1 GBP = 100.80 INR                       

BREAKING NEWS

യുകെയില്‍ നിന്നും ഷൈനി ചോദിച്ച ലോജിക്കല്‍ കാര്യം ലാലേട്ടനും ചോദിച്ചതാണ്; കോട്ടയം ഫോറന്‍സിക് ലാബില്‍ സിസിടിവി ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്: ദൃശ്യം 2 ഉയര്‍ത്തുന്ന പുതിയ വെളിപ്പെടുത്തല്‍ കേരള പോലീസിനെയും പിണറായി വിജയനെയും ധര്‍മ്മ സങ്കടത്തിലാക്കുമ്പോള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: പതിനായിരം കാഴ്ചക്കാരിലേക്കു എത്തിയ ദൃശ്യം രണ്ടിനെ കുറിച്ചുള്ള യുകെ മലയാളി നേഴ്‌സ് ഷൈനിയുടെ സംശയം ചിത്രത്തിലെ ഹീറോ സാക്ഷാല്‍ മോഹന്‍ലാലിനും തോന്നിയിരുന്നു എന്ന് വെളിപ്പെടുത്തല്‍. ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധ നേടുന്നത്.

ഒരു സാധാരണ പ്രേക്ഷകന് അടിസ്ഥാനപരമായ ഈ സംശയം തോന്നിയാല്‍ അതില്‍ തെറ്റ് പറയാനാകുമോ എന്ന് മോഹന്‍ലാല്‍ സംശയം ഉന്നയിച്ചതോടെ ജിത്തു തന്നെ നേരിട്ട് കോട്ടയം ഫോറന്‍സിക് ലാബ് സന്ദര്‍ശിച്ചാണ് ക്‌ളൈമാക്‌സിലെ ട്വിസ്റ്റ് രൂപപ്പെടുത്തിയത്.

 ഇക്കാര്യം ചിത്രം പുറത്തു വന്ന ശേഷം അധികമാരും ശ്രദ്ധിക്കാതെ പോയെങ്കിലും രണ്ടാം ദിനം സിനിമ കണ്ട യുകെ മലയാളി നേഴ്സും യൂട്യൂബറുമായ കവന്‍ട്രിയിലെ ഷൈനി മോഹനന്‍ നടത്തിയ ഫിലിം റിവ്യൂ പൊടുന്നനെ കാണികളുടെ ശ്രദ്ധ നേടിയതോടെയാണ് കേരളത്തിലെ ഏറ്റവും പ്രധാന മാധ്യമത്തിന് മുന്നിലെത്തി ജീത്തു തന്നെ ഇക്കാര്യം തങ്ങളും വിശദമായി ചര്‍ച്ച ചെയ്തിരുന്നതാണെന്നു വെളിപ്പെടുത്തിയത്.

സിനിമയില്‍ ലോജിക്ക് ഉണ്ടാകണമെന്നു ഏറ്റവും നിര്‍ബന്ധമുള്ള ലാല്‍ തന്നെ തന്റെ സിനിമയില്‍ ഇതൊരു ലോജിക്കില്ലായ്മ ആയി മാറുമോ എന്ന സംശയം ഉന്നയിച്ചത് സ്‌ക്രിപ്റ്റിന്റെ മിനുക്കു പണിക്കിടെ ജീത്തുവിനും ആശന്ക സമ്മാനിച്ചിരുന്നു. തുടര്‍ന്ന് ഫോറന്‍സിക് ലാബിലെ സുരക്ഷാ വിഷയങ്ങള്‍ അടക്കം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും തന്റെ സുഹൃത്ത് കൂടിയായ ഫോറന്‍സിക് സര്‍ജന്‍ ഹിദേശ് ശങ്കറിന്റെയും അഭിപ്രായം തേടിയത്. അവരുടെ വാക്കുകളില്‍ നിന്നും ലഭിച്ച ലൂപ്പ് ഹോള്‍ സാധ്യതകളാണ് താന്‍ ക്‌ളൈമാക്‌സിനായി ഉപയോഗിച്ചത്. ഇതിനായി കോട്ടയം ഫോറന്‍സിക് ലാബില്‍ നേരിട്ടെത്തി വിശകലനം നടത്തുകയും ചെയ്തു.

ഇതോടെ ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തെ കൂടുതല്‍ പ്ലാനിങ്ങോടെ തെളിവ് നശിപ്പിക്കല്‍ രംഗം കൈകാര്യം ചെയ്യിപ്പിക്കേണ്ടതിന്റെ സാധ്യതയാണ് വെളിപ്പെട്ടത്. സിനിമ കാണുന്ന ഒരാള്‍ക്ക് ഇക്കാലത്തും നമ്മുടെ നാട്ടില്‍ ഇങ്ങനെയാണോ കാര്യങ്ങള്‍ എന്ന് ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല എന്നും ജിത്തു പറയുന്നു.

ജിത്തു നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് സിനിമ ആസ്വാദകര്‍ക്ക് പുറത്തുള്ള കേരളീയ സമൂഹം കേള്‍ക്കുന്നത്. സ്വന്തമായി ഹെലികോപ്ടര്‍ സൗകര്യം പോലുമുള്ള കേരള പൊലീസിന് ഒരു ഫോറന്‍സിക് ലാബില്‍ സിസിടിവി സുരക്ഷാ സൗകര്യം ഏര്‍പ്പെടുത്താനാകില്ല എന്നത് എന്ത് ഗുരുതരമായ സുരക്ഷാ വീഴചയാണ് എന്ന് കൂടി ദൃശ്യം രണ്ടിലെ ക്‌ളൈമാക്‌സ് സീനിനെ കുറിച്ചുള്ള വിവാദ ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതോടെ ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തെ പിടിക്കാനാകാതെ പോകുന്നത് കേരള പോലീസിന്റെ പിഴവാണ് എന്ന ട്രോളര്‍മാരുടെ തമാശയ്ക്കു ഗൗരവം കൂടിയാണ്. സിനിമക്ക് പുറത്തു ഒരു യഥാര്‍ത്ഥ ജോര്‍ജുകുട്ടി ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ആസൂത്രണം നടത്തിയാല്‍ സിനിമയില്‍ കണ്ടത് പോലെയൊക്കെ സംഭവിക്കുമോ എന്ന ചോദ്യം കേരള പോലിസീലേയ്ക്കും ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയനിലേക്കും കൂടിയാണ് എത്തുന്നത്.


വെറും സിനിമയല്ലേ എന്നതിനപ്പുറം അതിലൊരു കാര്യമില്ലേ എന്ന സംശയമാണ് ഇപ്പോള്‍ ഷൈനി ഉന്നയിച്ച വീഡിയോയിലൂടെ മലയാളികള്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഇതില്‍ കാര്യമുണ്ട് എന്നാണു സിനിമ സംവിധായകന്‍ ജിത്തുവും ഇപ്പോള്‍ പറയുന്നത്. ഇതുകൊണ്ടാണ് പോലീസ് ചീഫിന്റെ ഭാഷയില്‍ മികച്ച ഉദ്യോഗസ്ഥര്‍ ഉണ്ടായതുകൊണ്ട് മാത്രം കേസുകള്‍ തെളിയിക്കപ്പെടുകയില്ല എന്നും സിസ്റ്റം സപ്പോര്‍ട് ആവശ്യമാണെന്നും ജിത്തു പറയിക്കുന്നത്. ഇവിടെ സിസ്റ്റം സപ്പോര്‍ട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സിസിടിവി പോലെയുള്ള സാങ്കേതിക സംവിധാനങ്ങളും ആധുനിക കുറ്റ അന്വേഷണ രീതികളിലേക്ക് കേരള പോലീസ് മാറേണ്ടതിന്റെ ആവശ്യകതയും കൂടിയാണ് ദൃശ്യം രണ്ട് പറയാതെ പറയുന്നത്.

ക്‌ളൈമാക്‌സില് പറഞ്ഞതില്‍ 80 ശതമാനം കേരള പോലീസില്‍ നടക്കുന്ന കാര്യങ്ങള്‍ ആണെന്നും ജിത്തു തുറന്നടിക്കുന്നു. താന്‍ ലാലേട്ടന് വിശദീകരിച്ചു കൊടുത്ത സംശയമാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ചോദ്യത്തില്‍ കൂടി പുറത്തു വരുന്നതെന്നും ജിത്തു വ്യക്തമാക്കി. ഇക്കാര്യം ലാലേട്ടനെ പൂര്‍ണമായും ബോധ്യപ്പെടുത്താനായതോടെയാണ് ശരി മുന്നോട്ടു പോകാം എന്നദ്ദേഹം ഉറപ്പു നല്‍കിയതെന്നും ജിത്തു കൂട്ടിച്ചേര്‍ക്കുന്നു.

ഇതോടെ ഷൈനി ഉന്നയിച്ച സംശയങ്ങള്‍ സിനിമ ലോകം അതീവ ഗൗരവത്തില്‍ തന്നെ എടുത്തിരിക്കുന്നു എന്നുകൂടി വ്യക്തമാകുകയാണ് . എന്നാല്‍ താന്‍ അത്ര ആഴത്തില്‍ നടത്തിയ ചിന്തയൊന്നുമല്ല, ഒരു സാധാരണ പ്രേക്ഷകയുടെ ആംഗിളില്‍ നോക്കിയ കാഴ്ചയാണ് തന്റെ ലിറ്റില്‍ തിങ്ങ്‌സ് എന്ന യൂ ട്യൂബ് ചാനല്‍ വഴി ചര്‍ച്ച ചെയ്തതെന്നും ഷൈനി പറയുന്നു. കണ്മുന്നില്‍ കാണുന്ന ഇത്തരം ചെറിയ കാര്യങ്ങളുടെ ഉള്ളടക്കമാണ് ലിറ്റില്‍ തിങ്ങ്‌സ് എന്ന യുട്യൂബ്. നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്ക് ഉപയോഗപ്രദമായ വീഡിയോകളാണ് ഈ ചാനലില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. അഭിമുഖങ്ങളെ നേരിടുന്ന രീതി, പ്രൊഫഷനലിലെ ഉയര്‍ച്ചകള്‍, കുട്ടികളുടെ വിദ്യാഭ്യാസ സംബന്ധമായ സംശയങ്ങള്‍, യുവ തലമുറയ്ക്ക് സഹായകമായ ബ്യൂട്ടി ടിപ്‌സ്, എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന പാചകക്കുറിപ്പുകള്‍ എന്നിവയൊക്കെയാണ് പ്രധാന കണ്ടന്റുകള്‍.

ഏതാനും വര്ഷം മുന്‍പ് യുകെയിലെ ബാന്‍ഡ് ഫൈവ് എന്ന അടിസ്ഥാന നേഴ്സിങ് രംഗത്ത് കുടുങ്ങുക്കിടക്കുന്ന നേഴ്സുമാരെ എങ്ങനെ ഉയര്‍ന്ന പടവുകള്‍ ചവിട്ടിക്കന്‍ സാധിക്കും എന്ന ചിന്തയാണ് ഈ യുട്യൂബ് നിര്‍മ്മിതിക്ക് കാരണമെന്നും ഷൈനി പറയുന്നു. താന്‍ ഉയര്‍ന്ന ബാന്‍ഡില്‍ എത്തിയ വഴി സഹപ്രവര്‍ത്തകരായ ഫിലിപ്പീന്‍സ് , ചൈനീസ് നഴ്‌സുമാരോട് പങ്കുവച്ചപ്പോള്‍ അവരാണ് ഈ ആശയത്തിനു പ്രചോദനം നല്‍കിയത്. തുടര്‍ന്നു ഒട്ടേറെ പേരെ സഹായിക്കാനായി, ഇക്കൂട്ടത്തില്‍ അടുത്തിടെ കവന്‍ട്രിയിലെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ ജോമ ബെന്നി, സില്‍വി തോമസ് എന്നിവരെയും ഉയര്‍ന്ന ബാന്‍ഡിലെത്തിക്കുന്നതിനു ചെറിയ കൈസഹായം നല്കാന്‍ സാധിച്ചത് അഭിമാന മുഹൂര്‍ത്തമായി കാണുകയാണെന്നും തിയറ്റര്‍ സിസ്റ്റര്‍ ഇന്‍ ചാര്‍ജ് ആയ ഷൈനി മോഹനന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബാന്‍ഡ് ഫൈവില്‍ ജോലി ചെയ്യുന്ന ആര്‍ക്കും ഉയര്‍ന്ന പോസ്റ്റ് നേടാന്‍ ആവശ്യമായ ടിപ്‌സ് നല്‍കി പ്രോത്സാഹിപ്പിക്കാന്‍ താന്‍ സന്നദ്ധയാണെന്നും മൂന്നാര്‍ സ്വദേശിയായ ഈ യുകെ മലയാളി നേഴ്‌സ് വക്തമാകുന്നു. ലോക് ഡൌണ്‍ സമയത്തു ടെന്‍ഷന്‍ മാറ്റുക എന്ന ഒരൊറ്റ ഉദ്ദേശത്തോടെ തുടങ്ങിയ യുട്യൂബ് മലയാള സിനിമയുടെ ട്രെന്‍ഡ് സെറ്റര്‍ ആയ സംവിധായകന്‍ ജീത്തു സാര്‍ അടക്കമുള്ളവരുടെ ശ്രദ്ധയില്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും തുടക്കം മുതല്‍ പോസിറ്റീവ് ആയും നെഗറ്റീവ് ആയും അഭിപ്രായങ്ങള്‍ പങ്കുവച്ചു പിന്തുണ നല്കിയവരോടും ഏറെ നന്ദിയുടെന്നും ഷൈനി കൂട്ടിച്ചേര്‍ക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category