1 GBP = 100.80 INR                       

BREAKING NEWS

ജീവനെടുക്കുന്ന രോഗകാരികളുടെ രംഗപ്രവേശം; കൂടെക്കൂടെയുള്ള തിരിച്ചടികള്‍ മനുഷ്യന്റെ വികസന സങ്ക്‌ല്പത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു; 2 ട്രില്ല്യണ്‍ ഡോളറിലും അധികമായി ഉയര്‍ന്ന ഹരിതബോണ്ടുകളുടെ മൂല്യം സൂചിപ്പിക്കുന്നത് ഹരിത സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രിയമേറുന്നുവെന്ന്

Britishmalayali
kz´wteJI³

രുകാലത്ത് അന്ധവിശ്വാസത്തിന്റെ മുദ്ര ചാര്‍ത്തി കാവുകളും കുളങ്ങളും നശിപ്പിച്ചവരാണ് നമ്മള്‍. വിശാലമായ പാടശേഖരങ്ങളെല്ലാം പത്തുസെന്റ് നിലങ്ങളായി മാറിയപ്പോള്‍ മണ്ണിന്റെ ഉദ്പാദനശേഷിയേക്കാളേറെ ഭൂമിയുടെ വിലയ്ക്ക് പ്രാധാന്യം നല്‍കാനാണ് നമ്മള്‍ ശ്രമിച്ചത്. മണ്ണിനുമേല്‍ അവകാശം ലഭിച്ചവര്‍ അവിടങ്ങളില്‍ നട്ടുനനച്ച് വളര്‍ത്തിയത് കോണ്‍ക്രീറ്റ് സൗധങ്ങളായിരുന്നു. ഇതിന്റെയെല്ലാം പ്രതിഫലം വെള്ളപ്പൊക്കമായും വരള്‍ച്ചയായും മണ്ണിടിച്ചിലായുമെല്ലാം നാം അനുഭവിക്കുന്നു.

കേരളത്തിന്റെ ഇത്തിരിവട്ടത്തില്‍ നിന്നാലോചിക്കാതെ, ആഗോളതലത്തില്‍ പിന്തുടര്‍ന്നിരുന്ന വികസനം എന്ന സങ്കല്പത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ആലോചിച്ചാല്‍ മനസ്സിലാകും അതിന്റെ പ്രത്യാഘാതം എത്രമാത്രം ഗുരുതരമാണെന്ന്. കാലാവസ്ഥാ വ്യതിയാനം മുതല്‍ ഓസോണ്‍ പാളിയിലെ വിള്ളല്‍ വരെ, ഉരുകിയൊലിക്കുന്ന ഉത്തരധ്രുവംമുതല്‍ വെന്തുവെണ്ണീറാകുന്ന ആമസോണ്‍ കാടുകള്‍ വരെ പറയുന്നത് ഭൂമിയില്‍ ജീവന്റെ തുടിപ്പുകള്‍ അവസാനിക്കാറായി എന്നാണ്. ഇത് മനസ്സിലാക്കിയെങ്കിലും മനസ്സിലാക്കാത്തതുപോലെ മുന്നോട്ട് കുതിച്ച മനുഷ്യനെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ ഒരു ഇത്തിരിക്കുഞ്ഞനെത്തി, കൊറോണ.

ന്യുയോര്‍ക്കിലെ അംബരചുംബികള്‍ മുതല്‍ ഇങ്ങ് ബംഗ്ലാദേശിലെ കണ്ടല്ക്കാടുകള്‍ വരെ നാശം വിതച്ച കൊറോണാക്കാലത്താണ് വനനശീകരണത്തിന്റെയും മറ്റും പ്രത്യാഘാതങ്ങളെ കുറിച്ച് ഏറെച്ചിന്തിക്കാന്‍ മനുഷ്യന് സാവകാശം ലഭിച്ചത്. ഏതാണ്ട് ലോകമാമെ രണ്ടുമൂന്നു മാസക്കാലം അടഞ്ഞുകിടന്നപ്പോള്‍ പല അരുവികളും ജലാശയങ്ങളും തെളിഞ്ഞ് അടിത്തട്ടുകാണാനായത് അവന്‍ അറിഞ്ഞു. അന്തരീക്ഷം കൂടുതല്‍ സുതാര്യമായത് അവന്‍ അറിഞ്ഞു. ഇതിന്റെയൊക്കെ ഫലമാണ് ഇന്ന് ലോകത്ത് അതീവ വേഗത്തില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഹരിത സമ്പദ്ഘടന എന്ന ആശയം.

എന്താണ് ഹരിത സമ്പദ്ഘടന ?
പരിസ്ഥിതിയുടെ താളം തെറ്റാതെയുള്ള ഒരു സേവനത്തിനോ, ഉദ്പാദന നിര്‍മ്മാണത്തിനോ ഉദ്ദേശിച്ചുള്ള ഒരു പദ്ധതിയെ സഹായിക്കാനുള്ള സാമ്പത്തിക നടപടിക്രമങ്ങളാണ് ഹരിതസമ്പദ്ഘടന എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഇത്തരത്തില്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള പ്രൊജക്ടുകള്‍ക്ക് വായ്പകള്‍ ലഭ്യമാക്കുക, അത്തരത്തിലുള്ള ഉദ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സാമ്പത്തികവും അല്ലാതെയുമുള്ള സഹായങ്ങള്‍ ലഭ്യമാക്കുക എന്നതൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്ന പല പദ്ധതികളും ഇതിന്‍ കീഴില്‍ വരും.

പുനരുപയോഗം ചെയ്യാവുന്നഊര്‍ജ്ജ സ്രോതസ്സുകളുടെ പരമാവധി ഉപയോഗം, ഊര്‍ജ്ജക്ഷമത വര്‍ദ്ധിപ്പിക്കുക, പരിസരമലിനീകരണം നിയന്ത്രിക്കുകയും തടയുകയും ചെയ്യുക, ജൈവ വൈവിധ സംരക്ഷണം, ചാക്രിക സാമ്പത്തിക സംരംഭങ്ങള്‍ (ഒരു വസ്തു ഉപയോഗശൂന്യമായാല്‍ അതിന് രൂപഭേദം വരുത്തി വീണ്ടും ഉപയോഗിക്കാവുന്ന മറ്റൊരു ഉദ്പന്നം നിര്‍മ്മിക്കുന്ന പ്രവര്‍ത്തി), ഭൂമിയുടെയും പ്രകൃതിവിഭവങ്ങളുടെയും സുസ്ഥിര ഉപയോഗം എന്നിവയൊക്കെ ഇതിനു കീഴില്‍ വരുന്ന പ്രൊജക്ടുകളാണ്.

ഹരിതസമ്പദ്ഘടനയുടെ ആവിര്‍ഭാവവും പരിണാമവും
വളരെ വിശാലമായ അര്‍ത്ഥത്തില്‍, ഒരു സമ്പദ്ഘടന, അത് നിലനില്‍ക്കുന്ന പരിസ്ഥിതിയുടെ ഭാഗമായി കണക്കാക്കുന്നതിനെയാണ് ഹരിത സമ്പദ്ഘടന എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. എന്നാല്‍ കാലാകാലങ്ങളിലായി പല രാഷ്ട്രീയ ആശയങ്ങളും തങ്ങളുടെ നയങ്ങളെ ന്യായീകരിക്കുന്നതിനായി ഇതിന് വ്യത്യസ്ത നിര്‍വ്വചനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഫെമിനിസം, പരിസ്ഥിതി പ്രവര്‍ത്തനം, സമാധാന പ്രസ്ഥാനങ്ങള്‍, ഹരിത രാഷ്ട്രീയം, ഹരിത അരാജകത്വം, ആഗോള വത്ക്കരണ വിരുദ്ധത തുടങ്ങിയ ആശയങ്ങളോട് അടുത്തു നില്‍ക്കുന്നവരും തങ്ങള്‍ക്ക് അനുയോജ്യമായ നിര്‍വ്വചനങ്ങള്‍ ഇതിന് നല്‍കിയിട്ടുണ്ട്.

ചില സാമ്പത്തികശാസ്ത്രജ്ഞര്‍ ഇതിനെ ക്ലാസിക്കല്‍ എക്കണോമിക്സുമായി ബന്ധിപ്പിക്കുന്നു. ഇവിടെ ഭൂമിയെ ഒരു സ്വാഭാവിക മൂലധനമായി കണക്കാക്കുന്നു. എന്നാല്‍ മാര്‍ക്സിസ്റ്റ് സാമ്പത്തികശാസ്ത്രത്തില്‍ നിര്‍വ്വചിക്കപ്പെടുന്ന ഹരിതസമ്പദ്ഘടനയില്‍ ഭൂമിക്കുള്ളത് ഒരു ഉദ്പാദനോപാധിയുടെ സ്ഥാനമാണ്. ഇത്തരത്തില്‍ പരസ്പര വിരുദ്ധവും, ചിലപ്പോഴൊക്കെ പരസ്പര പൂരകവും ആയിരുന്ന നിര്‍വ്വചനങ്ങളെയെല്ലാം മാറ്റിമറിച്ചുകൊണ്ട് ഹരിതസമ്പദ്ഘടനക്ക് ഏറേക്കുറെ വ്യക്തമായ ഒരു ചിത്രം കൈവരുന്നത് 2010-ല്‍ ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും ജൈവവൈധ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ആ രംഗത്തുള്ള ഫണ്ടിംഗ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ്.

പിന്നീട് 2011-ല്‍ യുണൈറ്റഡ് നേഷന്‍സ് എന്‍വിറോണ്മെന്റ് പ്രോഗ്രാമിന്റെ ഹരിത സമ്പദ്ഘടനയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഇതിന് പ്രചാരം ലഭിക്കാന്‍ തുടങ്ങിയത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, ഊര്‍ജ്ജക്ഷമത കൈവരിക്കുക, ഹരിതഗൃഹ വാതകങ്ങളുടെയും കാര്‍ണണിന്റെയും പ്രസരണം കുറയ്ക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക തുടങ്ങിയ നടപടികള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. നിലവിലെ കണക്ക് പ്രകാരം, ഹരിത സമ്പദ്ഘടനയില്‍ ആവശ്യമായ പ്രതിവര്‍ഷ നിക്ഷേപം 1.05 മുതല്‍ 2.59 ട്രില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്. ലോകത്തിലെ മൊത്തം സമ്പദ്വ്യവസ്ഥയുടെ പത്ത് ശതമാനം വരും ഇത്.

കോവിഡ് പ്രതിസന്ധിയും ഹരിതസമ്പദ്ഘടനയുടെ വളര്‍ച്ചയും
പ്രകൃതിയിലെ മറ്റു ജീവനുകള്‍ക്ക് ഒരു ഭീഷണിയായി വളര്‍ന്ന മനുഷ്യനെ പ്രകൃതി കൂട്ടില്‍ത്തളച്ച ഒരു കാലഘട്ടമാണ് ഇപ്പോള്‍ കടന്നുപോകുന്നത്. കോവിഡെന്ന കുഞ്ഞന്‍ വൈറസിനെ കുറിച്ചുള്ള പഠനത്തിനിടയില്‍ മനുഷ്യന് ലഭിച്ചത് ചില പ്രകൃതി നിയമങ്ങളെക്കുറിച്ചുള്ള പാഠങ്ങള്‍ കൂടിയാണ്. കൃഷിക്കായും പുതിയ ആവാസകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനായും വനം നശിപ്പിച്ച മനുഷ്യന്‍ അതോടൊപ്പം വന്യജീവികളുമായി അടുത്ത സമ്പര്‍ക്കത്തിലായി. എച്ച് ഐ വി മുതല്‍, നിപ്പാ വൈറസും, സാര്‍സ് വൈറസും ഇപ്പോള്‍ കൊറോണയുമെല്ലാം വന്യജീവികളുടെ ഉള്ളില്‍ ഉറങ്ങിക്കിടന്നവയാണെന്നും അവയെ ഉണര്‍ത്തി മനുഷ്യരില്ലെത്തിച്ചത് മനുഷ്യന്റെ പ്രവര്‍ത്തികളാണെന്നും അവന്‍ തിരിച്ചറിഞ്ഞു. മാത്രമല്ല, വെട്ടിപ്പിടിച്ചതെല്ലാം ഒരുനിമിഷം കൊണ്ട് ഇല്ലാതെയാക്കാന്‍ ഇത്തരം അദൃശ്യജീവികള്‍ക്ക് കഴിയുമെന്ന ഭയവും അവനെ പ്രകൃതിയോട് കൂടുതല്‍ അടുപ്പിച്ചു. ഇതോടെ ഹരിത സമ്പദ്ഘടന എന്ന ആശയത്തിന് കൂടുതല്‍ പ്രാമുഖ്യം ലഭിക്കാന്‍ തുടങ്ങി.

വിവിധ ഹരിത പ്രൊജക്ടുകള്‍
വലിയൊരളവില്‍ കാര്‍ബണ്‍ പ്രസരണം നടത്തുന്ന ഒന്നാണ് പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍. ഇത് പരമാവധി ഒഴിവാക്കുവാനായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ഇത്തരത്തില്‍ ഉള്ള പ്രൊജക്ടുകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. 2050 ആകുമ്പോഴേക്കും ഡീസല്‍-പെട്രോള്‍ വാഹന രഹിത രാജ്യം സ്വപ്നം കാണുന്ന ബ്രിട്ടന്‍ 2030 ഓടെ പുതിയ പെട്രോള്‍ -ഡീസല്‍ വാഹനങ്ങളുടെ വില്‍പന്‍ പൂര്‍ണ്ണമായും നിരോധിക്കുകയാണ്. മാത്രമല്ല, പാര്‍ക്കിംഗ് സൗകര്യം പോലെ പല പ്രോത്സാഹനങ്ങളും നല്‍കി ഇലക്ട്രിക് വാഹനങ്ങളുടെ വില്പന പരമാവധി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

അതുപോലെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊന്നാണ് വളര്‍ത്തുമൃഗങ്ങളുടെ ഫാമുകളിലും അറവുശാലകളിലും വരുത്തിയ കാതലായ മാറ്റങ്ങള്‍. ഹരിതവാതകങ്ങള്‍ വലിയൊരളവില്‍ അന്തരീക്ഷത്തിലെ വിസര്‍ജ്ജിക്കുന്ന ഇടങ്ങളാണിത്. കാര്യക്ഷമമായ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇത് കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് പല പാശ്ചാത്യ രാജ്യങ്ങളും. ഹരിത പ്രൊജക്ടുകള്‍ക്ക് അതീവ സാധ്യതയുള്ള മറ്റൊരു മേഖലയാണ് കാര്‍ഷിക മേഖല. സുസ്ഥിരമായ കാര്‍ഷികവൃത്തിയാണ് ഇവിടെ ലക്ഷ്യം വയ്ക്കുന്നത്. കണികാ ജലസേചനം പോലുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ജലം പാഴാക്കുന്നത് കഴിയുന്നത്ര ഒഴിവാക്കുന്നതാണ് ഈ മേഖലയിലെ പ്രധാന ഹരിത പ്രൊജക്ടുകള്‍. അതുപോലെ അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന രാസവളങ്ങള്‍ക്ക് ബദല്‍ നിര്‍ദ്ദേശങ്ങള്‍, ഭൂമിഘടനയുടെ സ്വാഭാവികത നിലനിര്‍ത്തിയുള്ള്ഖ കാര്‍ഷിക വൃത്തി, വനനശീകരണം പാടെ ഒഴിവാക്കല്‍ തുടങ്ങിയ നടപടികളും ഈ മേഖലയില്‍ നടക്കുന്നുണ്ട്.

ഗതാഗതവും അടിസ്ഥാന സൗകര്യ വികസനവും ഈ രംഗത്ത് പ്രാധാന്യമര്‍ഹിക്കുന്ന മേഖലകളാണ്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച്, മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനമൊരുക്കുക, മലിനീകരണമുണ്ടാക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം വൈദ്യൂതി പോലുള്ള ഇന്ധനങ്ങള്‍ ഉപയോഗിക്കുക. വാഹനങ്ങളുടെ ഇന്ധന കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ഇന്ധന ഉപയോഗം കുറയ്ക്കുക തുടങ്ങിയ പദ്ധതികള്‍ ഈ മേഖലയില്‍ നടക്കുന്നുണ്ട്. അതുപോലെയാണ് സുഗമമായ യാത്രയ്ക്കായി നല്ല റോഡുകളുമ്മറ്റും നിര്‍മ്മിക്കുക എന്നതും.

ഇതു മാത്രമല്ല, പ്ലാസ്റ്റിക് പോലുള്ള പദാര്‍ത്ഥങ്ങള്‍ ഉദ്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ ഇല്ലാതെയാക്കാന്‍ റീസൈക്ലിംഗ് ചെയ്ത് ഇവയെ പുനരുപയോഗത്തിന് പ്രാപ്തമാക്കുക, ഇ-വെസ്റ്റ് സംസ്‌കരണം തുടങ്ങിയ പദ്ധതികളും ഹരിതസമ്പദ്ഘടനയില്‍ ഉള്‍ക്കൊള്ളുന്നു. ഇത്തരത്തിലുള്ള നിരവധി പ്രൊജക്ടുകള്‍ വിവിധ രാജ്യങ്ങള്‍ സ്വകാര്യമേഖലയിലും പൊതുമേഖലയിലുമായി നടന്നു വരുന്നുമുണ്ട്. ഇതിനൊക്കെ പണം കണ്ടെത്താനാണ് ഹരിതസമ്പദ്ഘടനയില്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും പ്രാധാന്യമേറിയവയാണ് ഹരിതബോണ്ടുകള്‍.

ഹരിത ബോണ്ടുകള്‍
അര്‍ഹതയുള്ള ഒരു ഹരിത പ്രൊജക്ടിനെ സാമ്പത്തികമായി സഹായിക്കുവാന്‍ ഉദ്ദേശിച്ചുള്ള ഏതൊരു വിധത്തിലുള്ള സാമ്പത്തിക ഇടപെടലുകളേയും പൊതുവേ ഹരിത ബോണ്ടുകള്‍ എന്നു വിളിക്കാം. എന്നാല്‍ ഇതിന് കര്‍ശനമായ നിബന്ധനകളുണ്ട്. പരിസ്ഥിതി സൗഹര്‍ദ്ദമായ പ്രൊജക്ടുകള്‍ക്കായി മാത്രമേ ഇത് ഉപയോഗിക്കാവൂ മാത്രമല്ല, എല്ലാത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളും തീര്‍ത്തും സുതാര്യമായിരിക്കണം. ഊര്‍ജ്ജക്ഷമത, പ്രകൃതി സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തവുമായിരിക്കണം ഹരിതബോണ്ടിന് അര്‍ഹതയുള്ള പ്രൊജക്ടുകള്‍.

നിലവില്‍ അമേരിക്ക, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഏറ്റവുമധികം ഹരിതബോണ്ട് നല്‍കിയിട്ടുള്ള രാജ്യങ്ങള്‍. യൂറോപ്പിലെ ഹരിതവായ്പയുടെ 20 ശതമാനത്തോളം നല്‍കിയിട്ടുള്ളത് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കണ്. 2016-ല്‍ മാത്രമാണ് ബാങ്ക് ഇത് ആരംഭിച്ചതെങ്കിലും ഈ മേഖലയില്‍ അതിവേഗം മുന്നേറാന്‍ അതിനായി. ലോകത്തിലെ മറ്റു രാജ്യങ്ങളിലേക്കും ഹരിതസമ്പദ്ഘടനയും ഹരിതബോണ്ടുകളും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ആഗോളാടിസ്ഥാനത്തിലുള്ള കണക്കെടുത്താല്‍, മൊത്തം ഹരിതബോണ്ടുകളുടെ മൂല്യം 34 ട്രില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ വരും. 2016- കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 34 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.മുതലാളിത്ത സമ്പദ്വ്യവസ്ഥയ്ക്കും, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങ്ള്‍ക്കും അനിവാര്യമായ ഒന്നായി മാറുകയാണ് ഹരിത ബോണ്ടുകള്‍.

പ്രകൃതിയിലേക്കുള്ള മടക്കം ആധുനിക സാങ്കേതിക വിദ്യയോടൊപ്പം
ഹരിതസമ്പദ്ഘടനയില്‍ പ്രകൃതിയിലേക്കുള്ള മടക്കം എന്നത് ഒരിക്കലും മനുഷ്യന്റെ ഭൂതകാലത്തിലേക്കുള്ള തിരിച്ചുപോക്കല്ല. ഇതുവരെ മനുഷ്യന്‍ ആര്‍ജ്ജിച്ച ശാസ്ത്രീയ വിജ്ഞാനവും സാങ്കേതിക മികവുമെല്ലാം പരമാവധി ഉപയോഗിച്ചുകൊണ്ട് തന്നെ പ്രകൃതിയുമായി ഇണങ്ങിജീവിക്കുക എന്നതാണ്. ഭൂമിയിലെ ജീവന്റെ താളം തിരിച്ചുപിടിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യുകയല്ല, മറിച്ച് അനുഭവിക്കുകയാണ് വേണ്ടതെന്ന പുതിയ ചിന്താഗതി ഭൂമിയില്‍ ജീവിതത്തിന് പുതിയൊരു നിര്‍വ്വചനം അധികം വൈകാതെ നല്‍കുമെന്ന് പ്രതീക്ഷിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category