1 GBP = 102.00 INR                       

BREAKING NEWS

നിങ്ങളുടെ ബാങ്കില്‍ നിന്നും ഒരു എസ് എം എസ് വന്നേക്കാം; സെറ്റ് അപ് മാറ്റാനോ ബ്ലോക്ക് ചെയ്യാനോ പറഞ്ഞാല്‍ വീണുപോകരുത്; വ്യാജ എസ് എം സിലൂടെ ബാങ്ക് അക്കൗണ്ട് കൊള്ളയെക്കുറിച്ച് ബാങ്കുകളുടെ മുന്നറിയിപ്പ്

Britishmalayali
kz´wteJI³

ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം തട്ടിയെടുക്കാന്‍ പുതിയ രീതിയിലുള്ള തട്ടിപ്പുമായി ഒരു സംഘം രംഗത്തിറങ്ങിയതായി യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് വിവിധ ബാങ്കുകളും നല്‍കിയിട്ടുണ്ട്. ബാങ്കില്‍ നിന്നെന്ന് അവകാശപ്പെട്ടു വരുന്ന ഒരു ടെക്സ്റ്റ് മെസേജാണ് തട്ടിപ്പിന്റെ ആദ്യപടി. അക്കൗണ്ട് സുരക്ഷിതമാക്കുവാനുള്ള ചില നടപടികള്‍ കൈക്കൊള്ളുവാന്‍ ആവശ്യപ്പെട്ടാണ് ഈ സന്ദേശമെത്തുക.

മറ്റൊരു സന്ദേശം, ഏതെങ്കിലും വ്യക്തിയുടെ പേര് പരാമര്‍ശിച്ച്, ആ പേരിലുള്ള ഒരു പേയിയേ നിങ്ങള്‍ സെറ്റ് ചെയ്തിരിക്കുന്നു എന്നും അത് ആവശ്യമില്ല എങ്കില്‍ അവരെ ബ്ലോക്ക്‌ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടും ഉള്ളതാണ്. ഇതേ തട്ടിപ്പിന്റെ ഭാഗമായ മറ്റൊരു സന്ദേശം വെരിഫൈ ചെയ്യാത്ത ഒരാള്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് പ്രവേശനം നേടി എന്നും വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്താനും ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ്. ഇതില്‍ ഏത് സന്ദേശത്തിലായാലും അതില്‍ പറയുന്ന നടപടികള്‍ പൂര്‍ത്തിയാക്കുവാനായി ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടും.

ഇതില്‍ ക്ലിക്ക് ചെയ്താല്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ എല്ലാം തന്നെ തട്ടിപ്പുകാരുടെ കൈയ്യിലെത്തും. ഔദ്യോഗിക എഴുത്താണെന്ന് അവകാശപ്പെട്ടുകൊണ്ട് മറ്റു സന്ദേശങ്ങളും ലഭിച്ചേക്കാം. ഇതിലെല്ലാം ക്ലിക്ക് ചെയ്യാനായി ഒരു ലിങ്ക് നല്‍കിയിരിക്കും. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഔദ്യോഗികമായത് എന്ന് തോന്നിപ്പിക്കുന്ന ബാങ്കിന്റെ ഒരു വെബ് പേജിലായിരിക്കും നിങ്ങള്‍ എത്തിച്ചേരുക. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നിങ്ങള്‍ എല്ലാവിവരങ്ങളും അതിലെ ഫോമില്‍ നല്‍കേണ്ടതുണ്ട്. അവ നല്‍കിയാല്‍ എല്ലാം എത്തിച്ചേരുന്നത് തട്ടിപ്പുകാരുടെ കൈകളിലായിരിക്കും.

ഇത്തരത്തില്‍ പണം തട്ടുക മാത്രമല്ല ചെയ്യുന്നത്. ഇതുപോലെ ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മ്മിക്കുക, അതുപയോഗിച്ച് ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുക എന്നിവയും തട്ടിപ്പുസംഘത്തിന്റെ പരിപാടികളാണ്. ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം തട്ടി വളരെ കഴിഞ്ഞുമാത്രമായിരിക്കും ഉപഭോക്താക്കള്‍ അതിനെകുറിച്ച് അറിയുക. നിങ്ങളെ തികച്ചും സമ്മര്‍ദ്ദത്തില്‍ ആഴ്ത്തുന്ന ഒരു സാഹചര്യമാകും അത്. അതുകൊണ്ടു തന്നെ അല്പംശ്രദ്ധയെടുത്ത് തട്ടിപ്പിന് വിധേയരാകാന്‍ നോക്കുക.

ഇത്തരത്തില്‍ ഏതെങ്കിലും സന്ദേശം വന്നാല്‍ അതില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. മറിച്ച്, ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് നേരിട്ടു പോയി അതില്‍ കാര്യങ്ങള്‍ പരിശോധിക്കുക. അതിനുള്ള സൗകര്യം ലഭിച്ചില്ലെങ്കില്‍, ബാങ്കുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ തിരക്കുക. ഒരു കാരണവശാലും സന്ദേശങ്ങള്‍ക്കൊപ്പം വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category