1 GBP = 102.00 INR                       

BREAKING NEWS

സ്വകാര്യ സ്ഥാപന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന ഫര്‍ലോ സ്‌കീം തുടരും; മദ്യത്തിനും റെസ്റ്റോറന്റുകള്‍ക്കും നികുതി ഇളവ്; ഷോപ്പിംഗിന് ഡിസ്‌കൗണ്ട് വൗച്ചറുകള്‍; സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകളും തുടരും; ഋഷി സുനാകിന്റെ കോവിഡ് ബജറ്റിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

മാനതകളില്ലാത്ത സാഹചര്യങ്ങളില്‍ കൂടിയാണ് ബ്രിട്ടന്‍ കടന്നുപോകുന്നത്. കോവിഡ് തകര്‍ത്തെറിഞ്ഞ സമ്പദ്ഘടന പുനസ്ഥാപിക്കുക എന്നത് ഭരണാധികാരികള്‍ നേരിടുന്ന കടുത്ത വെല്ലുവിളി തന്നെയാണ്. അതുകൊണ്ടാണ് അടുത്ത ആഴ്ച്ച അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റിന് പ്രാധാന്യമേറുന്നതും. കോവിഡ് ഒരുവിധം നിയന്ത്രണത്തിലായതോടെ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. നിലംപൊത്തിയ സമ്പദ്വ്യവസ്ഥയിലേക്ക് കൂടുതുറന്നിറങ്ങുന്ന ബ്രിട്ടനെ കരകയറ്റാന്‍ ഋഴിയുടെ സാമ്പത്തിക തന്ത്രങ്ങള്‍ക്ക് കഴിയുമോ എന്നകാര്യമാണ് ബ്രിട്ടന്‍ ഉറ്റുനോക്കുന്നത്.

ലോക്ക്ഡൗണിനു ശേഷമുള്ള ബ്രിട്ടനില്‍സാമ്പത്തിക ക്രയവിക്രയങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായിരിക്കും ഋഷി ഊന്നല്‍ കൊടുക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്. വാഹനമുടമകള്‍, ഹോസ്പിറ്റാലിറ്റി മേഖല, ഹൗസിംഗ് വിപണി എന്നിവയ്ക്ക് അതീവ പ്രാധാന്യം ലഭിക്കുമെന്ന് കരുതുന്നു. നികുതി വര്‍ദ്ധനവ് തന്റെ അജണ്ടയില്‍ നിന്നും ചാന്‍സലര്‍ നീക്കം ചെയ്തതായിട്ടാണ് അറിയുന്നത്. ലക്ഷക്കണക്കിന് വാഹനമുടമകളെ പ്രതികൂലമായി ബാധിക്കുമായിരുന്ന 5 പെന്നിയുടെ ഫ്യൂവല്‍ ഡ്യുട്ടിയും ഇണ്ടാകില്ലെന്നറിയുന്നു.

കോവിഡ് പ്രതിസന്ധിയില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിടേണ്ടി വന്ന ഹോസ്പിറ്റാലിറ്റി-ടൂറിസം മേഖലയ്ക്കായി വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. വാറ്റ് ഇളവുകളും ബിസിനസ്സ് റേറ്റ് ഇളവുകളും ഈ മേഖലയില്‍ ഉണ്ടാകും. അതുപോലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന ഫര്‍ലോ പദ്ധതിയും വീടുകളുടെ ക്രയവിക്രയം നടത്തുമ്പോഴുള്ള സ്റ്റാമ്പ് ഡ്യുട്ടി ഇളവും ഇനിയും കുറച്ചുകാലം കൂടി തുടരും. ഈ വര്‍ഷം സാമ്പത്തികമായ ഒരു കുതിച്ചുകയറ്റം സാധ്യമാക്കുന്നതിനായി കൂടുതല്‍ നാടകീയമായ നടപടികള്‍ക്ക് ഭരണകൂടം മുതിരുന്നുവെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന പബ്ബുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും കുറഞ്ഞ മദ്യ നികുതി, ഹൈസ്ട്രീറ്റിലെ ഷോപ്പിംഗ് സജീവമാക്കുവാന്‍ വൗച്ചറുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെട്ടേക്കാമെന്നറിയുന്നു. അതേസമയം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മദ്യത്തിന് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയേക്കാം. കഴിഞ്ഞ വേനല്‍ക്കാലത്ത് ആവിഷ്‌കരിച്ച ഈറ്റ് ഔട്ട് റ്റൊ ഹെല്‍പ് ഔട്ട് പദ്ധതി തിരിച്ചു വരാനും സാധ്യതയുണ്ട്. സ്റ്റാമ്പ് ഡ്യുട്ടി ഇളവിന്റെ കാര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്കായി ആലോചിക്കുന്നുണ്ടെന്നും അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്.

ദേശീയ കടം 2 ട്രില്ല്യണ്‍ പൗണ്ട് വരെയായി ഉയര്‍ന്നിരിക്കുന്ന സ്ഥിതിക്ക് പൊതുസമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളായിരിക്കും ഋഷി സുനാക് നടത്തുക എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍, മൂന്നാം ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യത്തില്‍ നികുതി വര്‍ദ്ധനവില്‍ നിന്നും അദ്ദേഹം പിന്മാറുകയായിരുന്നു. അതിനുപകരം, രാജ്യത്തിന്റെ സമ്പദ്ഘടന ഉയര്‍ത്തിക്കൊണ്ടുവന്ന് അതില്‍ നിന്നും നേട്ടം കൊയ്യാനാണ് ഇപ്പോള്‍ ഋഷി ശ്രമിക്കുന്നത്.

അടുത്ത ആഴ്ച്ച വരാന്‍ പോകുന്ന തീരുമാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് വാറ്റ് 20 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറയ്ക്കുന്നതും അതുപോലെ ബിസിനസ്സ് റേറ്റ് ഹോളിഡേയും വരുന്ന വേനല്‍ക്കാലം വരെ നീട്ടിക്കൊണ്ടുള്ളതായിരിക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നതുവരെ പിടിച്ചു നില്‍ക്കാന്‍ ഇത് ഹോസ്പിറ്റാലിറ്റി-ടൂറിസം മേഖലകളെ സഹായിക്കും. നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും എടുത്തുനീക്കപ്പെടുന്ന ജൂണ്‍ അവസാനം വരെ ഫര്‍ലോ പദ്ധതി നീട്ടും.

നിയന്ത്രണങ്ങള്‍ ഓരോന്നായി നീക്കുന്നതിനനുസരിച്ചായിരിക്കും സാമ്പത്തിക സഹായ പദ്ധതികളും നിലവില്‍ വരിക എന്നൊരു പൊതുധാരണ മന്ത്രിസഭയില്‍ ഉണ്ടായിട്ടുള്ളതായി അറിയുന്നു. ഹൈസ്ട്രീറ്റിലെ ക്രയവിക്രയങ്ങള്‍ മെച്ചപ്പെടുത്താന്‍ 9 ബില്ല്യണ്‍ പൗണ്ടിന്റെയെങ്കിലും വൗച്ചര്‍പദ്ധതി ആവശ്യമായി വരും എന്നാണ് സാമ്പത്തിക വിദഗ്ദര്‍ കണക്കുകൂട്ടുന്നത്. അതേസമയം, കോവിഡ് പ്രതിസന്ധിയില്‍ നിന്നും പൂര്‍ണ്ണമായും കരകയറി ശക്തമായ ഒരു സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ 100 ബില്ല്യണ്‍ പൗണ്ടിന്റെ സാമ്പത്തിക പാക്കേജുകള്‍ ആവശ്യമായിവരും എന്നാണ് റെസലൂഷന്‍ ഫൗണ്ടേഷന്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category