1 GBP = 100.80 INR                       

BREAKING NEWS

കോവിഡ് മാറിയതുകൊണ്ടു മാത്രം ആശ്വസിക്കണ്ട; പേശീ വേദനയും ഉറക്കമില്ലായ്മയും ഒക്കെ കൊണ്ട് കോവിഡാനന്തര കാലം തീരില്ല; ആറുമാസം കഴിയുമ്പോള്‍ മുടിയും കൊഴിയും

Britishmalayali
kz´wteJI³

ഴിയാതെ ജീവിതകാലം മുഴുവന്‍ പിടികൂടിയേക്കാവുന്ന ഒരു ബാധയാണ് കോവിഡ് എന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഒരിക്കല്‍ രോഗമുക്തി നേടിയാലും ദീര്‍ഘകാലം ഈ മഹാവ്യാധിയുടെ അനന്തരഫലങ്ങള്‍ നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കുമത്രെ. ക്ഷീണം, ഗന്ധം അറിയുവാനുള്ള കഴിവ് ഇല്ലാതെയാവുക, നെഞ്ച് വേദന തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ട ചില അനന്തരഫലങ്ങളാണ്. ഇതുമാത്രമല്ല, ഒരു ശാസ്ത്രമാസികയില്‍ വന്ന ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം കോവിഡിനെ അതിജീവിച്ചവരില്‍ 25 ശതമാനം പേരുടെയും മുടി കൊഴിഞ്ഞുപോകുന്നുണ്ട്.

ദി ലാന്‍സെറ്റ് എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പഠന റിപ്പോര്‍ട്ട് പറയുന്നത് ചൈനയിലെ വുഹാനില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 1,655 പേരില്‍ 359 പേര്‍ക്ക് (22 ശതമാനം) ആറുമാസത്തിനു ശേഷം മുടികൊഴിച്ചില്‍ അനുഭവപ്പെട്ടു എന്നാണ്. രോഗമുക്തി നേടി ആശുപത്രി വിട്ടതിനു ആറുമാസത്തിനു ശേഷമാണ് മുടികൊഴിച്ചില്‍ ആരംഭിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, അതിയായ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചതിനു ശേഷമുണ്ടാകുന്ന സ്വാഭാവികമായ ഒരു പ്രക്രിയയാണ് മുടികൊഴിച്ചില്‍ എന്നും ഇത് താത്ക്കാലികമാണെന്നും ത്വക്ക് രോഗ വിദഗ്ദര്‍ പറയുന്നു. എന്നാല്‍, മുടി പൂര്‍ണ്ണമായും കൊഴിഞ്ഞുപോകുന്ന അലോപേസിയ എന്ന അവസ്ഥയ്ക്കും കോവിഡ് കാരണമായേക്കാം എന്നു പറയുന്നു. കോവിഡിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് ഇപ്പോള്‍ ചൈനയില്‍ പഠനങ്ങള്‍ നടന്നുവരികയാണ്.

എന്നാല്‍, ഇത്തരം പ്രത്യാഘാതങ്ങളുടെ ലക്ഷണങ്ങള്‍ മിക്കവയും അവ്യക്തമാണ്‍. ക്ഷീണം, ശ്വാസതടസ്സം, ഉറക്കമില്ലായ്മ, സന്ധിവേദന, വിഷാദരോഗം തുടങ്ങിയവ ഇതിന്റെ പ്രത്യാഘാതങ്ങളായി എത്തുമെന്ന് നേരത്തേ എന്‍ എച്ച് എസും പറഞ്ഞിരുന്നു. മുടികൊഴിച്ചില്‍ പക്ഷെ, എന്‍ എച്ച് എസിന്റെ പട്ടികയിലില്ല. ദീര്‍ഘകാലം നീണ്ടുനിന്ന പഠനമായിരുന്നു വുഹാനിലെ ജിന്‍ യിന്‍ റ്റാന്‍ ആശുപത്രിയില്‍ നടന്നത്. 2020 ജനുവരി 7 മുതല്‍ മെയ് 29 വരെ ഈ ആശുപത്രിയില്‍ നിന്നും കോവിഡ് മുക്തി നേടി പുറത്തിറങ്ങിയവരിലായിരുന്നു പരീക്ഷണം നടത്തിയത്.

ആറുമാസത്തിനു ശേഷം ഇവര്‍ക്ക് ഒരു ചോദ്യാവലി നല്‍കി അതിലെ വിവരങ്ങള്‍ വിശകലനം നടത്തിയായിരുന്നു പഠനം. അതുകൂടാതെ വിശദമായ ശരീര പരിശോധനക്കും ആറു മിനിട്ട് നേരത്തേ വാക്കുംഗ് പരിശോധനക്കും ഇവര്‍ വിധേയരായിരുന്നു. രക്തപരിശോധനയും നടത്തിയിരുന്നു. ക്ഷീണവും പേശീ വേദനയും പേശിയുടെ ബലക്കുറവുമായിരുന്നു 63 ശതമാനം പേരില്‍ കണ്ടത്. 26 ശതമാനം പേരില്‍ ഉറക്കനഷ്ടം സംഭവിച്ചപ്പോള്‍ 23 ശതമാനം പേരാണ് കാരണമറിയാത്ത ഉത്ക്കണ്ഠക്കും വിഷാദരോഗത്തിനും അടിമപ്പെട്ടത്. 22 ശതമാനം പേര്‍ക്ക് മുടികൊഴിയല്‍ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തേ ഇന്‍ഡ്യാന സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡോക്ടര്‍ നടാലിയ ലാംബെര്‍ട്ട് നടത്തിയ പഠനത്തിലും പല രോഗികള്‍ക്കും മുടികൊഴിച്ചില്‍ അനുഭവപ്പെടുന്നതായി കണ്ടിരുന്നു. 1,567 പേരില്‍ നടത്തിയ പഠനത്തില്‍ 423 പേരിലാണ് മുടികൊഴിച്ചില്‍ ദൃശ്യമായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category