1 GBP = 102.00 INR                       

BREAKING NEWS

സമ്മര്‍ അവധിക്കാലത്ത് ഇക്കുറി സ്‌കൂള്‍ തുറക്കും; വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പാക്കേജ്; സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ നീട്ടും; നീളുന്ന കോവിഡിനെ നേരിടാന്‍ പദ്ധതികള്‍

Britishmalayali
kz´wteJI³

വിദ്യാഭ്യാസ മേഖലയില്‍ കോവിഡ് ലോക്ക്ഡൗണ്‍ തീര്‍ത്ത പ്രതിസന്ധി മറികടക്കുന്നതിനായി രൂപീകരിച്ച 700 മില്യണ്‍ പൗണ്ടിന്റെ കാച്ച് അപ് പാക്കേജിന്റെ ഭാഗമായി വേനല്‍ക്കാലത്തും ഇത്തവണ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന പദ്ധതി അനുസരിച്ച് വേനലവധിക്കാലത്ത് സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് റൂം പഠനം സാധ്യമാക്കും. പാക്കേജില്‍ നിന്നും 200 മില്യണ്‍ പൗണ്ട് ചെലവഴിച്ചായിരിക്കും വേനലവധിക്ക് ക്ലാസ്സുകള്‍ നടത്തുക.

302 മില്ല്യണ്‍ പൗണ്ടിന്റെ റിക്കവറി പ്രീമിയത്തില്‍ നിന്നും ഓരോ പ്രൈമറി സ്‌കൂളിനും 6,000 പൗണ്ട് വീതവും സെക്കണ്ടറികള്‍ക്ക് 22,0000 പൗണ്ട് വീതവും നല്‍കും. സഹായവും പിന്തുണയും ഏറ്റവും ആവശ്യമായ കുട്ടികള്‍ക്ക് പ്രത്യേക സഹായങ്ങള്‍ നല്‍കുന്നതിനായി ഈ തുക ചെലവഴിക്കണം. ഇതിനുപുറമേ നാഷണല്‍ ട്യുട്ടറിംഗ് പ്രോഗ്രാമിനും മറ്റ് റ്റിയുഷന്‍ പദ്ധതികള്‍ക്കുമായി 200 മില്യണ്‍ പണ്ട് പ്രത്യേകം വകയിരുത്തിയിട്ടുണ്ട്. പഠനത്തില്‍ പുറകില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനായിരിക്കും ഈ പദ്ധതിയില്‍ മുന്‍ഗണന നല്‍കുക. ഏതായാലും , നേരത്തേ അറിയിച്ചിരുന്നതുപോലെ വേനലവധി സ്ഥിരമായി വെട്ടിച്ചുരുക്കുന്നതുപോലുള്ള കാര്യങ്ങളോന്നും പരിഗണനയ്ക്ക് വന്നില്ല എന്നാണ് അറിയുന്നത്.

മാര്‍ച്ച് 8 ന് ക്ലാസ്സുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍, ഒരു കുട്ടിയും പഠനത്തില്‍ പിന്നോട്ട് നില്‍ക്കുന്ന ഒരു അവസ്ഥ ഉണ്ടാകരുത് എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. പഠന ബോധന പ്രക്രിയകളില്‍ സഹായകമാകുന്ന നിരവധി ഉപകരണങ്ങളും പഠന സഹായികളും മറ്റും വാങ്ങുവാന്‍ ഈ ഫണ്ട് ഉപയോഗിക്കാം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതുപോലെ ജി സി എസ് ഇ അ ലെവല്‍ പരീക്ഷകളുടെ പകരം സംവിധാനങ്ങളും നാളെ പ്രഖ്യാപിച്ചേക്കും എന്നാണ് സൂചനകള്‍ ലഭിക്കുന്നത്.

ബോറിസ് ജോണ്‍സന്റെ കരുതലോടെയുള്ള നീക്കം ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിക്കുന്നത് വൈകിപ്പിക്കും എന്നുറപ്പായതോടെ, നേരത്തേ പ്രഖ്യാപിച്ചിരുന്ന പല സാമ്പത്തിക ആനുകൂല്യങ്ങളുടെയും കാലപരിധി നീട്ടുകയാണ് സര്‍ക്കാര്‍. റിയല്‍ എസ്റ്റേറ്റ് വിപണിക്ക് കരുത്തേകാന്‍ സ്റ്റാമ്പ് ഡ്യുട്ടി ഇളവ് ജൂണ്‍ അവസാനം വരെ നീട്ടാന്‍ തീരുമാനമായി. നേരത്തേ ഇത് മാര്‍ച്ച് 31 വരെയായിരുന്നു. ഇനിയും പൂര്‍ത്തിയാകാത്ത പല ഇടപാടുകളേയും കാലപരിധി നീട്ടാത്തത് പ്രതികൂലമായി ബാധിക്കും എന്ന പരാതി ഉയരുന്നതിനിടയിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്.

സ്റ്റാമ്പ് ഡ്യുട്ടി ഇളവ് നല്‍കിയതിനെ തുടര്‍ന്ന് വീടുകളുടെ വില്പന കുതിച്ചുയര്‍ന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ ഏപ്രിലിനും ജൂണീനും ഇടയില്‍ മന്ദഗതിയിലായിരുന്ന റിയല്‍ എസ്റ്റേറ്റ് വിപണി പിന്നീട് വേഗത കൈവരിക്കുകയായിരുന്നു. സ്റ്റാമ്പ് ഡ്യുട്ടി ഇളവിനുള്ള കാലാവധി നീട്ടുന്നതിനൊപ്പം ഫര്‍ലോ പദ്ധതിയുംജൂണ്‍ അവസാനം വരെ നീട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി അറിയുന്നു. പ്രതിമാസം 4 ബില്ല്യണ്‍ പൗണ്ടിന്റെ ബാധ്യതയാണ് ഇതുമൂലം സര്‍ക്കാരിനുണ്ടാകുന്നത്. അതോടൊപ്പം ടൂറിസം മേഖലയ്ക്കും ഹോസ്പിറ്റാലിറ്റി മേഖലയ്ക്കും നല്‍കിയിരിക്കുന്ന വാറ്റ് ഇളവും ജൂണ്‍ അവസാനം വരെ നീട്ടും. ഇത് പ്രതിമാസം മറ്റൊരു 200 മില്യണ്‍ പൗണ്ടിന്റെ ബാദ്ധ്യത സര്‍ക്കാരിനുണ്ടാക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category