
യുദ്ധമായാലും സമാധാനമായാലും തീരെ പ്രതീക്ഷിക്കാത്ത നേരത്തുള്ള ധൃതഗതിയിലുള്ള നടപടികളാണ് എന്നും ഇസ്രയേലിനെ ലോകശ്രദ്ധ നേടിക്കൊടുത്തിട്ടുള്ളത്. കോവിഡ് കാലത്തും ഇസ്രയേല്‍ ആ പതിവ് തെറ്റിച്ചില്ല. മറ്റു പല രാജ്യങ്ങളിലും വാക്സിന് പദ്ധതി ഇഴഞ്ഞു നീങ്ങുമ്പോള്‍ തങ്ങളുടെ മുഴുവന്‍ ജനതയ്ക്കും ആദ്യ ഡോസ് വാക്സിന് നല്കിക്കഴിഞ്ഞിരിക്കുകയാണ് ഇസ്രയേല്‍. മൂന്നില്‍ രണ്ടുപേര്‍ക്ക് രണ്ടാം ഡോസും നല്‍കിക്കഴിഞ്ഞതോടെ ഗ്രീന്‍ പാസ്സ്പോര്‍ട്ട് ആവിഷ്കരിക്കാന്‍ തുടങ്ങുകയാണ് ഇസ്രയേല്‍.
ജിമ്നേഷ്യങ്ങള്, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, നീന്തല്‍ക്കുളങ്ങള്‍, ബാറുകള്‍ തുടങ്ങിയവ ഗ്രീന്‍ പാസ്സ്പോര്‍ട്ട് ഉള്ളവര്‍ക്കായി തുറന്നു കൊടുത്ത് സമ്പദ്ഘടന ഉയര്‍ത്തിക്കൊണ്ടുവരുവാനാണ് ഇസ്രയേല്‍ ഉദ്ദേശിക്കുന്നത്. 8.6 മില്ല്യണ്‍ ജനസംഖ്യയുള്ള ഇസ്രയേലിന്റെ വാക്സിന് പദ്ധതി, ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ വാക്സിന് പദ്ധതിയായിരുന്നു. വാക്സിനേഷന് പദ്ധതിയുടെ വിജയവും , മൂന്നാം ലോക്ഡൗണിന്റെ അവസാനവും മാര്‍ച്ച് 23 ന് നടക്കുന്ന പൊതുതെരീഞ്ഞെടുപ്പില് തന്നെ പിന്തുണയ്ക്കുമെന്നാണ് ഇപ്പോള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതന്യാഹൂവിന്റെ വിശ്വാസം.
ഇസ്രയേല്‍ ആവിഷ്കരിച്ച ഗ്രീന്‍ പാസ്സ്പോര്‍ട്ട് എന്ന ആശയം മറ്റു പല ലോകരാഷ്ട്രങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. കഴിഞ്ഞദിവസം ബ്രിട്ടീഷ പ്രധാനമന്ത്രി ഇതിനോട് സമാനമായ കോവിഡ്-സ്റ്റാറ്റസ് സര്‍ട്ടിഫിക്കേഷനെ കുറിച്ച് ആലോചിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട്, സ്വകാര്യത, വിവേചനം തുടങ്ങി നിരവധി വസ്തുതകള്‍ ഉണ്ടെന്നും അവയെല്ലാം നല്ലതുപോലെ പരിശോധിച്ചതിനു ശേഷം മാത്രമേ ഒരു തീരുമാനത്തിലെത്തുകയുള്ളു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും, ഏറ്റവും ആധുനികമായ വിവരശേഖര സംവിധാനങ്ങളും ഉള്ള ഇസ്രയേല്‍ വിപണി വിലയിലും കൂടുതല്‍ നല്‍കിയും വിവരങ്ങളുടെ കൈമാറ്റം വാഗ്ദാനം ചെയ്തും വലിയ അളവില്‍ തന്നെ ഫൈസര്‍ വാക്സിനും ബയോന്‍ ടേക് വാക്സിനും വാങ്ങിക്കൂട്ടിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയിലെ കണക്കനുസരിച്ച് 3.2 മില്ല്യണ്‍ ഇസ്രയേലി പൗരന്മാര്ക്ക് ഗ്രീന്‍ പാസ്സ്പോര്‍ട്ടിന് അര്‍ഹത ലഭിച്ചിട്ടുണ്ട്. ഇതില്‍ വാക്സിന്റെ രണ്ടാം ഡോസ് ഒരാഴ്ച്ച മുന്‍പ് ലഭിച്ച 2.6 മില്ല്യണ്‍ ആളുകളും കോവിഡ് രോഗം വന്ന്രോഗമുക്തി നേടിയ 7 ലക്ഷം പേരും ഉള്‍പ്പെടും.
നിരത്തുകള്‍ക്ക് സമീപമുള്ള ഷോപ്പിംഗ് മാളുകളും കടകളും ഞായറാഴ്ച്ച മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, അവിടെ ജനക്കൂട്ടത്തിന്റെ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ട്. എന്നാല്‍, ജിമ്മുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ഹോട്ടലുകള്‍, സാംസ്കാരിക വേദികള്‍ തുടങ്ങിയവ രണ്ട് ഡോസും വാക്സിന് സ്വീകരിച്ച് ഗ്രീന്‍ പാസ്സ്പോര്‍ട്ട് നേടിയവര്‍ക്ക് വേണ്ടി മാത്രമായിരിക്കും തുറക്കുക. വളരെ കരുതലോടെയാണ് ഇസ്രയേല്‍ മുന്നോട്ട് പോകുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതന്യാഹു ഇന്നലെ പ്രസ്താവിച്ചു.
നൂറുപേരില്‍ 88.77 പേര്‍ക്കും ഇസ്രയേലില്‍ വാക്സിന്റെ ഒരു ഡോസെങ്കിലും നല്കിക്കഴിഞ്ഞിരിക്കുന്നു. കൂടുതല്‍ വാക്സിന് നല്കിയ രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രിട്ടനില്‍ ഇത് 100 ല്‍ 27.34 പേര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. വാക്സിന് പദ്ധതി പൂര്‍ണ്ണ വിജയമായിട്ടും കോവിഡ് വ്യാപനം തടയുവാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍, പ്യുരിം ഒഴിവുദിനങ്ങളില്‍ വ്യാഴാഴ്ച്ചമുതല്‍ ഞായറാഴ്ച്ച വരെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 8.30 മുതല്‍ രാവിലെ 5 മണിവരെയായിരിക്കും കര്‍ഫ്യൂ.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam