1 GBP = 100.80 INR                       

BREAKING NEWS

മരണസംഖ്യ 5 ലക്ഷം കടന്നുവെങ്കിലും അഞ്ചാമത്തെ ആഴ്ച്ചയിലുംകൊറോണയുടെ വീഴ്ച്ച തുടരുന്നു; ഈ വര്‍ഷം മുഴുവന്‍ മരണം തുടരും; നിയന്ത്രണങ്ങള്‍ 2022 വരെ; ബൈഡന്‍ കൊറോണയെ കീഴടക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ന്നലെ ഉച്ചവരെയുള്ള കണക്കനുസരിച്ച് 5 ലക്ഷത്തിലേറെ പേരാണ് അമേരിക്കയില്‍ കോവിഡിനു കീഴടങ്ങി ജീവന്‍ വെടിഞ്ഞത്. എന്നാല്‍, ദിനംപ്രതി മരണനിരക്ക് കുറഞ്ഞുവരുന്നത് അമേരിക്കക്ക് ആശ്വാസവും നല്‍കുന്നുണ്ട്. രോഗവ്യാപനം അതിന്റെ മൂര്‍ദ്ധന്യഘട്ടത്തിലുണ്ടായിരുന്ന ഫെബ്രുവരി 6 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ മരണനിരക്ക് അപ്പോഴത്തേതിന്റെ പകുതി മാത്രമാണ്. അതുപോലെ കഴിഞ്ഞ ഒരു മാസമായി രോഗവ്യാപനതോതും ഏകദേശം 60 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ആദ്യ രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം കൃത്യം ഒരു വര്‍ഷവും16 ദിവസവും കഴിയുമ്പോഴുള്ള അമേരിക്കയുടെ കോവിഡ് ചിത്രം ഇങ്ങനെയാണ്.

കോവിഡ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ സ്മരണാര്‍ത്ഥം ഇന്ന് സൂര്യാസ്തമനത്തിനു ശേഷം വൈറ്റഹൗസ് മുറ്റത്ത് പ്രസിഡണ്ട് ജോ ബൈഡന്‍ മെഴുകുതിരികള്‍ തെളിയിക്കും. പ്രഥമവനിത ജില്‍ ബൈഡന്‍, വൈസ് പ്രസിഡണ്ട് കമലാഹാരിസ്, ഭര്‍ത്താവ് ഡഗ് എമോഫ്ഫ് തുടങ്ങിയവരും ഇതില്‍ പങ്കെടുക്കും. പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ അമേരിക്ക തേങ്ങുമ്പോഴും പ്രത്യാശയുടെ ചെറിയൊരു പ്രകാശം തെളിയുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ പഴയതുപോലെ സാധാരണ ഗതിയിലാകാന്‍ ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടതുണ്ട്.

കോവിഡ് വ്യാപന ഗ്രാഫ് കുത്തനെ താഴോട്ട് വരുന്നു എന്നതുകൊണ്ട് മാത്രം നമുക്ക് വിജയം അവകാശപ്പെടാന്‍ ആകില്ലെന്നാണ് ഡോ, ആന്റണി ഫൗസി പറയുന്നത്. കാരണം, അതിവ്യാപന ശേഷിയുള്ള പുതിയ ഇനം വൈറസുകള്‍ വീണ്ടും ആഞ്ഞടിച്ചേക്കാം. ഞായറാഴ്ച്ച അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 56,4895 പുതിയ കേസുകള്‍ മാത്രമാണ്. ഇതോടെ കഴിഞ്ഞയാഴ്ച്ചയില്‍ പ്രതിദിനം ശരാശരി 70,000 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു മാസം മുന്‍പ് ഇത് 1,80,930 ആയിരുന്നു എന്നതോര്‍ക്കണം. ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണവും കാര്യമായി കുറഞ്ഞിട്ടുണ്ട്.

രോഗവ്യാപനതോതിലും മരണനിരക്കിലും ഉണ്ടായ നാടകീയമായ ഇടിവ്, ഓഴിവുകാലത്തിനു ശേഷം കുതിച്ചെത്തിയ കോവിഡ് തരംഗം അടങ്ങുകയാണ് എന്നതിന്റെ സൂചന തന്നെയാണ്. എന്നിരുന്നാലും അമേരിക്കക്കാര്‍ 2022 വരെയെങ്കിലും മാസ്‌ക് ധരിക്കേണ്ടതായി വരും എന്നാണ് ഡോ ഫൗസി പറയുന്നത്. മഹാവ്യാധിയെ തരണം ചെയ്തു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ജനിതകമാറ്റം സംഭവിച്ച വിവിധ ഇനം കൊറോണകള്‍ ഇപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ കരുതലോടെയിരിക്കേണ്ടതും ആവശ്യമാണ്, അദ്ദേഹം പറയുന്നു.

ചുരുങ്ങിയത് മൂന്നിനം അതിതീവ്ര വൈറസിനെയെങ്കിലും അമേരിക്കയില്‍ കണ്ടെത്തി എന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയണ് ഫൗസി ഇത് പറയുന്നത്. കെന്റ് ഇനത്തില്‍ പെട്ട വൈറസിന്റെ സാന്നിദ്ധ്യം 1,600 പേരിലാണ് കണ്ടെത്തിയത്. അതുപോളെ 70 ശതമാനം അധിക വ്യാപനശേഷിയുള്ള ബി 117 ന്റെ സാന്നിദ്ധ്യം 44 സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഫൗസിയും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും പറയുന്നത്, മാരകമായ കൂടുതല്‍ വൈറാസുകളുടെ സാന്നിദ്ധ്യം അടുത്തമാസമായിരിക്കും ഉണ്ടാവുക എന്നാണ്.

ബ്രിട്ടനില്‍ കടുത്തനിയന്ത്രണങ്ങള്‍ക്ക് വഴിതെളിച്ച രോഗവ്യാപനം പോലെ അമേരിക്കയിലും അടുത്തമാസം രോഗവ്യാപനത്തില്‍ വര്‍ദ്ധനവ് ഉണ്ടായേക്കാമെന്നാണ് ഡോ. ഫൗസി പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രതിസന്ധി ഏറ്റവും മോശം വിധത്തില്‍ കൈകാര്യം ചെയ്ത ചരിത്രമാണ് അമേരിക്കക്കുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മാസ്‌ക് ധരിക്കുന്നത് രോഗവ്യാപനത്തെ വലിയൊരളവില്‍ തടയുമെന്ന് തെളിഞ്ഞിട്ടും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മറ്റും പേരുപറഞ്ഞ് അതിനു തയ്യാറാകാത്തത് വലിയ അപകടം തന്നെ ക്ഷണിച്ചുവരുത്തുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഒഫ് ഹെല്‍ത്തിലെ ഡോക്ടര്‍ ഫ്രാന്‍സിസ് കോളിന്‍സും പറയുന്നു.

മാസ്‌ക് എന്നത് ഒരു ജീവന്‍ രക്ഷാ ഉപകരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോള്‍ 2022 വരെയെങ്കിലും അമേരിക്കക്കാര്‍ മാസ്‌ക് ധരിക്കേണ്ടതായി വരും എന്നാണ് ഫൗസി പറയുന്നത്. ഈ വര്‍ഷം അവസാനത്തോടെ രാജ്യം ഏതാണ്ടൊക്കെ സാധാരണരീതിയിലേക്ക് തിരിച്ചുവന്നേക്കാം എന്നും അദ്ദേഹം പറയുന്നു. ഇതുവരെ 63 ദശലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ വാക്സിന്‍ നല്‍കിയിട്ടുള്ളത്. മൊത്തം ജനസംഖ്യയുടെ 13 ശതമാനത്തോളം വരും ഇത്.

വാകിസ്ന്റെ വരവും, രോഗവ്യാപനത്തിലുണ്ടായ ഇടിവും ആഘോഷിക്കുവാനുള്ള സാഹചര്യമല്ല ഇതെന്നാണ് ഈ രംഗത്തെ പല പ്രമുഖരും പറയുന്നത്. ഇനിയാണ് കൂടുതല്‍ കരുതല്‍ ആവശ്യമായുള്ളതെന്നും അവര്‍ പറയുന്നു. അതേസമയം, രോഗവ്യാപനം കുത്തനെ ഇടിയുമ്പോഴും അനാവശ്യമായ മുന്നറിയിപ്പുകളുമായെത്തി ജനങ്ങളെ ആശങ്കയിലാഴ്ത്താനാണ് സര്‍ക്കാരും വിവിധ ശാസ്ത്ര സ്ഥാപനങ്ങളും ശ്രമിക്കുന്നത് എന്നൊരു ആരോപണവും ഉയരുന്നുണ്ട്. ജൂലായ് അവസാനത്തോടെ എല്ലാ അമേരിക്കക്കാര്‍ക്കും വാക്സിന്‍ ലഭ്യമാക്കുമെന്ന് ബൈഡനും പറഞ്ഞിട്ടുള്ളതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category