1 GBP = 102.00 INR                       

BREAKING NEWS

നാട്ടില്‍ പോകാന്‍ പാസ്‌പോര്‍ട്ടിനൊപ്പം വാക്‌സിന്‍ പാസ്പോര്‍ട്ടും വേണ്ടിവരും; മടിച്ചു നിന്നവര്‍ക്കെല്ലാം വാക്‌സിന്‍ എടുക്കാതെ ഗതിയില്ല; ഈ വേനല്‍ക്കാലത്തു കേരളത്തിലെത്താന്‍ ആവേശം കൂടും: വിമാന ടിക്കറ്റ് നിരക്ക് വാണംപോലെ ഉയരുന്നു

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ലോകത്തിനി രണ്ടു തരം ജനതയെ ബാക്കിയുണ്ടാകൂ എന്ന സൂചനയുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്ത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കെല്ലാം തിരിച്ചറിയാന്‍ കാര്‍ഡ് നല്‍കുവാനുള്ള പദ്ധതികളാണ് അണിയറയില്‍ പുരോഗമിക്കുന്നത്. കോവിഡിന്റെ ഏറ്റവും ഭയാനക സാഹചര്യം നേരിട്ടറിഞ്ഞ രാജ്യം എന്ന നിലയില്‍ വാക്‌സിന്‍ സ്വീകരിച്ചവരെ മാത്രം രാജ്യത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാന്‍ അനുവദിക്കുന്ന കാര്യത്തെക്കുറിച്ചാണ് ബ്രിട്ടന്‍ ഗൗരവമായി ആലോചിക്കുന്നത്. ഇതിനായി വേണ്ടി വന്നാല്‍ നിയമ നിര്‍മ്മാണത്തിനും സര്‍ക്കാര്‍ തയാറാകും. നിലവില്‍ ഓരോ രാജ്യവും തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കുന്ന പാസ്പോര്‍ട്ടിന് തുല്യമായി വാക്‌സിന്‍ പാസ്‌പോര്‍ട്ടിനെ ലോക രാജ്യങ്ങള്‍ സമീപിക്കാനുള്ള സാധ്യതയും ഏറെയാണ്.

വാക്‌സിന്‍ വിവരം മാത്രം അടങ്ങിയ കാര്‍ഡാണോ അതോ വ്യക്തിയുടെ മുഴുവന്‍ ആരോഗ്യ വിവരവും ചേര്‍ന്ന ഡിജിറ്റല്‍ രൂപത്തിലുള്ള വിവരമാണോ പാസ്‌പോര്‍ട്ട് രൂപത്തില്‍ തയ്യാറാക്കേണ്ടത് എന്ന കാര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതേസമയം ജനങ്ങളെ കോവിറ് പാസ്‌പോര്‍ട്ടിനായി നിര്‍ബന്ധിക്കുന്ന തരത്തില്‍ വാക്‌സിനേഷന്‍ നല്‍കുന്നതിലെ ധാര്‍മികതയെ കുറിച്ചും സര്‍ക്കാരില്‍ ചോദ്യമുണ്ട്. ഇക്കാരണത്താല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വൈകിയേക്കും എന്നുതന്നെയാണ് ബോറിസ് ജോണ്‍സണ്‍ പറയുന്നതും. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന മന്ത്രിസഭാംഗം മൈക്കേല്‍ ഗോവിനെയാണ് ചുമതലപെടുത്തിയിരിക്കുന്നത്. എന്തായാലും തിരക്കിട്ട തീരുമാനം ഉണ്ടാവില്ലെന്ന് തന്നെയാണ് പ്രധാനമന്ത്രിയുടെ ഉറപ്പു. ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളുടെ നീക്കവും ബ്രിട്ടന്‍ നിരീക്ഷിക്കുകയാണ്.

ഇതോടെ യുകെ മലയാളികളില്‍ വാക്‌സിന്‍ എടുക്കാന്‍ മടിച്ചു നില്കുന്നവര്‍ക്കു നാട്ടിലേക്കുള്ള യാത്ര അത്ര സുഗമം ആയിരിക്കില്ല എന്ന സൂചനയാണ് ലഭിക്കുന്നത്. ആരോഗ്യ പ്രശ്ങ്ങളുടെയോ വാക്‌സിന്‍ ഭയത്തെയോ കാണുന്നവര്‍ക്കു ഭാവിയില്‍ ആകാശ യാത്രക്ക് അനേകം കടമ്പകളാകും മുന്നിലുണ്ടാവുക. ഇത് മറികടക്കാന്‍ വാക്‌സിന്‍ സ്വീകരിച്ചു കോവിഡ് പാസ്‌പോര്ട് സ്വന്തമാക്കുക എന്നതായിരിക്കും ഏക പോംവഴിയും. ഏപ്രില്‍ മാസത്തോടെ യുകെയിലെ മുഴുവന്‍ പ്രായപൂര്‍ത്തിയായവര്‍ക്കും വാക്‌സിന്‍ ആദ്യ ഡോസ് നല്കാന്‍ ഉള്ള ഊര്‍ജിത ശ്രമങ്ങള്‍ നടക്കവെയാണ് വാക്‌സിന്‍ പാസ്പോര്‍ട്ടിന്റെ സാദ്ധ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നത്. ഈ വേനല്ക്കാലത്തോടെ ബ്രിട്ടനില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതാകും എന്ന സൂചന ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെ നല്‍കിയതോടെ എങ്ങനെയും നാട്ടിലെത്തിയാല്‍ മതിയെന്ന ചിന്തയാണ് യുകെ മലയാളികള്‍ പങ്കിടുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷമായി പ്രളയം , കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്കുള്ള യാത്ര മുടങ്ങിയ യുകെ മലയാളികളില്‍ നല്ല പങ്കും നാട്ടിലെത്താന്‍ ഒരവസരം കാത്തിരിക്കെയാണ് ബോറിസിന്റെ നിര്‍ണായക പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതോടെ കോവിഡ് പാസ്‌പോര്ട് സ്വീകരിച്ചു ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ നേരിടേണ്ട തുടര്‍ പരിശോധനയും നടപടിക്രമങ്ങളും ഒക്കെ ഒഴിവാക്കാനാകും എന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഉയരുന്നത്. ബ്രിട്ടന്റെ കോവിഡ് പാസ്‌പോര്ട് പദ്ധതി മറ്റു രാജ്യങ്ങളും നടപ്പാക്കാന്‍ സാധ്യത ഏറെയാണ്. വരും കാലങ്ങളില്‍ ഇതില്ലാതെ യാത്ര എന്നത് ദുസാധ്യമാകുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവരെ തിരിച്ചറിയാന്‍ ഉള്ള എളുപ്പമാര്‍ഗം എന്ന നിലയിലാകും കോവിഡ് പാസ്പോര്‍ട്ടിന് പ്രാധാന്യമേറുക.

തല്ക്കാലം കേരളത്തിലേക്കുള്ള യാത്ര എന്നത് വെറുമൊരു സ്വപ്നമായി കരുതിയ യുകെ മലയാളികള്‍ക്ക് ദാഹജലം പോലെയാണ് ബോറിസ്നിടെ പ്രഖ്യാപനം മുന്നിലെത്തുന്നത്. ഒട്ടേറെ ആളുകള്‍ പ്രായമായ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ വെമ്പല്‍ കൊള്ളാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. രണ്ടു വര്ഷം മുന്‍പുള്ള വേനല്‍ അവധിക്കു നാട്ടില്‍ പോകാന്‍ സാധികാത്ത അനേകായിരം യുകെ മലയാളി കുടുംബങ്ങളാകും നിയത്രണം ഇല്ലാതാകുന്ന ഈ വേനല്‍ക്കാലത്തു നാട്ടിലെത്താന്‍ ആഗ്രഹിക്കുക. ഈ ഘട്ടത്തില്‍ ഏറ്റവും സഹായമാകുമായിരുന്ന ലണ്ടന്‍ - കൊച്ചി സര്‍വീസ് ഇല്ലാതായതിന്റെ പ്രയാസം ഒരു വശത്തു നില്‍കുമ്പോള്‍ തന്നെ മറ്റു മാര്‍ഗങ്ങളില്‍ നാട്ടിലെത്താന്‍ ഉള്ള അംനൗഷണവും തുടങ്ങിക്കഴിഞ്ഞു. ബോറിസിന്റെ പ്രഖ്യാപനം വന്നതിന്റെ പിന്നാലെ ജൂലൈ , ആഗസ്ത് മാസത്തേക്കുള്ള ടിക്കറ്റ് വില്പനയുടെ ആനൗഷണവുമായി അനേകം കോളുകള്‍ എത്തുന്നതായി ട്രാവല്‍ ഏജന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ വക്തമാക്കുന്നു. എന്നാല്‍ കൊച്ചിക്കുള്ള നേരിട്ടുള്ള വിമാനം വന്നേക്കും എന്ന പ്രതീക്ഷയില്‍ തല്ക്കാലം മടിച്ചു നില്‍ക്കുന്നവരും ഏറെയാണ്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ അവധിക്കാല ബുക്കിങ്ങില്‍ 600 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ കാത്തുകാത്തിരുന്ന ഒരു അവധിക്കാലത്തിനാണ് ഇക്കുറി യുകെ ജനത സാക്ഷ്യം വഹിക്കുക എന്നുറപ്പായി. നാട്ടില്‍ പോകാന്‍ പറ്റാത്തവര്‍ക്കു യുകെയിലും ഹോട്ടല്‍ മുറികളൂം മറ്റും കണ്ടെത്തുക എന്നത് ദുഷ്‌കരം ആയിരിക്കും എന്നുറപ്പായി. അഥവാ കേരളത്തില്‍ കുടുംബവുമായി എത്തുന്നതിനേക്കാള്‍ ചിലവേറിയതായിരിക്കും ഇത്തവണത്തെ യുകെയിലെ വേനല്‍ അവധിക്കാലവും എന്ന് പറയേണ്ടി വരും. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category