1 GBP = 102.00 INR                       

BREAKING NEWS

ചൈല്‍ഡ് ട്രസ്റ്റ് ഫണ്ടില്‍ നിങ്ങളുടെ വിഹിതം ഇതുവരെ കിട്ടിയില്ലെ? സര്‍ക്കാര്‍ വെറുതെ തന്ന ആയിരം പൗണ്ട് വാങ്ങാത്തവരില്‍ നിങ്ങളുമുണ്ടോ? സര്‍ക്കാര്‍ കൊടുത്തിട്ടും നാട്ടുകാര്‍ക്ക് വേണ്ടാത്ത ശത കോടികളുടെ കഥ

Britishmalayali
kz´wteJI³

ചൈല്‍ഡ് ട്രസ്റ്റ് ഫണ്ടില്‍ കോടികള്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നതായ വാര്‍ത്തകള്‍ പുറത്തുവരുന്നു. 2 ലക്ഷത്തോടം ചൈല്‍ഡ് ട്രസ്റ്റ് ഫണ്ടുകളാണ് അവകാശപ്പെടാന്‍ ആരുമില്ലാതെ കിടക്കുന്നു. ഓരോന്നിലും ശരാശരി 2000 പൗണ്ട് വരെ ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം. 2002 സെപ്റ്റംബര്‍ 1 നും 2011 ജനുവരി 2 നും ഇടയില്‍ ജനിച്ച എല്ലാ കുട്ടികള്‍ക്കും ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് കാഷ് സേവിംഗ്‌സ് അക്കൗണ്ട് തുറക്കുകയായിരുന്നു. സര്‍ക്കാര്‍ വിഹിതമായി ഓരോ അക്കൗണ്ടിലും 1000 പൗണ്ട് വീതം നിക്ഷേപിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ 18 മത് പിറന്നാളിന് ഈ പണം ലഭിക്കും.

കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ഈ അക്കൗണ്ടുകള്‍ മച്ച്വര്‍ ആകാന്‍ തുടങ്ങി. ഇതിന്റെ യഥാര്‍ത്ഥ അവകാശികളേ കണ്ടുപിടിക്കുന്നത് ശരിക്കും ഒരു വെല്ലുവിളി തന്നെയായി മാറി. മാതാപിതാക്കള്‍ ചൈല്‍ഡ് ബെനെഫിറ്റിന് വേണ്ടി അപേക്ഷകള്‍ സമര്‍പ്പിച്ചപ്പോള്‍ തന്നെ, ഓരോ കുട്ടിയുടെ പേരിലും അക്കൗണ്ടുകള്‍ തുറന്നിരുന്നു. അന്ന് നല്‍കിയിരുന്ന വിലാസങ്ങളിലേക്ക് എച്ച് എം ആര്‍ സി വൗച്ചറുകളും നല്‍കിയിരുന്നു. ഈ വൗച്ചര്‍ ഉപയോഗിച്ചില്ലെങ്കില്‍, എച്ച് എം ആര്‍ സി സ്വമേധയാ കുട്ടിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കും. അതിനു ശേഷം അക്കൗണ്ട് വിവരങ്ങള്‍ മാതാപിതാക്കള്‍ക്ക് അയയ്ക്കും. ഇതായിരുന്നു രീതി.

ഈ പണം, നിരവധി യുവാക്കള്‍ക്ക് ഉപയോഗപ്രദമാകുമായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ ഏറ്റവുമധികം സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ചതും ഈ വിഭാഗത്തില്‍ പെടുന്നവരായിരുന്നു. തൊഴില്‍ നഷ്ടവും തൊഴിലില്ലായ്മയും ഈ വിഭാഗത്തെ ഏറെ ബാധിച്ചിരുന്നു. സാമ്പത്തിക നിരീക്ഷകരായ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അഥോറിറ്റി നടത്തിയ പഠനത്തില്‍ തെളിഞ്ഞത് 18 നും 24 നും ഇടയില്‍ പ്രായമുള്ളവരില്‍ മൂന്നില്‍ ഒന്നു പേരും അടുത്ത ആറുമാസത്തിനുള്ളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുമെന്നാണ്. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഒരു സാമ്പത്തിക കൈത്താങ്ങുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ചില്‍ഡ്രന്‍സ് ട്രസ്റ്റ് ഫണ്ട് രൂപീകരിച്ചതും.

ഇതില്‍ ആദ്യമായി ചേര്‍ന്നവരുടെ അക്കൗണ്ട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഓരോ മാസവും 55,000 അക്കൗണ്ടുകള്‍ വീതം കാലവധി പൂര്‍ത്തിയാക്കുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ അക്കൗണ്ടുകള്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍, അവകാശികളില്ലാതെ കൂടുതല്‍ കൂടുതല്‍ തുക കുമിഞ്ഞുകൂടാന്‍ ഇടയുണ്ടെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. മൊത്തം 6.3 മില്ല്യണ്‍ സി ടി എഫ് അക്കൗണ്ടുകളാണ് തുറന്നിട്ടുള്ളത്. ഇതില്‍ 4.5 മില്ല്യണ്‍ അക്കൗണ്ടുകള്‍ തുറന്നത് മാതാപിതാക്കള്‍ നേരിട്ടാണ്ം അത്തരത്തില്‍ തുറക്കാത്തവര്‍ക്കായി സര്‍ക്കാര്‍ അക്കൗണ്ട് തുറന്ന് നേരിട്ട് അതില്‍ പണം നിക്ഷേപിക്കുകയായിരുന്നു. ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ ഏകദേശം 1.8 മില്ല്യണ്‍ വരും.

എച്ച് എം ആര്‍ സി അക്കൗണ്ട് ഉടമസ്ഥരെ കണ്ടുപിടിക്കാന്‍ ശ്രമം തുടരുമ്പോഴും, ഇത്തരത്തില്‍ അക്കൗണ്ട് ഉള്ള പലര്‍ക്കും തങ്ങളുടെ പേരില്‍ അക്കൗണ്ട് ഉള്ളതായി അറിയില്ല എന്നതാണ് വാസ്തവം. 2000 ത്തിന്റെ ആരംഭത്തില്‍ കുട്ടികള്‍ക്ക് രണ്ട് പ്രാവശ്യമായി 250 പൗണ്ടിന്റെ വൗച്ചറുകള്‍ നല്‍കിയിരുന്നു. ഒന്ന് ജനന സമയത്തും മറ്റൊന്ന് ഏഴ് വയസ്സ് പ്രായമാകുമ്പോഴുമായിരുന്നു. രക്ഷകര്‍ത്താക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ കുട്ടികളുടെ പേരില്‍ സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങാനായിരുന്നു ഇത്. അക്കൗണ്ട് തുടങ്ങിയാല്‍, സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ അതില്‍ നിക്ഷേപിക്കാം. അങ്ങനെ പ്രായപൂര്‍ത്തിയാകുമ്പോള്‍ കുട്ടിക്ക് ഒരു തുക ലഭിക്കും.

ഇത് ചെലവേറിയ ഒരു പദ്ധതിയായതിനാല്‍ 2011 ല്‍ ഇത് നിര്‍ത്തലാക്കി പകരം ജൂനിയര്‍ ലാസ് എന്ന പദ്ധിതി ആവിഷ്‌കരിച്ചു. നികുതി രഹിത ആനുകൂല്യങ്ങള്‍ ഇതില്‍ നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ സബ്‌സിഡിയില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category