
അങ്ങനെ നീണ്ട കാത്തിരിപ്പിന്റെ ഒടുവില്‍ ബ്രിട്ടനിലെ ലോക്ക്ഡൗണ്‍ നീക്കുന്നതിനുള്ള റോഡ് മാപ്പ് പ്രഖ്യാപിച്ചു. സുനിശ്ചിതത്വമാണ് ഇപ്പോള്‍ വേണ്ടത്, ധൃതിയല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വളരെ കരുതലോടെയുള്ള നടപടികളാണ് റോഡ് മാപ്പില്‍ പറഞ്ഞിരിക്കുന്നത്. ജൂണ്‍ മാസത്തോടെയായിരിക്കും രാജ്യം ഏതാണ്ട് പൂര്‍വ്വസ്ഥിതിയിലെത്തുക. കോവിഡ് മുക്ത ലോകം സാധ്യമായ ഒന്നല്ലെന്നും അതിനാല്‍ തന്നെ, രോഗവ്യാപനം വര്‍ദ്ധിച്ചാലും സാധാരണ നിലയിലേക്കുള്ള തിരിച്ചുപോക്ക് തുടര്‍ന്നേ മതിയാകൂ എന്നു പറഞ്ഞ ബോറിസ് ജോണ്സണ് നാലു ഘട്ടങ്ങളായിട്ടാണ് ലോക്ക്ഡൗണ്‍ പിന്‍വലിക്കാനുള്ള നടപടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
സ്വാതന്ത്ര്യത്തിലേക്കുള്ള ഒറ്റയടിപ്പാതയിലെ ആദ്യ പടിയായി മാര്‍ച്ച് 8 ന് തന്നെ സ്കൂളുകള്‍ തുറക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ സെക്കണ്ടറി ക്ലാസ്സിലെ കുട്ടികള്‍ക്ക് കുറേനാളുകള്‍ കൂടി ക്ലാസ്സുകളില്‍ മാസ്ക് ധരിക്കേണ്ടതായി വരും. ഇതോടൊപ്പം വരുന്ന മറ്റൊരു ഇളവ് ഒരു സുഹൃത്തുമായോ കുടുംബാംഗവുമായോ പാര്‍ക്കിലോ പിക്നിക് സ്പോട്ടുകളിലോ ഒത്തുചേരാം എന്നതാണ്. നാലു ഘട്ടങ്ങളായുള്ള അണ്‍ലോക്കിംഗ് പ്രക്രിയയുടെ വിശദാംശങ്ങള്‍ ഇനി പറയുന്നതുപോലെയാണ്.
ഘട്ടം 1
സര്‍ക്കാരിന്റെ കരുതലിന്റെ സൂചനയായി, അണ്‍ലോക്കിംഗ് പ്രക്രിയ വളരെ മന്ദഗതിയില്‍ ഉള്ള ഒന്നാണ്. അതുകൊണ്ട്, വളരെ പ്രാധാന്യമുള്ള ഒന്നാം ഘട്ടത്തിനെ 20 ദിവസങ്ങളിലെ ഇടവേളകളുള്ള രണ്ട് ഘട്ടങ്ങളായി ആണ് തിരിച്ചിരിക്കുന്നത്. ഇതില്‍ ഘട്ടം 1 എ ആരംഭിക്കുന്നത് മാര്‍ച്ച് 8 നാണ്. സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും എന്നതാണ് ഈ ഘട്ടത്തിലെ ഏറ്റവും പ്രധാന ഇളവ്. അതുകൂടാതെ ഒരു സുഹൃത്തുമായോ അല്ലെങ്കില്‍ കുടുംബാംഗവുമായോ നിങ്ങള്‍ക്ക് പാര്‍ക്കിലോ മറ്റ് പിക്നിക് സ്പോട്ടുകളിലോ ഒത്തുചേരാനാകും. അതുപോലെ കെയര്‍ ഹോമുകളില്‍, ഒരു അന്തേവാസിക്ക് ഒരു സന്ദര്‍ശകനെ വീതം അനുവദിക്കും.
കൃത്യം 21 ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 29 നാണ് ഘട്ടം 1 ബി ആരംഭിക്കുക. വ്യത്യസ്ത കുടുംബങ്ങളിലുള്ള, പരമാവധി ആറുപേര്‍ക്ക് വരെ പൊതുയിടങ്ങളില്‍ ഒത്തുചേരുവാനുള്ള അനുമതി ലഭിക്കുന്നത് ഈ ഘട്ടത്തിലാണ്. ഔട്ട്ഡോര്‍ സ്പോര്‍ട്സുകളും ഈ ഘട്ടം മുതല്‍ ആരംഭിക്കും. വീടിനു പുറത്തിറങ്ങാമെങ്കിലും അധികം ദൂരെ പോകാന്‍ അനുവാദമുണ്ടാകില്ല. വിദേശയാത്രയ്ക്കും അനുമതി ഉണ്ടാകില്ല. അതുപോലെ സാധ്യമായവര്‍ എല്ലാവരും വീടുകളില്‍ ഇരുന്നു തന്നെ ജോലിചെയ്യുക.
ഘട്ടം 2
ഘട്ടം 1 ന് ശേഷം രണ്ടാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് ഘട്ടം 2 ആരംഭിക്കുന്നത്, അതായത് ഏപ്രില്‍ 12 ന്. അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പേഴ്സണല്‍ കെയര്‍ ഇടങ്ങള്‍, ഹെയര്ഡ്രസ്സിംഗ് സലൂണുകള്‍, നെയില്‍ സലൂണുകള്‍, ലൈബ്രറി, ജിം, സൂ, തീം പാര്‍ക്കുകള്‍ തുടങ്ങിയവ തുറക്കുന്നത് ഈ ഘട്ടത്തിലായിരിക്കും. പബ്ബുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം, എന്നാല്‍ ഔട്ട്ഡോര്‍ സപ്ലൈ മാത്രമേ അനുവദിക്കൂ.
നേരത്തെ ലോക്കല്‍ ലോക്ക്ഡൗണിന്റെ കാലത്തുണ്ടായിരുന്നതു പോലെ മദ്യം ലഭിക്കണമെങ്കില്‍ ഭക്ഷണം വാങ്ങണം എന്ന നിബന്ധനയുണ്ടാകില്ല. അതുപോലെ രാത്രികാലങ്ങളിലെ കര്‍ഫ്യൂവും ഉണ്ടാകില്ല. അതുപോലെ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഏപ്രില്‍ 12 മുതല്‍ വീടിനു വെളിയില്‍ ഒരു കോട്ടേജിലോ ഹോളിഡേ ഹോമുകളിലോ താമസിക്കാനുള്ള അനുവാദവും ഉണ്ടായിരിക്കും.
ഘട്ടം 3
ഘട്ടം 2 ല്‍ ധാരാളം ഇളവുകള്‍ നല്കുന്നതിനാല്, കൂടുതല്‍ കരുതല്‍ ആവശ്യമായി വരും. അതുകൊണ്ട് തന്നെ ഒരു മാസത്തിലധികം ഇടവേളയിട്ടാണ് അടുത്ത ഘട്ടം ആരംഭിക്കുന്നത്. മേയ് 17 ന് ആരംഭിക്കുന്ന ഈ ഘട്ടത്തില്‍ ഏറ്റവും പ്രധാനമായ ഇളവ്, വാതില്‍പ്പുറയിടങ്ങളില്‍ റൂള്‍ ഓഫ് സിക്സ് എടുത്തുകളയും എന്നതാണ്. അതുപോലെ രണ്ട് വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ഡോറിലു ഒത്തുചേരാനാകും. ഹോട്ടലുകള്‍, സിനിമകള്‍, സോഫ്റ്റ് പ്ലേ ഏരിയകള്‍ എന്നിവ തുടന്നു പ്രവര്‍ത്തിക്കും.
ഇന്ഡോര്സ്പോര്ട്സ് വെന്യൂകളില്‍ പരമാവധി 1000 പേര് അല്ലെങ്കില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ പകുതിപേരെഅനുവദിച്ചുകൊണ്ട് കായിക മത്സരങ്ങള്‍ ആരംഭിക്കുന്നത് ഈ ഘട്ടത്തിലായിരിക്കും. ഔട്ട്ഡോര്‍ വെന്യൂകളില്‍ പരമാവധി 4000 പേര് അല്ലെങ്കില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ പകുതി പേരെ ഉള്‍പ്പെടുത്തി കായികമത്സരങ്ങള്‍ സംഘടിപ്പിക്കാം. ഈ ഘട്ടത്തില്‍ വിദേശയാത്രകള്‍ക്ക് അനുമതി നല്‍കും. മാത്രമല്ല, സാമൂഹിക അകലം പാലിക്കുന്നതു സംബന്ധിച്ച് ഒരു പുനരവലോകനവും ഈ ഘട്ടത്തില്‍ ഉണ്ടായിരിക്കും.
ഘട്ടം 4
നിയന്ത്രണങ്ങളില്‍ നിന്നും പൂര്‍ണ്ണമോചനം സാധ്യമാക്കുന്ന ഈ ഘട്ടത്തിലെത്താന്‍ പിന്നെയും ഒരു മാസത്തിലധികം കാത്തുനില്‍ക്കേണ്ടതുണ്ട്. ജൂണ്‍ 21 നാണ് നാലം ഘട്ടംആരംഭിക്കുന്നത്. സാമൂഹ്യ സമ്പര്‍ക്കവുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും ഇതോടെ ഇല്ലാതെയാകും. ഹോസ്പിറ്റാലിറ്റി മേഖലയിലെ അവശേഷിക്കുന്ന സ്ഥാപനങ്ങള്‍ കൂടി തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. വലിയ പരിപാടികള്‍ക്കുള്ള നിയന്ത്രണം നീക്കം ചെയ്യും. എന്നാല്‍ വിവാഹത്തിനു മേലുള്ള നിയന്ത്രണം തുടര്‍ന്നേക്കാം.
റോഡ് മാപ്പിന് സമ്മിശ്ര പ്രതികരണം
ശാസ്ത്രലോകവും ആരോഗ്യരംഗത്തെ ഒട്ടുമിക്ക പ്രമുഖരും ഈ റോഡ്മാപ്പിനെ അനുകൂലിക്കുമ്പോള്‍, ബോറിസ് ജോണ്സന് തന്റെ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ വിമര്‍ശനം ഏല്‍ക്കേണ്ടി വരുന്നുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ മെല്ലേപ്പോക്കാണ് ചില ഭരണകക്ഷി എം പിമാരെ പ്രകോപിതരാക്കിയിരിക്കുന്നത്. 50 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്‍കിക്കഴിഞ്ഞതിനു ശേഷവും നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാന്‍ ഇത്രയും കാലതാമസം എന്തിനാണെന്നാണ് അവര്‍ ചോദിക്കുന്നത്.
അതുപോലെ ഹോസ്പിറ്റാലിറ്റി മേഖലയും വ്യോമയാന മേഖലയും പ്രവര്‍ത്തിക്കാന്‍ വൈകിപ്പിക്കുന്നതിനെതിരെയും കടുത്ത പ്രതിഷേധമുയരുന്നുണ്ട്. ഈ രണ്ടു മേഖലകളും ഇപ്പോള്‍ തന്നെ തകര്‍ച്ചയുടെ വക്കിലാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോള്‍ തന്നെ ശതകോടികളുടെ നഷ്ടവും ലക്ഷക്കണക്കിന് തൊഴില്‍ നഷ്ടവും കൊണ്ട് താറുമാറായ ഈ മേഖലകള്‍ എത്രയും പെട്ടെന്ന് പഴയരീതിയില്‍ പ്രവര്‍ത്തനമാരംഭിക്കാനുള്ള അനുമതി നല്‍കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നു.
രോഗവ്യാപനം കുറഞ്ഞുവരികയാണെങ്കിലും, ഇപ്പോഴും വലിയൊരു എണ്ണം ആളുകള്‍ക്ക് ദിനംപ്രതി രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. അതുപോലെ ആശുപത്രികളിലും ഗണ്യമായ തോതില്‍ കോവിഡ് രോഗികള്‍ ചികിത്സതേടുന്നുണ്ട്. മാത്രമല്ല, ഒരു വാക്സിനും 100 ശതമാനം കാര്യക്ഷമത തെളിയിച്ചിട്ടുമില്ല. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ധൃതിപിടിച്ചുള്ള നടപടികള്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കും വരുത്തി വയ്ക്കുക എന്നതാണ് ശാസ്ത്രോപദേശക സമിതിയുടെ പക്ഷം. അതുകൊണ്ടുതന്നെയാണ് കരുതലോടെ, മന്ദഗതിയിലുള്ള ഒരു തിരിച്ചുപോക്ക് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഓരോ ഘട്ടത്തിനു ശേഷവുമുള്ള സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. സാഹചര്യങ്ങള്‍ വിലയിരുത്തിയതിനു ശേഷം, അപ്പോഴത്തെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത ഘട്ടത്തിലേക്ക് കടക്കുക. വരുന്ന ശൈത്യകാലത്ത് മാസ്ക് നിര്ബന്ധമാക്കുന്നതുപോലെയുള്ള ചില നിയന്ത്രണങ്ങള്‍ തിരികെ വരാനും സാധ്യതയുണ്ട്.
അവധി ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു
അഭ്യന്തര യാത്രകളിലുള്ള വിലക്ക് രണ്ടാം ഘട്ടമായ ഏപ്രില്‍ 12 ന് നീക്കുമെന്ന പ്രഖ്യാപനത്തോടെ, ഒഴിവു ദിനങ്ങള്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയണ് ബ്രിട്ടീഷുകാര്‍. ആവിയോയുടെ കണക്കുകള്‍ പ്രകാരം ആഗസ്റ്റ് മാസത്തിലെ ഹോട്ടല്‍ ബുക്കിംഗ് 239 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ജൂലായില്‍ 166 ശതമാനവും. ജൂണ്‍ മാസത്തില്‍ 63 ശതമാനത്തിന്റെ വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.അണ്‍ലോക്കിംഗ് പ്രക്രിയയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 12 മുതല്‍ രാജ്യത്തിനകത്തെ ഹോളിഡേ ഹോമുകളിലും ഹോട്ടലുകളിലും മറ്റും ഒരു കുടുംബത്തിന് ഒരുമിച്ച് താമസിക്കാം. എന്നാല്‍ വിദേശയാത്രകള്‍ക്കായി മേയ് 17 വരെ കാത്തിരിക്കേണ്ടതായി വരും.
ബ്രിട്ടന്റെ തിരിച്ചുവരവ്; ശുഭപ്രതീക്ഷയുമായി ബോറിസ് ജോണ്സണ്
ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും നീക്കംചെയ്യുന്നതോടെ ബ്രിട്ടന് കൂടുതല്‍ കരുത്തോടെ പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്ന് ബോറിസ് ജോണ്സണ് പ്രഖ്യാപിച്ചു. വരുന്ന വേനല്‍ക്കാലം വരെയെങ്കിലും വര്‍ക്ക് ഫ്രം ഹോം നിലവിലുണ്ടായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മൂന്നാം ഘട്ടത്തിനു ശേഷം, സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്ന സമയത്ത് വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയെ കുറിച്ചും വിശകലനം നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam