോരിതരിപ്പിക്കുന്നു

Britishmalayali
kz´wteJI³

നുഷ്യ സമൂഹത്തിലെ ഏറ്റവും അടിസ്ഥാനപരമായ സ്ഥപനമായിട്ടാണ് കുടുംബം എന്ന സങ്കല്പത്തെ കാണുന്നത്. ഒരു കുടുംബം ആരംഭിക്കുന്നത് ഒരു വിവാഹത്തിലൂടെയാണ്. അതുകൊണ്ടുതന്നെ, കുടുംബബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഇന്ത്യയില്‍ വിവാഹം എന്നത് അതീവ പ്രാധാന്യമുള്ള ഒരു ചടങ്ങാണ്. മാത്രമല്ല, ഇതിനെ വളരെ പരിപാവനമായ ഒരു ചടങ്ങായും കാണുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പൊതുവേ പറഞ്ഞാല്‍, വിവാഹം എന്നത് കേവലം രണ്ടു വ്യക്തികള്‍ തമ്മില്‍ ബന്ധം കെട്ടിപ്പടുക്കുന്ന ഒരു ചടങ്ങല്ല, മറിച്ച് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ഒരു ചടങ്ങുകൂടിയാണ്. അതുകൊണ്ടു തന്നെ സാമൂഹ്യ തലത്തിലും വിവാഹത്തിന് ഏറെ പ്രസക്തിയുണ്ട്.

വിവാഹ ധൂര്‍ത്തുകള്‍ ഒഴിവാക്കണമെന്ന് പല കോണുകളില്‍ നിന്നും മുറവിളി ഉയരുമ്പോഴും അത്യധികമായ ആഡംബരങ്ങളോടെ നടത്തുന്ന വിവാഹ ചടങ്ങുകള്‍ക്ക് ഒരു കുറവുമുണ്ടായിട്ടില്ല. കോവിഡ് കാല പ്രതിസന്ധി ഇതിന് ഒരു താത്ക്കാലിക വിരാമമിട്ടു എന്നല്ലാതെ ഇത്തരം ചടങ്ങുകള്‍ ഇനിയും തുടരുക തന്നെ ചെയ്യും. ഈ പശ്ചാത്തലത്തിലാണ് ചില ഇന്ത്യന്‍ ആഡംബര വിവാഹങ്ങളുടെ വിശേഷങ്ങളുമായി നെറ്റ്ഫ്ളിക്സിന്റെ ''ദി ബിഗ് ഡേ'' എന്ന വെബ് സീരീസ് പുറത്തിറങ്ങുന്നത്. 12 ദമ്പതിമാരിലൂടെ, അവരുടെ വിവാഹ ചടങ്ങുകളുടെ ആസൂത്രണതലം മുതല്‍ക്കുള്ള വിശദാംശങ്ങളിലൂടെയാണ് ധാരാളിത്തം നിറഞ്ഞ ഇന്ത്യന്‍ വിവാഹങ്ങളുടെ കഥ ഈ സീരീസില്‍ പറയുന്നത്.

നിരവധി വെഡിംഗ് പ്ലാനേഴ്സും ഇതില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചെന്നൈ മുതല്‍ ജയപൂര്‍ വരെ ഇന്ത്യയുടെ തെക്കും വടക്കും നടക്കുന്ന ഈ ആഡംബര വിവാഹങ്ങളുടെ കഥ ആരംഭിക്കുന്നത് നികിത അയ്യര്‍-മുകുന്ദ് ചില്ലകാന്തി ദമ്പതിമാരുടെ വിവാഹ കഥയിലൂടെയാണ്. ഈ സീരിസില്‍ പ്രതിപാദിക്കപ്പെടുന്ന വിവാഹങ്ങളില്‍ ഏറ്റവും ചെലവേറിയ വിവാഹവും ഇപ്പോള്‍ കാലിഫോര്‍ണീയയില്‍ താമസിക്കുന്ന ഈ ദമ്പതിമാരുടെതായിരുന്നു. ചെന്നൈയില്‍ നടന്ന വിവാഹത്തിന്റെ കഥ ആരംഭിക്കുന്നത് ഇവര്‍ വിവാഹത്തിനായി അമേരിക്കയില്‍ നിന്നും ചെന്നൈയിലേക്ക് തിരിക്കുന്നതോടെയാണ്.

കൃത്രിമ വെള്ളച്ചാട്ടം പശ്ചാത്തലമൊരുക്കുന്ന ഒരു മതിലിനു മുന്നിലെ തുറസ്സായ സ്ഥലത്ത് നടക്കുന്ന ഒരു റിഹേഴ്സല്‍ ഡിന്നര്‍ തന്നെ ഈ വിവാഹത്തിന്റെ ആഡംബരം വിളിച്ചോതുന്നു. ബുദ്ധന്റെ വലിയൊരു ചിത്രം വരച്ചു വച്ചിരിക്കുന്നതിനോടടുത്ത് ''മുക്സ് ഗോട്ട് നിക്ക്ഡ് '' എന്നും എഴുതിവച്ചിരിക്കുന്നു. വിവാഹത്തിനു മുന്‍പേയുള്ള വിരുന്നില്‍ നിരവധി പ്രശസ്ത ഗായകരുടെയും നര്‍ത്തകരുടെയും പ്രകടനങ്ങളും ഉണ്ടായിരുന്നു. ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചാല്‍ അതിഥികള്‍ക്കിടയില്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം ഉണ്ടാകും. ഇത് അവരെ സന്തുഷ്ടരാക്കും എന്നാണ് ഇതിനെ കുറിച്ച് നികിത പറയുന്നത്.

ഇതിനുപുറമേ ഒരു ചൈനയില്‍ നിന്നും കൊണ്ടുവന്ന പൂക്കളുടെ പശ്ചാത്തലത്തില്‍ ഒരു ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്
ടീ പാര്‍ട്ടിയും ഇവര്‍ വിവാഹത്തലേന്ന് നല്‍കുന്നുണ്ട്. വിവാഹദിവസത്തെ അത്താഴ വിരുന്ന് അതിഥികളെ വിക്ടോറിയന്‍ കാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതായിരുന്നു. തീന്‍ മേശകളിലെ ഒരുക്കവും, വിക്ടോറിയന്‍ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച വെയിറ്റര്‍മാരും ഒക്കെ അതിഥികളെ ചരിത്രത്താളുകളിലൂടെ പുറകോട്ടുകൊണ്ടുപോകാന്‍ പര്യാപ്തമായിരുന്നു. തുടര്‍ന്ന് ബോളിവുഡ് മൂവി നൈറ്റും ഉണ്ടായിരുന്നു.

ഈ സീരീസില്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊരു ജോഡി അമന്‍ കപൂര്‍- ദിവ്യാ ഖണ്ഡേല്‍വാല്‍ ദമ്പതിമാരാണ്. പ്രകൃതിസ്നേഹികളായ ഇവര്‍ വിവാഹ മാമാങ്കം കൊണ്ടാടിയത് ജയ്പൂരിനടുത്തുള്ള ബിഷന്‍ഗഢ് കോട്ടയിലായിരുന്നു. ഇതിന്റെ ഒരു പ്രത്യേകത ഇതില്‍ ഉപയോഗിച്ച എല്ലാ സാധനങ്ങളും തികച്ചും തദ്ദേശീയമായി ഉദ്പാദിപ്പിക്കപ്പെട്ടതോ അല്ലെങ്കില്‍ അവിടങ്ങളില്‍ സാധാരണയായി പ്രചാരത്തിലുള്ളതോ ആയ സാധനങ്ങളായിരുന്നു എന്നതാണ്. കോട്ടയുടെ ചുറ്റുമുള്ള ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാന്‍ പാകത്തിലായിരുന്നു വേദിയൊരുക്കിയിരുന്നത്.

ഇവരുടെ വെഡിംഗ് കണ്‍സള്‍ട്ടന്റായിരുന്ന പെര്‍ഫെക്ഷനിസ്റ്റ് പറയുന്നത് യുക്തിപരമായ ഒരു വെല്ലുവിളിയായിരുന്നു ഈ വിവാഹത്തിന് വേദിയൊരുക്കല്‍ എന്നാണ്. അതേസമയം പതിനഞ്ചാം നൂറ്റാണ്ടിലെ ഇന്ത്യയിലൂടെയുള്ള ഒരു യാത്രയായിരുന്നു പല്ലവി ബൈഷ്ണോയിയുടെയും രജത് സ്വരൂപിന്റെയും വിവാഹം. അക്കാലങ്ങളില്‍ നിലവിലുണ്ടായിരുന്ന കന്യാദാനം എന്ന ചടങ്ങുള്‍പ്പടെ, പാരമ്പര്യം തെല്ലും തെറ്റിക്കാത്ത ഒരു വിവാഹമായിരുന്നു ഈ അധുനിക കാലത്ത് പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയത്.

ടൈരോണ്‍ ബ്രഗാന്‍സ-ഡാനിയല്‍ ബോര്‍ എന്ന സ്വവര്‍ഗ്ഗ ദമ്പതിമാരുടെ കഥയുമായാണ് ഈ സീരീസ് അവസാനിക്കുന്നത്. ഒരു ജര്‍മ്മന്‍ സ്‌റ്റൈല്‍ പള്ളിയില്‍ വച്ചു നടന്നതായിരുന്നു ഈ വിവാഹം. അതോടൊപ്പം ആദിത്യ വദ്വാനി-ഗയേതി സിംഗ് ദമ്പതിമാരുടെ തികച്ചും ആധുനിക രീതിയിലുള്ള വിവാഹവും ഇതില്‍ വരുന്നുണ്ട്. നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ സവിശേഷത ആഡംബര വിവാഹങ്ങളിലും പ്രതിഫലിക്കുന്ന കാഴ്ച്ച ഈ സീരീസിലൂടെ കാണാന്‍ കഴിയും. ഇപ്പോള്‍ നെറ്റ്ഫ്ളിക്സില്‍ ഇത് ലഭ്യമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category