1 GBP = 100.80 INR                       

BREAKING NEWS

വാക്സിന്‍ നല്‍കിയതുകൊണ്ടൊന്നും കോവിഡിനെ തടയാനാവില്ല; ഇളവുകള്‍ക്കൊപ്പം മൂന്നാം ഘട്ട വ്യാപനത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി ബ്രിട്ടന്‍

Britishmalayali
kz´wteJI³

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ രോഗവ്യാപനം കടുക്കുവാനും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുവാനും ഇടയുണ്ടെന്നുള്ള കാര്യം ആളുകള്‍ മനസ്സിലാക്കണമെന്ന് ബോറിസ് ജോണ്‍സണ്‍ ഇന്നലെ പറഞ്ഞു. ഒരു വാക്സിനും സമ്പൂര്‍ണ്ണ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നില്ല എന്ന കാരണത്താലാണിത്. കോവിഡ് മുക്ത ലോകം എന്ന സങ്കല്പത്തില്‍ എത്തിച്ചേരാന്‍ ഇതുവരെ വിശ്വസനീയമായ മാര്‍ഗങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ മൂന്നാം തരംഗം എത്തുവാന്‍ എല്ലാ സാധ്യതകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണങ്ങള്‍ നീക്കി, സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുമ്പോള്‍ രോഗവ്യാപനത്തിലൂടെയും മരണത്തിലൂടെയും മറ്റും അതിന് കനത്ത വില നല്‍കേണ്ടതായി വന്നേക്കാം എന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്നും പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ ആകാതെ വര്‍ഷാവര്‍ഷങ്ങളില്‍ ധാരാളം പേരുടെ മരണത്തിനിടയാക്കുന്ന ഫ്ളൂവുമായാണ് അദ്ദേഹം കോവിഡിനെ താരതമ്യപ്പെടുത്തിയത്. അതേസമയം, ഒരു മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കില്‍ അത് കഴിഞ്ഞ രണ്ട് തരംഗങ്ങളേക്കാള്‍ ഭീകരമായിരിക്കും എന്നാണ് ശാസ്ത്രോപദേശക സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

നിയന്ത്രണങ്ങള്‍ പെട്ടെന്ന് പിന്‍വലിക്കുകയാണെങ്കില്‍, മൂന്നാം തരംഗം ഉടന്‍ തന്നെ എത്തുമെന്നും, രോഗവ്യാപനവും, മരണനിരക്കുമെല്ലാം വളരെ അധികമായിരിക്കും എന്നും അതില്‍ പറയുന്നു. 2022 ജൂലായോടെ 1,43,000 പേര്‍ മരണമടഞ്ഞേക്കാം എന്നാണ് പ്രൊഫസര്‍ ലോക്ക്ഡൗണ്‍ എന്ന് വിളിപ്പെരുള്ള നീല്‍ ഫെര്‍ഗുസണ്‍ പറയുന്നത്. നിയന്ത്രണങ്ങളില്‍ കരുതലോടെ ഇപ്പോള്‍ നല്‍കുന്ന ഇളവുകള്‍ പോലും അടുത്ത വസന്തത്തിലും വേനലിലുമായി 55,000 പേരുടെ ജീവനെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ 1,21,000 പേര്‍ കോവിഡിന്റെ ആരംഭം മുതല്‍ ഇന്നലെ വരെ മരണമടഞ്ഞിട്ടുണ്ട്. ഇതില്‍ നിന്നും രോഗമുക്തി നേടിയവര്‍ മറ്റു പല ആരോഗ്യ പ്രശ്നങ്ങളുമായി ജീവിക്കുകയാണ്. രോഗവ്യാപനത്തിനുള്ള സാധ്യത വാക്സിന്‍ കാര്യമായി കുറയ്ക്കുന്നുണ്ടെങ്കിലും അത് പൂര്‍ണ്ണമായ സുരക്ഷ ഉറപ്പാക്കുന്നില്ലെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മാത്രമല്ല, രോഗ ബാധ ഉണ്ടായാല്‍ തന്നെ അതിന് തീവ്രത കൂടി മരണത്തിലെത്താതിരിക്കാനും വാക്സിന്‍ സഹായിക്കുന്നു.

ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍, ഒരു മൂന്നാം വരവിനെ പ്രതീക്ഷിച്ചുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതെയായാലും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും കുറേക്കാലത്തേക്ക് കൂടി തുടര്‍ന്നേക്കം. അതുപോലെ ആശുപത്രികളും കൂടുതല്‍ സുസജ്ജമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category