
കവന്‍ട്രി: ഒരുപാടു സ്വപ്നങ്ങളുമായാണ് ഓരോ മലയാളി വിദ്യാര്‍ത്ഥിയും കേരളത്തില്‍ നിന്നും യുകെയിലേക്കു വിമാനം കയറുക. പ്രിയപ്പെട്ടവര്‍ക്കെല്ലാം മകനോ മകളോ ജീവിതം കരക്കടുപ്പിക്കുന്ന തോന്നലാകും ആ ദിവസങ്ങളില്‍ ഉണ്ടാകുക. എന്നാല്‍ യുകെയില്‍ കാലെടുത്തു വച്ച നിമിഷം മുതല്‍ ഓരോ വിദ്യാര്‍ത്ഥിയും മനസ്സില്‍ കരുതുക ഇതാണോ യുകെ എന്നാകും. രണ്ടോ മൂന്നോ മുറികളില്‍ പത്തു പതിനഞ്ചു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പഠിക്കാന്‍ ഇരിക്കേണ്ടി വരുന്നവര്‍ക്ക് നാട്ടിലെ പാരലല്‍ കോളേജുകള്‍ നളന്ദ സര്‍വകലാശാല ആയിരുന്നല്ലോ എന്നാകും മനസ്സില്‍ ഓര്‍മ്മ വരിക. കേട്ടറിഞ്ഞതല്ല, കണ്ടറിഞ്ഞതാണ് സത്യം എന്ന് മനസിനെ ബോധ്യപ്പെടുത്താന്‍ നാളുകള്‍ ഏറെയെടുക്കും. അപ്പോഴേക്കും നാട്ടില്‍ വരുത്തി വച്ച കുന്നോളം കടത്തിന്റെ ഭയത്തില്‍ ഇവിടെ കണ്ട കാര്യങ്ങള്‍ ഒന്നും സ്വന്തം കുടുംബത്തില്‍ പോലും ആരും പങ്കുവയ്ക്കില്ല. ഇതോടെ മകനും മകളും അയച്ചു തരുന്ന ലക്ഷങ്ങളുടെ സ്വപ്നം കണ്ടു ഉറക്കം പോലും നഷ്ടമായി തുടങ്ങുന്ന മാതാപിതാക്കളും മറ്റും നാട്ടിലെങ്ങും യുകെയില്‍ പോയ മക്കളുടെ വിവരണം നോട്ടീസടിച്ചു കഴിഞ്ഞിരിക്കും. ഒരു ശരാശരി യുകെ മലയാളി വിദ്യാര്‍ത്ഥി നേരിടുന്ന ആദ്യ പ്രതിസന്ധിയാണിത്. പഠിക്കാന്‍ വരുന്നതിനൊപ്പം ജോലി ചെയ്തു കാശുണ്ടാക്കാം എന്നതൊക്കെ അടുത്തകാലത്ത് മലയാളത്തില്‍ കേട്ട ശൈലി വിശേഷണം പോലെയാകും പലര്‍ക്കും. ചേലോര്‍ക്കു ശരിയാകും, ചെലോര്‍ക്ക് ഒന്നുമാകില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ ലണ്ടനിലെ അഭിഭാഷകന് കൂടിയായ സന്ദീപ് കണ്ണന്, സൗത്ത് ഏന്‍ഡ് ഓണ്‍ സിയിലെ ജോസ്ന സെബാസ്റ്റ്യന്‍, മെല്ബറോയില് താമസിക്കുന്ന രാജന് കുര്യന്, സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മനോജ് മാത്യു എന്നിവര്‍ പങ്കുവച്ച ചിന്തകളുടെ തുടര്‍ച്ചയായി ഇന്ന് വീണ്ടും ജോസ്ന തന്റെ അനുഭവങ്ങള്‍ അവതരിപ്പിക്കുകയാണ്.
വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ ചക്രശ്വാസം വലിക്കുന്നവര്‍
സമൂഹ ഭ്രാന്തുകള്‍ക്കൊപ്പം പിടിച്ചുനിക്കാന് പറ്റാതാവുമ്പോള്‍ സ്വന്തക്കാരേം വീട്ടുകാരേം സന്തോഷിപ്പിക്കാനും അവരും സമൂഹവും അടിച്ചേല്പ്പിച്ചതുമായാ പലവിധ സ്വപ്നങ്ങളുടെയും ഭാണ്ഡക്കെട്ടുകള്‍ പേറി വരുന്ന ഒരുപറ്റം അഭയാര്‍ഥികളാണ് സ്റ്റുഡന്റ് വിസയില്‍ വന്നു ചേക്കേറുന്ന നമ്മളില്‍ ചിലര്‍...
പലരും പറയുംപോലൊരു എളുപ്പ ജേര്‍ണിയല്ല യുകെയിലെ സ്റ്റുഡന്റ് ലൈഫ്. പക്ഷെ പിടിച്ചുനിന്നാല്‍ വഴികളേറെ. ഇന്ന് പണ്ടത്തെപ്പോലെ ഏതെങ്കിലും ഒരു കോളേജിലേക്ക് സ്റ്റഡി വിസ എടുത്തു വരാനാകില്ല. അപ്പ്രൂവ് ആയിട്ടുള്ള യൂണിവേഴ്സിറ്റികളിലേക്കു മാത്രമേ സ്റ്റുഡന്റസിനു ലീഗല്‍ ആയി വരാനാകൂ. ഈ കാര്യത്തില്‍ ഒരു നിശ്ച്ചത പ്രതിഭലം ഏജന്റുമാര്‍ക് യുണിവേഴ്സിറ്റികള് തന്നെ ഓഫര്‍ ചെയ്യുന്നതിനാല്‍ സ്റ്റുഡന്റ്സില്‍നിന്നും പ്രതിഫലേച്ഛ ഒന്നും തന്നെ ഇല്ലാതെതന്നാണ് പല ഏജന്റുമാരും സഹായഹസ്തം നീട്ടുന്നത്. എന്നിരുന്നാലും മിതമായ കഋഘഠട സ്കോര്‍ ഒക്കെ ഉണ്ടങ്കില്‍ തനിയെ വേണമെങ്കിലും ഒരു യൂണിവേഴ്സിറ്റി സെലക്ട് ചെയ്തു ഡഇഅട വഴി ഒരു ഡിഗ്രിക്കു അപ്ലൈ ചെയ്യാവുന്നതുമാണ്.
സ്റ്റഡി വിസയില്‍ വന്നു കോഴ്സ് വിജയപ്പൂര്‍വം കമ്പ്ലീറ്റ് ചെയ്യുകയാണെങ്കില്‍ മാത്രം അടുത്ത രണ്ടുവര്‍ഷം സ്റ്റേയ്ബാക്കുണ്ടങ്കിലും അതുകഴിയുന്നതിനുള്ളില്‍ത്തന്നെ ഒരു എംപ്ലോയറിനെ കണ്ടുപിടിക്കുകയും വര്‍ക്ക് വിസയിലേക്കു മാറുകയും ചെയ്തില്ലെങ്കില്‍ ഒന്നുകില്‍ തിരിച്ചുപോവേണ്ടിയോ അല്ലങ്കില്‍ വേറെ ഹയര്‍ കോഴ്സ് എടുക്കേണ്ടിയോ വരും. എന്നിരുന്നാലും ഹയര്‍ കോഴ്സ് എടുക്കാനുള്ള കാര്യകാരണങ്ങള്‍ ഹോം ഓഫീസിനെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടിയും വരും. അങ്ങനെ സ്റ്റഡി വിസയില്‍ തന്നെ തുടരുന്ന ഒരാള്‍ക്കു 10 വര്‍ഷം കമ്പ്ലീറ്റ് ചെയ്താല്‍ മാത്രമേ പെര്‍മ്മനെന്റ് വിസ കിട്ടാനുള്ള ഓപ്ഷനുള്ളു. പക്ഷെ വര്‍ക്ക് പെര്‍മിറ്റില്‍ വരുന്ന ഒരാള്‍ക്കു വിജയപൂര്‍വം 6 വര്‍ഷം കമ്പ്ലീറ്റ് ചെയ്യതാല്‍ റെസിഡന്‍സി വിസക്ക് അപ്ലൈ ചെയ്യാന്‍ സാധിക്കും.
പക്ഷെ കാര്യം ഇതോന്നുമല്ല കടവും ബാധ്യതയുമേറി സ്റ്റഡി വിസയില്‍ ഒരിക്കല്‍ വന്നെത്തിയാല്‍ ഉറുമ്പു ചക്കപ്പഴത്തിനുള്ളില്‍ കയറിയ അവസ്ഥ പോലാവും. പോവാനും പറ്റില്ല പോവാതിരിക്കാനും പറ്റാത്ത ഒരവസ്ഥ വളരെ ശ്രദ്ദിച്ചില്ലങ്കില്‍ വന്നുപെടാം.
ഒരിക്കല്‍ വന്നുപോയാല്‍ പിന്നീടുള്ള കാര്യങ്ങള്‍ നമ്മളുടെ മനബലവും പ്ലാനിങ്ങുമൊക്കെ പോലിരിക്കും.
യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ പിന്നെ 20 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാവൂ എന്നറിയാമെങ്കിലും ക്യാഷ് ഇന്‍ ഹാന്‍ഡിലൂടെ ലക്ഷങ്ങള്‍ സമ്പാധിക്കാമെന്നൊക്കെ പലരും പറഞ്ഞെന്നിരിക്കും. അങ്ങനെ ജോലിതരുന്നവരുണ്ടെങ്കില്‍ തന്നെ അവര്‍ക്കു ഹോം ഓഫീസിന്റെ ചെക്കിങ് വരുമ്പോള്‍ പിടിവീഴാനും വളരെ കൂടിയ തോതില്‍ ഫൈന്‍ അടക്കാനും തയാറായവര്‍ ഇന്നു വളരെ കുറവാണു. അതുമല്ലങ്കില്‍ സ്റ്റഡി വിസയില്‍ വന്നു ജോലിചെയ്യുന്ന നമ്മുടെ ഫുള്‍ ഡീറ്റൈല്‍ ടാക്സ് അടക്കുന്ന കോഡിലൂടെ ചെക്ക് ചെയ്യാവുന്നതേ ഉള്ളു. അതുമല്ലങ്കില്‍ എന്തെങ്കിലും കാരണവശാല്‍ നിയമലംഘനം നടത്തി എന്നറിഞ്ഞാല്‍ അപ്പോള്‍ തന്നെ വിസ ക്യാന്‍സല്‍ ചെയ്തു നമ്മളെ തിരിച്ചയക്കും. അതുകൊണ്ടു ഇവിടെ കുറച്ചൊക്കെ നേരേവാ നേരെപോ നയം പാലിച്ചാല്‍ വല്യതരക്കേടില്ലാതെ പിടിച്ചുനില്‍ക്കാം.
കഴിയാവുന്നതും ലേൃാ ടൈമില്‍ 20 മണിക്കൂര്‍ മാത്രം ജോലി ചെയ്യുക. സിംഗിള്‍ ആണെങ്കില്‍ വീട് 3-4 പേര് കൂടി ഷെയര്‍ ചെയ്തു താമസിക്കുന്നതിലൂടെ കുറച്ചൊക്കെ ബെനെഫിറ്സ് ഉണ്ടാകാം. ഫാമിലി ആണെങ്കില്‍ ഡിപെന്‍ഡിഡന്റിനു ഫുള്‍ ടൈം ജോലിചെയ്യാം. വളരെ ശ്രെദ്ദിച്ചും കണ്ടും ഓരോ വര്‍ഷവും മുമ്പില്‍ വരുന്ന ട്യൂഷന് ഫീസും വിസ ഫീസുമൊക്കെ മുന്നില്‍ കണ്ടുകൊണ്ടു കഴിഞ്ഞുകൂടുവാനെങ്കില്‍ ജോലിയുള്ള സിംഗിള്‍സിനു ഏകദേശമൊരു ക്ഷ400 ക്ഷ500 പ്രതിമാസം സേവ് ചെയ്യാം. ഫാമിലി ആയി വരുന്നവര്‍ ആണെങ്കില്‍ ചിലവുചുരുക്കിയാല് ക്ഷ1000 വരെ ഒക്കെ സേവ് ചെയ്യാം. പക്ഷെ വരുമ്പോള്‍ മുതല്‍ മലയാളീസിന്റെ ഇഷ്ടമേഖലയായ പ്രൗഢഗംഭീരമായ വീടൊക്കെ വച്ച് ഇല്ലാത്ത ഭാരം തലയില്‍ വക്കുക കൂടാതെ വണ്ടിയൊക്കെ മേടിച്ചു നല്ലൊരു തുക പെട്രോളും മേയ്ന്റൈന്സും ഇന്‍ഷുറന്‍സുമൊക്കെ അടച്ചു നല്ലൊരു തുക കളയുക അതുമല്ലങ്കില്‍ ആര്‍ഭാടപൂര്‍വം മറ്റു പലതും മേടിച്ചുകൂട്ടുക എന്നതൊക്കെ ഒഴിവാക്കി ഒത്തിരി ആര്‍ഭാടമൊന്നുമില്ലാതെ കഴിയാവുന്നതും അടുത്ത വര്‍ഷത്തേക്കുള്ള വിസയുടെ ഫീസും ട്യൂഷന് ഫീസുമൊക്കെ സേവ് ചെയ്തു വച്ചാല്‍ വല്യ തട്ടലില്ലാതെ ഓരോ വര്‍ഷവും കടന്നു കൂടാന്‍ സാധിക്കും.
മേലില്‍ പറഞ്ഞതൊക്കെ ഒരു ആവറേജ് ഫാമിലിയില്‍ നിന്നും വന്നു ജീവിക്കാന്‍ കഷ്ടപ്പെടുന്ന സ്റുഡന്‍സിനെ ഉദ്ദേശിച്ചുമാത്രമാണെങ്കിലും ഇങ്ങനെയൊക്കെ കഷ്ടപ്പെട്ട് ഒരു പത്തു വര്‍ഷം ജീവിക്കാന്‍ പഠിച്ചാല്‍ പിന്നെ ജീവിതത്തിലെ ഏതു സാഹചര്യവും പുഷ്പം പോലെ ഹാന്‍ഡില്‍ ചെയ്യാന്‍ പഠിക്കുമെന്നതും ഒരു മുതല്‍കൂട്ടാണെ.
സ്റ്റഡി വിസയെ കുറിച്ചുള്ള ഡഗ ഗവണ്മെന്റ് സൈറ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam