1 GBP = 100.80 INR                       

BREAKING NEWS

സ്വന്തം മകന്റെ മരണകഥ പറഞ്ഞ് മീര; ഇന്ത്യന്‍ ബാലന്റെ മരണവും സ്മാര്‍ട്ട് മോട്ടോര്‍ വേകള്‍ക്ക് അന്ത്യമാവുന്നില്ല; ഇനി ഹാര്‍ഡ് ഷോള്‍ഡര്‍ മാറ്റുന്നത് എം 6 -ല്‍

Britishmalayali
kz´wteJI³

ട്ടുവയസ്സുകാരനായ ഇന്ത്യന്‍ ബാലന്‍ ദേവ് നാരായന്‍, ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഒരു അപകടമുണ്ടാകുമെന്ന്. എം 6-ല്‍ ബിര്‍മ്മിംഗ്ഹാമിനടുത്ത് ഒരു ഹാര്‍ഡ് ഷോള്‍ഡറില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിരിക്കുകയായിരുന്നു ഈ ബാലന്‍. എന്നാല്‍, ഈ ഹാര്‍ഡ് ഷോള്‍ഡര്‍ നീക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്ന കാര്യം ഡ്രൈവര്‍ അറിയാഞ്ഞതോ ഓര്‍ക്കാഞ്ഞതോ ആകാം. പുറകില്‍ നിന്നും മണിക്കൂറില്‍ 56 മൈല്‍ വേഗതയിലെത്തിയ ലോറി ദേവ് നാരായന്‍ ഇരുന്ന കാറില്‍ ശക്തിയായി ഇടിച്ചു.

അപകടം സംഭവിക്കുമ്പോഴോ അല്ലെങ്കില്‍ മറ്റ് അത്യാവശ്യ സന്ദര്‍ഭങ്ങളിലോ ഹൈവേയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള്ള ഹാര്‍ഡ് ഷോള്‍ഡറുകള്‍ നീക്കം ചെയ്ത് എം 6 ന്റെ പത്ത് മൈല്‍ ഭാഗം കൂടി സ്മാര്‍ട്ട് മോട്ടോര്‍വേ ആക്കാനുള്ള തീരുമാനം വന്നപ്പോള്‍ പലരും വീണ്ടും ദേവ്നാരായനെ ഓര്‍ക്കുകയാണ്. സ്മാര്‍ട്ട് വേ ആകുന്ന ഈ 10 മൈല്‍ ദൂരത്തില്‍ 1.5 മൈലില്‍ ഒന്നു വീതം മാത്രമായിരിക്കും ഹാര്‍ഡ് ഷോള്‍ഡറുകള്‍ ഉണ്ടാവുക.

കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന റോഡു സുരക്ഷാ വിശകലനത്തിനു ശേഷം ഓരോ മുക്കാല്‍ മൈലിലും ഒരു ഹാര്‍ഡ് ഷോള്‍ഡര്‍ വീതം വേണമെന്ന് ടാന്‍സ്പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് നിര്‍ദ്ദേശിച്ചിരുന്നു. അത് പാടെ അവഗണിച്ചുകൊണ്ടാണ് ഹൈവേ അധികൃതര്‍ ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. എം 6 ന്റെ വിവരങ്ങള്‍ പഠിച്ചാല്‍ മനസ്സിലാകുന്നത് 101 ഓളം അധിക അപകടങ്ങളാണ് ഇവിടെ നടന്നിരിക്കുന്നത് എന്നുകാണാം.

ചെഷയറിലെ വരിംഗ്ടണിനടുത്തുള്ള ജംഗ്ഷന്‍ 21 മുതല്‍ വിഗാന്‍ സമീപമുള്ള ജംഗ്ഷന്‍ 26 വരെയുള്ള പത്തു മൈല്‍ കാര്യേജ് വെയാണ് (ഇരു ദിശയിലേക്കും കൂടി 20 മൈല്‍) ഇപ്പോള്‍ സ്മാര്‍ട്ട് വേ ആക്കിയിരിക്കുന്നത്. ഇതോടെ ഹാര്‍ഡ് ഷോള്‍ഡര്‍ സ്ഥിരമായി ഒരു ട്രാഫിക് ലൈന്‍ ആയി മാറ്റും. ഇതിനുള്ള പണി അടുത്തമാസം തുടങ്ങാന്‍ ഇരിക്കയാണ്. പുറ്റിയ സുരക്ഷാ നിയമങ്ങള്‍ പൂര്‍ണ്ണമായും അനുസരിച്ചുകൊണ്ടായിരിക്കില്ല ഈ സ്മാര്‍ട്ട് വേയുടെ നിര്‍മ്മാണമെന്ന് പബ്ലിക് കണ്‍സള്‍ട്ടേഷനില്‍ ഹൈവേസ് ഇംഗ്ലണ്ട് സമ്മതിച്ചിരുന്നു. 

അടിയന്തരഘട്ടങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തുവാനുള്ള ഇടങ്ങള്‍ 1.5 മൈല്‍ അകലത്തിലായിരിക്കും ഉണ്ടാവുക. ചിലതെല്ലാം, മുക്കാല്‍ മൈല്‍ അകലത്തിലും ഉണ്ടായിരിക്കും. രണ്ട് ഷോള്‍ഡറുകള്‍ തമ്മിലുള്ള ശരാശരി അകലം 1.1 മൈല്‍ ആയിരിക്കും. ഹാര്‍ഡ് ഷോള്‍ഡറുകള്‍ നീക്കം ചെയ്യുക എന്നു പറഞ്ഞാല്‍, കറുകള്‍ ട്രാഫിക് ലൈനില്‍ കുടുങ്ങിപോകും എന്നുള്ളത് ഉറപ്പാണ്. റെഫ്യുജുകള്‍ എത്രയും അടുത്തുണ്ടോ അത്രയും സുരക്ഷ കാറുകള്‍ക്ക് ഉണ്ട്.

പുതിയ സ്മാര്‍ട്ട് വേയില്‍ തെക്ക് ഭാഗത്തേക്ക് പോകുന്ന റോഡില്‍ ആറ് എമര്‍ജന്‍സി റെഫ്യുജുകളും വടക്കോട്ട് പോകുന്ന റോഡില്‍ നാല് റെഫ്യുജുകളും ആയിരിക്കും ഉണ്ടാവുക. ലങ്കഷയര്‍, മേഴ്സിസൈഡ്, ചെഷയര്‍, ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ ഐന്നീ പ്രദേശങ്ങള്‍ക്കിടയിലായി പ്രതിദിനം 1,20,000 വാഹങ്ങളാണ് ഈ നിരത്ത് ഉപയോഗിക്കുന്നത്. ഏകദേശം 250 മില്ല്യണ്‍ പൗണ്ടിന്റെ ചെലവാണ് ഇത് സമാര്‍ട്ട് വേ ആക്കുവാന്‍ കണക്കാക്കിയിരിക്കുന്നത്. രണ്ടു വര്‍ഷം സമയമെടുക്കും പണി പൂര്‍ത്തിയാകാന്‍.

സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെ റോഡ് പണി പൂര്‍ത്തിയാക്കുന്നതില്‍ പരക്കെ പ്രതിഷേധമുയരുന്നുണ്ട്. എം 6-ല്‍ അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ ദേവ് നാരായന്റെ അമ്മ, ഈ പദ്ധതി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഹൈവേസ് ഇംഗ്ലണ്ടിന് കത്തയച്ചിട്ടുണ്ട്. അതുപോലെ ട്രാന്‍സ്പോര്‍ട്ട് ആക്ഷന്‍ നെറ്റ്വര്‍ക്ക് കാംപെയിനിലെ റെബേക്കാ ലഷും സുരക്ഷാ വീഴ്ച്ചയില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ജീവിതങ്ങള്‍ പൊലിയുന്നതിനു മുന്‍പായി ഗ്രാന്റ് ഷാപ്സ് ഈ സ്മാര്‍ട്ട് വേ പദ്ധതി നിര്‍ത്തലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സ്മാര്‍ട്ട് വേകളുടെ പണികളെല്ലാം തന്നെ ഉടന്‍ നിര്‍ത്തണമെന്നും അവയില്‍ സ്വീകരിച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കണം എന്നും കോമണ്‍സ് ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയിലെ ടോറി എം പി കാള്‍ മെക് കാര്‍ട്ടിനി ആവശ്യപ്പെട്ടു. ഈ മാസം സ്മാര്‍ട്ട് വേകള്‍ സുരക്ഷിതമാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഷാപ്സ് കമ്മിറ്റിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. എമര്‍ജന്‍സി റെഫ്യുജുകള്‍ക്കിടയില്‍ ഇത്രയും അകലം ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഇവ തമ്മിലുള്ള അകലം ഒരു കാരണവശാലും ഒരു മൈലില്‍ അധികം വരുവാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2019-ല്‍ ഷെഫീല്‍ഡിനടുത്ത് എം 1 ല്‍ ഹാര്‍ഡ് ഷോള്‍ഡര്‍ ഇല്ലാതിരുന്നത് രണ്ട് ഡ്രൈവര്‍മാരുടെ മരണത്തിനിടയാക്കിയിരുന്നു. ഇതില്‍ മരണമടഞ്ഞ ജേസണ്‍ മേഴ്സറുടെ പത്നി ക്ലെയറും പരസ്യമായി ഈ പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എത്ര മരണങ്ങള്‍ കണ്ടാലും അധികൃതര്‍ പഠിക്കുന്നില്ല എന്നാണ് അവര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category