1 GBP = 102.00 INR                       

BREAKING NEWS

50 വര്‍ഷം മുന്‍പ് ലോകാവസാനം ഒഴിവായത് തലനാരിഴയ്ക്ക്; ചന്ദ്രനിലേക്കുള്ള ലാന്‍ഡിംഗ് ഭൂമിയിലെ ജീവന്റെ തുടിപ്പുകള്‍ നുള്ളിയെടുക്കുമെന്ന് അമേരിക്ക ഭയപ്പെട്ടിരുന്നു; ശാസ്ത്രലോകത്തെ ഒരു അദ്ഭുത വെളിപ്പെടുത്തല്‍ കേള്‍ക്കാം

Britishmalayali
kz´wteJI³

ര നൂറ്റാണ്ടിനും മുന്‍പ്, അറുപതുകളുടെ അന്ത്യത്തില്‍, നീല്‍ ആംസ്ട്രോംഗും ബുസ് ആള്‍ഡ്രിനും ട്രാന്‍ക്വിലിറ്റി ബേസില്‍ തിരിച്ചിറങ്ങിയപ്പോള്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കണമെന്ന, അമേരിക്കന്‍ പ്രസിഡണ്ട് ജോണ്‍ എഫ് കെന്നഡിയുടെ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണമായിരുന്നു. എന്നാല്‍, അതിലേറേ പ്രാധാന്യം അതിന് കൈവരുന്നത്, മനുസ്യന്‍ ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിക്കാന്‍ ആരംഭിച്ചത് അന്നുമുതല്‍ക്കായിരുന്നു എന്നതിനാലാണ്. അതോടൊപ്പം അത് മനുഷ്യകുലത്തിന്റെ നിലനില്‍പിനു തന്നെ ഭീഷണിയാവുകയും ചെയ്തു.

ശീതയുദ്ധം അതിന്റെ മൂര്‍ദ്ധന്യഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സമയമായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം മുതല്ക്ക് തന്നെ തന്‍പ്രമാണിത്തം കാണിക്കുവാന്‍ അമേരിക്കയും സോവ്യറ്റ് യൂണിയനും ആണവായുധങ്ങല്‍ ശേഖരിച്ചുതുടങ്ങിയിരുന്നു. എന്നാല്‍, പരസ്പരം മേല്‍ക്കോയമ നേടാന്‍ ബഹിരാകാശത്തില്‍ ആധിപത്യം സ്ഥാപിക്കുവാനുള്ള ശ്രമത്തിലായിരുന്നു ഇരുവരും. ഇത് മറ്റൊരു ഘോരയുദ്ധത്തില്‍ കലാശിച്ചേക്കുമെന്ന ഭീഷണി നിലനില്‍ക്കുമ്പോള്‍ തന്നെ, ചന്ദ്രനിലേക്കുള്ള യാത്രമൂലം ഭൂമിയിലെ ജീവന്റെ തുടിപ്പുകള്‍ ഇല്ലാതെയാകാന്‍ മറ്റൊരു സാധ്യത കൂടി അന്നത്തെ അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ കണ്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ബഹിരാകാശത്തേക്ക് മനുഷ്യരെ അയയ്ക്കുവാന്‍ ആരംഭിച്ചപ്പോള്‍ ആദ്യം ഉയര്‍ന്നു വന്നത് മലിനീകരണവുമായി ബന്ധപ്പെട്ട വിഷയമായിരുന്നു. ഭൂമിയിലുള്ള സൂക്ഷ്മാണുക്കള്‍ ചന്ദ്രനിലേക്കെത്തുമെന്നായിരുന്നു ആദ്യം ഭയന്നത്. എന്നാല്‍ അതിനേക്കാള്‍ ഭീകരമായമറ്റൊരു ഭീഷണി, ചന്ദ്രനില്‍ നിന്നുള്ള സൂക്ഷ്മാണുക്കള്‍ ബഹിരാകാശവാഹനത്തില്‍ ഭൂമിയില്‍ എത്തുമെന്നുള്ളതായിരുന്നു. ചന്ദ്രനിലേക്ക് പോകുന്ന യാത്രികരും വാഹനവും അവിടെനിന്നും സൂക്ഷ്മാണുക്കളെ ഭൂമിയില്‍ എത്തിച്ചാല്‍ അത് ഒരുപക്ഷെ സര്‍വ്വനാശത്തില്‍ കലാശിക്കുമെന്ന ഭയം ഉണ്ടായിരുന്നു ശാസ്ത്രജ്ഞര്‍ക്ക്.

ചന്ദ്രനില്‍ ജീവന്റെ അംശമുണ്ടാകുമെന്ന് വളരെ കുറച്ചുപേര്‍ മാത്രമേ ചിന്തിച്ചിരുന്നുള്ളും. എന്നിരുന്നാലും, അത്തരത്തില്‍ ജീവനുണ്ടെങ്കില്‍ അവ ഒരുപക്ഷെ ഭൂമിയിലെ ജീവജാലങ്ങളെ തകര്‍ക്കാന്‍ കെല്പുള്ളതായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ ഭയപ്പെട്ടു. മാത്രമല്ല, ഭൂമിയുടെ അന്തരീക്ഷത്തിലെ ഓക്സിജന്‍ മുഴുവന്‍ അവര്‍ ഉപയോഗിക്കുമെന്ന ഭീതിയുമുണ്ടായിരുന്നു. അതിനേക്കാളേറെ ഭയപ്പെടുത്തിയത്, ചന്ദ്രനില്‍ നിന്നെത്തുന്ന സൂക്ഷ്മാണുക്കള്‍ ഭൂമിയില്‍ മാരകരോഗങ്ങള്‍ വിതച്ചേക്കാം എന്നുള്ളതായിരുന്നു.

ബഹിരാകാശ യാത്രികന്‍ കാള്‍ സാഗന്റെ വാക്കുകള്‍ കടമെടുത്താല്‍, ചന്ദ്രനില്‍ നിന്നു സൂക്ഷ്മജീവികള്‍ അപ്പോളോ 11 വഴി ഭൂമിയിലെത്താനുള്ള സാധ്യത 99 ശതമാനം ഇല്ലെങ്കിലും, ബാക്കിയുള്ള 1 ശതമാനം അത്യന്തം അപകടകരമാണ്. വലിയൊരു അനിശ്ചിതാവസ്ഥയാണ് അത്തരമൊരു സന്ദര്‍ഭത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. ഇത്തരത്തിലുള്ള ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ചന്ദ്രനില്‍ നിന്നെത്തുന്നവര്‍ക്ക് നാസ കടുത്ത ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചു. അതിനനുസരിച്ച്, പസഫിക് സമുദ്രത്തിലിറങ്ങുന്ന പേടകത്തില്‍ നിന്നും യാത്രികരെ കൊണ്ടുവരാനുള്ള കപ്പലില്‍ പോലും ചെലവേറിയ ക്വാറന്റൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.

മാത്രമല്ല, ചന്ദ്രനിലേക്കുള്ള യാത്രികര്‍ അവരുടെ കുടുംബാംഗങ്ങളെയും അമേരിക്കന്‍ പ്രസിഡണ്ടിനേയും സന്ദര്‍ശിക്കുന്നതിനു മുന്‍പായി മൂന്നാഴ്ച്ച ക്വാറന്റൈനില്‍ പോകണമെന്നും നിര്‍ദ്ദേശിച്ചു. അസാധാരണ മനുഷ്യരുടെ ദുരന്തം എന്ന തന്റെ ലേഖനത്തില്‍ ഡ്യുക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകന്‍ ജോനാഥന്‍ വീനര്‍ എഴുതിയിരിക്കുന്നത് ഇവിടെയാണ് പദ്ധതികളില്‍ അപ്രതീക്ഷിതമായ മാറ്റം വന്നത് എന്നാണ്.

ഭൂമിയില്‍ ഇറങ്ങിയാല്‍ ഈ മൂന്നാഴ്ച്ചക്കാലം യാത്രികര്‍ ബഹിരാകാശ പേടകത്തില്‍ തന്നെ കഴിയണം എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, അവരുടെ ആരോഗ്യത്തെക്കുറിച്ച് നാസക്കുണ്ടായിരുന്ന വേവലാതി പരിപാടികളില്‍ മാറ്റം വരുത്തി. ബഹിരാകാശയാനത്തിനകത്തെ ചൂടില്‍ കൂടുതല്‍ നാളുകള്‍ കഴിയുവാന്‍ അവരെ നിര്‍ബന്ധിച്ചാല്‍ അത് അവരുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് നാസ ഭയന്നു. അതുകൊണ്ടു തന്നെ അവര്‍ പുതിയൊരു വെല്ലുവിളി ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സമുദ്രത്തില്‍ പൊങ്ങിക്കിടക്കുമ്പോള്‍ കാപ്സ്യുള്‍ തുറക്കുവാനും യാത്രികരെ പുറത്തെത്തിക്കുവാനും തീരുമാനമായി. പിന്നീട് അവരെ ചെറിയ ബോട്ടിലും ഹെലികോപ്റ്ററിലുമായി കപ്പലിലെത്തിക്കാനുംതീരുമാനിച്ചു. അതിനുശേഷം ഈ കാപ്സ്യുളും ക്വാറന്റൈന്‍ ഇടത്തില്‍ സൂക്ഷിച്ചു. ഭാഗ്യവശാല്‍ അപ്പോളോ11 ചന്ദ്രനില്‍ നിന്നും സൂക്ഷ്മാണുക്കളെ ഒന്നും ഭൂമിയിലേക്ക് കൊണ്ടുവന്നില്ല. അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ സര്‍വ്വനാശത്തിനു കാരണമായേക്കാവുന്ന സൂക്ഷ്മാണുക്കള്‍ സമുദ്രജലത്തില്‍ കലരുകയും ഭൂമിയില്‍ ജീവന് ഭീഷണി ഉയര്‍ത്തുകയും ചെയ്യുമായിരുന്നു എന്ന് ജോനാഥന്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category