1 GBP = 101.50 INR                       

BREAKING NEWS

ആറാഴ്ച്ചക്കിടയില്‍ രോഗികള്‍ 10,000 കടന്ന ആദ്യദിനം; ഡിസംബര്‍ 12 ന് ശേഷം മരണം ഏറ്റവും കുറഞ്ഞദിനം; പബ്ബിലും റെസ്റ്റോറന്റിലും കോവിഡ് പാസ്സ്പോര്‍ട്ട് നിര്‍ബന്ധമാക്കിയേക്കാം എന്ന സൂചനകൾ

Britishmalayali
kz´wteJI³

ന്നലെ ബ്രിട്ടനില്‍ 10,641 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ജനുവരിക്ക് ശേഷം മുന്‍ ആഴ്ച്ചയിലേതിനേക്കാള്‍ രോഗവ്യാപനം വര്‍ദ്ധിക്കുന്നത് ഇതാദ്യമായാണ്. അതേസമയം മരണനിരക്കില്‍ ഇടിവുണ്ടായിട്ടുണ്ട് ഡിസംബര്‍ മദ്ധ്യത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ രോഗവ്യാപനതോത് കഴിഞ്ഞ തിങ്കളാഴ്ച്ചയിലേതിനേക്കാള്‍ 9 ശതമാനം കൂടുതലായിരുന്നു. എന്നാല്‍ മരണനിരക്ക് 230 ല്‍ നിന്നും ഏകദേശം 25 ശതമാനം കുറഞ്ഞ് 178 ല്‍ എത്തി.

ബ്രിട്ടനെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള നാലുഘട്ട പദ്ധതി ബോറിസ് ജോണ്‍സണ്‍ വെളിപ്പെടുത്തിയതിനു തൊട്ടു പുറകേയായിരുന്നു ഈ റിപ്പോര്‍ട്ടും പുറത്തുവന്നത്. നേരത്തെ, അണ്‍ലോക്ക് പ്രക്രിയയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന വേളയില്‍ ഒരു വാക്സിനും 100 ശതമാനം സംരക്ഷണം ഉറപ്പാക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ വൈറസിന്റെ ഭീഷണൈ അവസാനിക്കുന്നു എന്ന് പറയാനാവിലെന്നും ബോറിസ് ജോണ്‍സണ്‍ മുന്നറൊയിപ്പ് നല്‍കിയിരുന്നു.

അതേസമയം, വാക്സിന്‍ പദ്ധതി വീണ്ടും മന്ദഗതിയിലായി. ഇന്നലെ 1.5 ലക്ഷപേര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കിയത്. വാക്സിന്‍ നല്‍കാന്‍ തുടങ്ങിയതില്‍ പിന്നെ ഏറ്റവും കുറവുപേര്‍ക്ക് വാക്സിന്‍ നല്‍കിയ ദിവസം ഇന്നലെയായിരുന്നു. അണ്‍ലോക്ക് പ്രക്രിയയിലെ ഓരോ ഘട്ടങ്ങള്‍ക്കും കൃത്യമായ തീയതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെകിലും , തീയതികളേക്കാള്‍ കൂടുതലായി അതാത് സമയങ്ങ്ളില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളെ വിലയിരുത്തിയാകും ഓരോ തീരുമാനവും ഉണ്ടാവുക എന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നു.

ഓരോ ഘട്ടത്തിനും ശേഷം സാഹചര്യം കൃത്യമായി വിലയിരുത്താനാണ് ഓരോ ഘട്ടത്തിനും ശേഷം അടുത്ത ഘട്ടത്തിനു മുന്‍പായി നീണ്ട ഇടവേളകള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞൂ. അതേസമയം , രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 12ന് പബ്ബുകളും റെസ്റ്റോറന്റുകളും പരിമിതമായെങ്കിലും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അവിടങ്ങളില്‍ പ്രവേശിക്കുവാന്‍ കോവിഡ് പാസ്സ്പോര്‍ട്ട് നിര്‍ബന്ധമാക്കാന്‍ ആലോചിക്കുന്നതായി ചില സൂചനകള്‍ ലഭിക്കുന്നുണ്ട്.

ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം വന്നിട്ടുണ്ടെങ്കിലും മുതിര്‍ന്ന മന്ത്രിമാരെല്ലാം അതിനെതിരാണ് എന്നാണ് സൂചന. മനുഷ്യരുടെ സ്വകാര്യതയെ ബാധിക്കുന്ന ഒരു നടപടിയാണ് അതെന്നു മാത്രമല്ല, മനുഷ്യര്‍ക്കിടയില്‍ വിവേചനവും അത്തരമൊരു നടപടി സൃഷ്ടിച്ചേക്കാമെന്നാണ് അവര്‍ ആശങ്കപ്പെടുന്നത്. അതേസമയം, ടെസ്റ്റിംഗും വാക്സ്നിനേഷനും ഉള്‍പ്പടെയുള്ളവയുടെ സഹായത്താല്‍ കോവിഡ് സ്റ്റാറ്റസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അത് ആളുകളുടെ രോഗവ്യാപന സ്ധ്യത കുറയ്ക്കും എന്ന അഭിപ്രായവും ഉയര്ന്നു വരുന്നുണ്ട്.

ഏതായാലും കോവിഡ് സ്റ്റാറ്റസ് സര്‍ട്ടിഫിക്കേഷന്‍ കൊണ്ട് സാമൂഹ്യ സമ്പര്‍ക്കങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും നിയന്ത്രണങ്ങള്‍ വേഗത്തില്‍ എടുത്തുകളയാനും സാധിക്കുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. അതേസമയം ഇത്തരമൊരു സര്‍ട്ടിഫിക്കറ്റിന്റെ നൈതികത, അത് ഉണ്ടാക്കിയേക്കാവുന്ന വിവേചനം തുടങ്ങിയ കാര്യങ്ങളും വിശദമായി പരിശോധിച്ചുമാത്രമെ ഇക്കാര്യത്തില്‍ ഒരു തീരുമനമെടുക്കുകയുള്ളു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category