1 GBP = 102.00 INR                       

BREAKING NEWS

10,000 ല്‍ താഴെ രോഗികളും 442 മരണങ്ങളുമായി പ്രതീക്ഷ നിലനിര്‍ത്തി ബ്രിട്ടന്‍; ഒക്ടോബറിനു ശേഷം ആശുപത്രി അഡ്മിഷന്‍ 1,000 ല്‍ താഴുന്നത് ഇന്നലെ; നിയന്ത്രണങ്ങള്‍ നേരത്തേ പിന്‍വലിക്കാന്‍ മുറവിളികളുമായി നാട്ടുകാര്‍

Britishmalayali
kz´wteJI³

ബ്രിട്ടന്റെ പ്രതീക്ഷകള്‍ക്ക് ശക്തിവര്‍ദ്ധിപ്പിച്ചുകൊണ്ട് ഇന്നലെയും രോഗവ്യാപനതോത് 10,000 ല്‍ താഴെ ഒതുങ്ങിനിന്നു. ഇന്നലെ പുതിയതായി 9,938 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്.

മരണനിരക്ക് കഴിഞ്ഞയാഴ്ച്ചയിലേതിനേക്കാള്‍ 40 ശതമാനത്തിലേറെ കുറഞ്ഞിട്ടുണ്ട്. ഇന്നലെ 442 മരണങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. അതിനൊപ്പം തന്നെ ഒക്ടോബറിനു ശേഷം കോവിഡ് ചികിത്സക്കായി ആശുപത്രികളില്‍ പ്രതിദിനം പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 1000 ല്‍ താഴെയെത്തി എന്നതും ആശയ്ക്ക് വകനല്‍കുന്നു.

നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള അവസാനഘട്ടം ജൂണ്‍ 21 ല്‍ നിന്നും മുന്നോട്ട് കൊണ്ടുവന്ന് വേനല്‍വിഷുവത്തിന് (സമ്മര്‍ സോള്‍സിറ്റൈസ്) മുന്‍പാക്കണമെന്ന ആവശ്യവുമായി ലോക്ക്ഡൗണിനെ എതിര്‍ക്കുന്ന ഭരണകക്ഷിമാര്‍ ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ്.

എന്നാല്‍ ഈ ആവശ്യം ബോറിസ് ജോണ്‍സണ്‍ തള്ളിക്കളഞ്ഞു. എന്നാല്‍, വാക്സിന്‍ പദ്ധതി വിചാരിച്ചതിലും വേഗത്തില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ഇത് സാധ്യമാകും എന്നാണ് എക്കാലവും ലോക്ക്ഡൗണിനു വേണ്ടി വാദിച്ചിരുന്ന, പ്രൊഫസര്‍ ലോക്ക്ഡൗണ്‍ എന്നറിയപ്പെടുന്ന നീല്‍ ഫെര്‍ഗുസണ്‍ പറയുന്നത്.

അതേസമയം, നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി കുറ്റമറ്റതാണെന്നും അതുതന്നെ പിന്തുടരുകയാണ് വേണ്ടതെന്നുമാണ് ഇംഗ്ലണ്ടിന്റെ ഡെപ്യുട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജോനാഥന്‍ വാന്‍-ടാം പറയുന്നത്. ഓരോ ഘട്ടത്തിനും ശേഷം രോഗവ്യാപനം വര്‍ദ്ധിക്കുന്നില്ല എന്ന് ഉറപ്പാക്കാനായി അഞ്ച് ആഴ്ച്ചക്കാലത്തെ ഇടവേള ആവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുവാനായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം എന്ന വാര്‍ത്ത വിദ്യാഭ്യാസ സെക്രട്ടറി ഗവിന്‍ വില്ല്യംസണും നിഷേധിച്ചു.

പാര്‍ലമെന്റിലും ഇന്നലെ പ്രക്ഷുബ്ദമായ അന്തരീക്ഷമായിരുന്നു. ബോറിസ് ജോണ്‍സന്റെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനുള്ള പദ്ധതിയെ പിന്താങ്ങിയ സര്‍ കീര്‍ സ്റ്റാര്‍മര്‍ എന്നാല്‍, നിയന്ത്രണങ്ങള്‍ അതിവേഗം നീക്കംചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഭരണകക്ഷി അംഗങ്ങളെ വിമര്‍ശിക്കുകയും ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരണങ്ങളും വിശകലനങ്ങളും എം പി മാര്‍ക്ക് ലഭ്യമാക്കിയതാണ് എന്നു പറഞ്ഞ ബോറിസ് ജോണ്‍സണ്‍, കരുതലോടെ മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവണ്ണം പറഞ്ഞു.

എന്നാല്‍, ബ്രിട്ടന്റെ വാക്സിനേഷന്‍ പദ്ധതി കഴിഞ്ഞ രണ്ടാഴ്ച്ചയായി വളരെ മന്ദഗതിയിലാണ് പോകുന്നത് എന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. ഇന്നലെ 3,55,000 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഇത് വളരെ കുറവായിരുന്നു. കഴിഞ്ഞ ആഴ്ച്ചയിലെ കണക്കുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ ആഴ്ച്ച വാക്സിന്‍ നിരക്കില്‍ 10 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category