1 GBP = 102.00 INR                       

BREAKING NEWS

ഇന്ത്യയും യുഎന്നും കൈകോര്‍ക്കുന്നു; പാവപ്പെട്ട 92 രാജ്യങ്ങള്‍ക്ക് ഇനി കോവിഡ് വാക്സിന്‍ സൗജന്യം; ആദ്യം വാക്സിന്‍ എത്തിച്ചത് ഘാനയില്‍; ഇന്ത്യയില്‍ നിന്നുള്ള വാക്സിന്‍ സ്വീകരിച്ച് കൈകൂപ്പി ആഫ്രിക്കന്‍ രാജ്യം

Britishmalayali
kz´wteJI³

''ലോകാഃ സമസ്താഃ സുഖിനോ ഭവന്തു'', ''വസുധൈവ കുടുംബകം'' ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനശിലകളായ രണ്ട് ആശയങ്ങളാണിത്. സമൂഹജീവിയായ മനുഷ്യന് ജീവിതം സുഗമമായി മുന്നോട്ട് കോണ്ടുപോകാന്‍ ലോകത്തിലെ എല്ലാ ജീവികളും സുഖമായിരുന്നാല്‍ മാത്രമേ കഴിയൂ എന്ന് ഉദ്ഘോഷിക്കുന്ന ഭാരതീയ സംസ്‌കാരം, ലോകത്തെ മുഴുവന്‍ സ്വന്തം തറവാടായി കാണാനും, മനുഷ്യകുലത്തെയാകെ സ്വന്തക്കാരായി കാണാനുമാണ് പഠിപ്പിക്കുന്നത്. ആ പൈതൃകത്തില്‍ നിന്നും തെല്ലും പിന്നോട്ടുപോയിട്ടില്ലെന്ന് പ്രവര്‍ത്തികൊണ്ട് തെളിയിക്കുകയാണ് കോവിഡ് കാലത്തെ ഇന്ത്യ.

ഐക്യരാഷ്ട്ര സഭയുമായി ചേര്‍ന്ന്, തീരെ ദരിദ്രമായതും, ഇടത്തരം സാമ്പത്തിക ഘടനയുള്ളതുമായ 92 രാജ്യങ്ങള്‍ക്കാണ് ഇന്ത്യ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുന്നത്. ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കണം എന്ന ഉദ്ദേശത്തോടെയുള്ള ഈ പദ്ധതി പ്രകാരം ഇന്ത്യയിലെ സീറം ഇന്‍സ്റ്റിറ്റിയുട്ടില്‍ ഉദ്പാദിപ്പിച്ച 6 ലക്ഷം അസ്ട്രാ സെനെക വാക്സിന്‍ ഡോസുകള്‍ ഘാനയില്‍ എത്തിച്ചു. ഇതുപ്രകാരമുള്ള സൗജന്യ വാക്സിന്‍ ആദ്യം ലഭിക്കുന്ന രാജ്യമാണ് ഘാന.

യൂണിസെഫ് വഴി വിതരണം ചെയ്യുന്ന വാക്സിന്‍ ഇന്നലെയാണ് അക്രായിലെ കോകോട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. ഇതുപോലെ നിരവധി വികസ്വര രാജ്യങ്ങളിലേക്കാണ് ഇന്ത്യ കോവാക്സ് സൗജന്യമായി കയറ്റുമതി ചെയ്യുവാന്‍ പോകുന്നത്.മറ്റ് 90 രാജ്യങ്ങള്‍ പണം നല്‍കി കോവാക്സ് വാങ്ങുവാനുള്ള സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.

30 ദശലക്ഷം ജനങ്ങളുള്ള ഘാനയില്‍ ഇതുവരെ 81,245 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 584 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ച വരെയുള്ള, ഘാനാ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കാണിത്. മാര്‍ച്ച് 2 മുതല്‍ക്കായിരിക്കും ഘാനയിലെ വാക്സിന്‍ പദ്ധതി ആരംഭിക്കുക. ഘട്ടം ഘട്ടമായി മുന്‍ഗണനാ ക്രമത്തിലായിരിക്കും വാക്സിന്‍ നല്‍കുക. ആരോഗ്യ പ്രവര്‍ത്തകര്‍, 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍, ഫ്രണ്ട്ലൈന്‍ എക്സിക്യുട്ടീവുമാര്‍, നിയമസഭാ സാമാജികര്‍, ജ്യൂഡിഷറി അംഗങ്ങള്‍ എന്നിങ്ങനെയാണ് മുന്‍ഗണന നിശ്ചയിച്ചിരിക്കുന്നത്.

ഘാനയിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുവാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും, എല്ലാവര്‍ക്കും നല്‍കാന്‍ മാത്രം വാക്സിന്‍ സംഭരിക്കുമെന്നും ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി കോജോ ഒപ്പോംഗ് പറഞ്ഞു. മാഹാവ്യാധിയുടെ അന്ത്യം കുറിക്കുന്നതിനുള്ള ആദ്യപടിയായാണ് സൗജന്യമായി വാക്സിന്‍ നല്‍കിയതിനെ ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബ് വിശേഷിപ്പിച്ചത്. ഈ പദ്ധതിയിലേക്ക് 548 മില്ല്യണ്‍ പൗണ്ടാണ് ബ്രിട്ടന്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്. മാത്രമല്ല, ബ്രിട്ടനിലെ ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്ന വാക്സിനും പദ്ധതിയിലേക്കായി നല്‍കുമെന്നും ബ്രിട്ടന്‍ അറിയിച്ചിട്ടുണ്ട്.

ഏറ്റവും അവശതയനുഭവിക്കുന്ന മനുഷ്യരുടെ ഇടയില്‍ പോലും വാക്സിന്‍ എത്തിക്കുവാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇത്തരം വികസ്വര രാജ്യങ്ങളില്‍ രോഗം പടരാതെ തടഞ്ഞാല്‍ ഭാവിയില്‍ മറ്റൊരു മഹാവ്യാധികൂടി തടയുവാന്‍ സാധിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന നിമിഷമാണ് കോവാക്സ് ഘാനയിലെത്തിയ നിമിഷമെന്ന് യൂണിസെഫ്- ലോകാരോഗ്യ സംഘടനാ വൃത്തങ്ങള്‍ പറഞ്ഞു.കഴിഞ്ഞ ഒരു വര്‍ഷമായി കോവിഡ് തീര്‍ത്ത അനിശ്ചിതാവസ്ഥയ്ക്ക് ശേഷം ഘാനയിലെ ജനങ്ങള്‍ക്ക് പ്രത്യാശ ലഭിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിന്‍ പദ്ധതിയാകാന്‍ പോകുന്ന ഒന്നിന്റെ ആദ്യപടിയായിരുന്നു ഇന്നലെ ഘാനയിലെത്തിയ വാക്സിന്‍. ലോകമെമ്പാടുമായി കോവാക്സിന്റെ 2 ബില്ല്യണ്‍ ഡോസുകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്തിക്കുക. അത്ര സമ്പന്നമല്ലാത്ത രാഷ്ട്രങ്ങളും കോവിഡിനെ ചെറുക്കുന്ന കാര്യത്തില്‍ പുറകോട്ടുപോകില്ലെന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പദ്ധതിയെന്നും യൂണിസെഫ് അധികൃതര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category