
ബ്രിട്ടീഷ് മലയാളി എന്നു കേട്ടാല്‍ യുകെ മലയാളികള്‍ക്ക് ആദ്യം മനസില്‍ എത്തുക സത്യസന്ധതയും വിശ്വാസ്യതയുമാണ്. നേരിനൊപ്പം നിര്‍ഭയം നില്ക്കുന്ന, പണത്തിന് വേണ്ടി നുണ പറയാത്ത അപൂര്‍വം മാധ്യമങ്ങളില്‍ ഒന്ന്. അതുകൊണ്ടാണ് തുടങ്ങി 13 വര്‍ഷം പിന്നിട്ടിട്ടും യുകെ മലയാളികള്‍ ബ്രിട്ടീഷ് മലയാളിയെ ജീവിതത്തിന്റെ ഭാഗമാക്കി തുടരുന്നത്. ബ്രിട്ടീഷ് മലയാളിയുടെ കൈയ്യൊപ്പുള്ളതുകൊണ്ടാണ് ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് സ്വന്തം അധ്വാനഫലം നല്‍കുന്നത്. അതുകൊണ്ട് ബ്രിട്ടീഷ് മലയാളിക്ക് നേതൃത്വം കൊടുക്കുന്നവരോടും യുകെ മലയാളികള്‍ക്ക് പ്രിയമാണ്. അതുകൊണ്ടാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ മുന്‍ ചെയര്‍മാനായ ബെല്‍ഫാസ്റ്റിലെ ഷാജി ലൂക്കോസും, വോക്കിംഗിലെ ടോമിച്ചന് കൊഴുവനാലും നേതൃത്വം നല്കിയ ഒരു ചെറിയ വില്ലാ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ യുകെ മലായളികള്‍ ആദ്യ ദിനം തന്നെ റിസര്‍വ് ചെയ്തത്.
മൂന്നാറിന് സമീപം മാങ്കുളത്ത് മൂന്ന് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ഫേര്ണ്വാലി റിസോര്‍ട്ട് ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. ഒന്നോ രണ്ടോ പ്രൈം വില്ലകള്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാം നേരത്തെ തന്നെ വിറ്റുപോയി. കൊറോണ ഉണ്ടാക്കിയ കാലതാമസം കൊണ്ട് കൈമാറ്റം അല്പം വൈകിയാലും ഇതുവരെ പരാതി കേള്‍പ്പിക്കാതെയാണ് ആ പദ്ധതി മുന്നേറുന്നത്. അതിന്റെ വിജയത്തില്‍ നിന്നും ആവശം ഉള്‍ക്കൊണ്ട് ടോമിച്ചനും ഷാജിയും ഒപ്പം ബേസില്‍ ഓണ്‍ സീയിലെ ഷാജി കരിനാട്ടും ചേര്‍ന്ന് മറ്റൊരു പദ്ധതിക്ക് തുടക്കമിടുകയാണ്. സസ്സെക്സ് ട്രേഡെഴ്സ് ലിമിറ്റഡ് എന്ന പേരില്‍ യുകെയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ഭക്ഷണ ഇറക്കുമതി സ്ഥാപനമാണിത്. ആര്‍ക്കും ന്യായ വിലക്ക് മായം ചേര്‍ക്കാത്ത ഭക്ഷണസാധനം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വീട്ടില്‍ വാങ്ങിക്കുകയാണ് പദ്ധതി.
മദ്ധ്യവര്‍ത്തികളോ, ഏജന്റ്മാരോ ഇല്ലാതെ കര്‍ഷകരില്‍നിന്നും മറ്റ് സഹകരണ സംഘങ്ങളില്‍ നിന്നും കാര്‍ഷികോല്‍പ്പന്നങ്ങള്‍ എടുത്താണ് ഫേര്ണ്വാലിയില് ഇവിടെ എത്തിക്കുന്നത്. ആവശ്യമായ പ്രോസസിങുകളും പായ്ക്കും ചെയ്ത്, കേരളത്തില്‍ നിന്നും ഷിപ് ചെയ്ത് യുകെയില്‍ ഫേണ്വാലിന്റെ തന്നെ റെജിസ്റ്റേര്‍ഡ് കമ്പനിയായ സസ്സെക്സ് ട്രേഡെഴ്സ് ലിമിറ്റഡ് വഴി ഇറക്കുമതി ചെയ്ത് സ്വന്തം വെബ്സൈറ്റ് വഴി നേരിട്ട് ഉപഭോക്താവിന്റെ കൈകളില്‍ എത്തിയ്ക്കുകയാണ് പദ്ധതി. അതായത് നിങ്ങള്‍ വാങ്ങുന്ന സാധനത്തിന് നാട്ടിലും യുകെയിലും ഉത്തരദാവാദികള് ഉണ്ട് എന്നര്‍ത്ഥം.
ഉല്‍പ്പന്നങ്ങളുടെ കാലാവധി നീട്ടാനായുള്ള പ്രീസര്വേറ്റിവ്സും മറ്റ് കെമിക്കല്‍ ഏജന്റുകളോ ചേര്‍ക്കാതെ ശുദ്ധമായ സാധനങ്ങള്‍ നിങ്ങളുടെ കൈകളിലെത്തിയ്ക്കുകയാണ് പദ്ധതി. സള്‍ഫര്‍ എന്ന രാസപദാര്‍ത്ഥം ചേര്‍ത്ത കേരളത്തിന് പുറത്ത് നിന്നും വരുന്ന കൊപ്രയില്നിന്നുമാണ് മാര്‍ക്കറ്റില്‍ ഇന്ന് ലഭ്യമായ വെളിച്ചെണ്ണ പോലെയുള്ള ഉത്പന്നങ്ങള്‍ ലഭിയ്ക്കുന്നത്. പക്ഷേ, എണ്ണക്കുരു കൂടുതലുള്ള കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത നാളീകേരം നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ചക്കില്‍ ആട്ടിയെടുത്ത് അതേപടി പായ്ക്ക് ചെയ്താണ് ഫേണ്വെയില് ബ്രാന്‍ഡ് വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നത്.
അതുപോലെ ഒട്ട് മിക്ക ഇതര ബ്രാന്‍ഡ് കറി പൊടികളിലും മറ്റ് ഉത്പന്നങ്ങളിലും സുഡാന്, അമോണിയ എന്ന രാസപദാര്‍ഥങ്ങള്‍ കളറിനും ദീര്‍ഘനാള്‍ കേട് കൂടാതെ ഇരിയ്ക്കുന്നതിനും വേണ്ടി ചേര്‍ക്കുന്നു. കൊഴുപ്പ് കൂട്ടുന്നതിനായി കോണ്‍ഫ്ളവര്‍ അടക്കമുള്ളവ അവര്‍ ചേര്‍ക്കുന്നു. മഞ്ഞളിന്റെ ഏറ്റവും ഗുണമുള്ളതും മനുഷ്യന് രോഗപ്രതിരോധ ശേഷി ലഭിയ്ക്കുന്നതുമായ കൂര്‍ക്കുമിന്‍ എക്സ്ട്രാട്ട് ചെയ്ത് എടുത്തിട്ടാണ് ഇതര ബ്രാന്‍ഡ്കളില്‍ നല്ലൊരു ശതമാനവും വിപണിയില്‍ മഞ്ഞള്പൊടിയായി വില്‍ക്കുന്നത്. എന്നാല്‍ ലാഭം കുറഞ്ഞാലും പേരുദോഷം ഉണ്ടാവാതിരിക്കാന്‍ ഇത്തരം ദുഷ്പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയാണ് ഫേര്ണ്വാലി മാര്‍ക്കറ്റ് ചെയ്യുന്നത്.
ആവശ്യപ്പെടുന്നവര്‍ക്ക് രാസപരിശോധനാ ടെസ്റ്റ് ഫലങ്ങളുടെ കോപ്പി ഇമെയില്‍ അയച്ചു തരുന്നതാണ്. കാലാവധിയുടെ കടമ്പ കടക്കുവാന്‍ വളരെ കുറച്ച് ഉത്പന്നങ്ങള്‍ സ്റ്റോക് ചെയ്ത് മാര്‍ക്കറ്റില്‍ വില്‍ക്കുവാനാണ് ശ്രമിയ്ക്കുന്നത്. അതായത് വളരെ കുറച്ച് അളവില്‍ മാത്രമേ ഓരോ സാധനങ്ങളും കേരളത്തില്‍ നിന്ന് എത്തിക്കുന്നുള്ളു. സ്റ്റോക്ക് വിറ്റ് തീരുമ്പോള്‍ അടുത്ത സ്റ്റോക്കിന് ആവശ്യക്കാര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം. ന്യായവിലയാണ് ഉത്പന്നങ്ങളുടെ മറ്റൊരു പ്രത്യേകത. കച്ചടവക്കാരോ മിഡില്‍മാനോ ഇല്ലാതെ നേരിട്ട് കര്‍ഷകരില്‍ നിന്നും വാങ്ങുന്നത് കൊണ്ടും കടവാടക, സ്റ്റോറേജ്, ട്രാന്‍സ്പോര്‍ട്ട് തുടങ്ങി മറ്റ് ചിലവുകള്‍ ഇല്ലാതെ കസ്റ്റമേഴ്സിന് നേരിട്ട് എത്തിക്കുന്നത് കൊണ്ടും ഇങ്ങനെയുള്ള ലാഭം ന്യായവിലയുടെ രൂപത്തില്‍ വാങ്ങുന്നവര്‍ക്ക് നല്കുവാന് സാധിയ്ക്കുന്നൂ.
.jpg)
കലര്‍പ്പില്ലാത്തതും വിഷരഹിതവുമായ നമ്മുടെ തനി നാടന്‍ ഭക്ഷണോല്പ്പന്നങ്ങളായ വെളിച്ചണ്ണ, കുത്തരി, കുരുമുളക്, മുളക്പൊടി, കുടംപുളി, ഗരംമസാല, മല്ലിപൊടി, ഉണക്കകപ്പ, ചമ്മന്തിപൊടി, കടുക്, ജീരകം, ഉലുവ തുടങ്ങിയവയാണ് അതിന്റെ സ്വാഭാവിക ഗുണമേന്മകള് നിലനിറുത്തി യു കെ യിലേക്ക് 'ഫേണ്വെയില് ' എന്ന ബ്രാന്‍ഡില്‍ എത്തിച്ചിരിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ അറിയാനും ഷോപ്പിംഗ് ചെയ്യാനും ചുവടെ കൊടുക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ഈ ഫോണ്‍ നമ്പരുകളില്‍ വിളിക്കുകയോ ചെയ്യാം.www.thefernvale.co.uk Email: [email protected]
Tel:02032903664/07828 704378/ 07809 895401/07877731744
യുകെയുടെ മെയിന്ലാന്ഡ്കളായ ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ലന്ഡ് തുടങ്ങിയവയുടെ മിക്ക സ്ഥലങ്ങളിലും 40 പൗണ്ടില്‍ കൂടുതല്‍ വാങ്ങുമ്പോള്‍ ഡെലിവറി ചാര്‍ജ് തീര്‍ത്തും സൗജന്യമായി തന്നെ നിങ്ങളുടെ വീടുകളില്‍ എത്തിയ്ക്കുന്നതാണ്. 20 മുതല്‍ 40 പൗണ്ട് വരെയുള്ള ഓര്‍ഡറുകള്‍ ക്ക് 3.99 പൗണ്ട് ഡെലിവറി ചാര്‍ജും 20 പൗണ്ടിന് താഴെ 6 പൗണ്ടുമാണ് ഇടാക്കുന്നത്.
അതേപോലെ തന്നെ വെയില്‍സിലെയും സ്കോട്ലണ്ടിലെയും വിദൂരപ്രദേശങ്ങളിലും ദ്വീപുകളിലുമുള്ള 60 പൗണ്ടില്‍ കൂടുതല്‍ വാങ്ങുന്നവര്‍ക്ക് 10 പൗണ്ടും 40 മുതല്‍ 60 പൗണ്ട് വരെ 12 പൗണ്ടും 60ല്‍ താഴെയുള്ളവര്‍ക്ക് 18 പൗണ്ടുമാണ് ഡെലിവറി ചാര്‍ജ്. നോര്‍ത്തേണ്‍ അയര്‍ലണ്ടിന് ഇത് യഥാക്രമം 16 ഉം, 18 ഉം 24 മാണ്.
.jpg)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam