1 GBP = 102.00 INR                       

BREAKING NEWS

ബ്രെക്‌സിറ്റ് കോവിഡ് ഭയം മാറിയതോടെ ദിവസവും മുന്‍പോട്ട്; ഒരു പൗണ്ട് കൊടുത്താല്‍ 102 രൂപ കിട്ടുന്ന കാലം ചരിത്രത്തില്‍ ആദ്യം; ബ്രിട്ടീഷ് പൗണ്ടിന്റെ വളര്‍ച്ച മലയാളികള്‍ക്ക് ഗുണമാവുമോ?

Britishmalayali
kz´wteJI³

ധൃതിയല്ല, കരുതലാണ് വേണ്ടതെന്ന ബോറിസ് ജോണ്‍സന്റെ നയം ശരിയാണെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്. തികച്ചും പക്വമായ സമീപനങ്ങളിലൂടെ ബ്രെക്സിറ്റ്- കോവിഡ് പ്രതിസന്ധികളെ മറികടന്ന ബോറിസ് ജോണ്‍സന് വളരെയേറെ ആശ്വാസം നല്‍കുന്ന ഒന്നാണ് പൗണ്ടിന്റെ മുന്നോട്ടുള്ള കുതിപ്പ്. ഒരു പൗണ്ടിന് 1.43 ഡോളര്‍ വില എത്തിയപ്പോള്‍, 102.20 ഇന്ത്യന്‍ രൂപയാണ് ഒരു പൗണ്ടിന്റെ വില. കോവിഡാനന്തര ലോകത്തില്‍ അതിവേഗം ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പോകുന്ന സമ്പദ്ഘടന ബ്രിട്ടന്റേതായിരിക്കും എന്നൊരു തോന്നല്‍ ശകതമായതോടെയാണ് പൗണ്ടിന്റെ മൂല്യം കുതിച്ചുയരുന്നത്.

വളരെ കരുതലോടെ, എന്നാല്‍ തീര്‍ത്തും യുക്തിസഹമായ പദ്ധതി ലോക്ക്ഡൗണ്‍ നീക്കം ചെയ്യുവാനായി ബ്രിട്ടന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മാത്രമല്ല, മറ്റേതൊരു യൂറോപ്യന്‍ രാജ്യത്തെക്കാള്‍ ജനസംഖ്യാനുപാതികമായി കൂടുതല്‍ പേര്‍ക്ക് ബ്രിട്ടന്‍ വാക്സിന്‍ നല്‍കുകയും ചെയ്തിരിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ പൗണ്ട് സ്റ്റെര്‍ലിംഗിന്റെ വില 1.43 ഡോളര്‍ വരെയായി ഉയര്‍ന്നിരുന്നു. പിന്നീട് 4 മണിക്ക് ഇത് 1.41 ഡോളറായി കുറഞ്ഞു.

ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരം ഏപ്രില്‍ 12 ന് ഷോപ്പുകളും ഔട്ട്ഡോര്‍ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തനം ആരംഭിക്കും. മേയ് 17 മുതല്‍ വ്യത്യസ്ത വീടുകളിലെ ആളുകള്‍ക്ക് തമ്മില്‍ കൂടിച്ചേരാനാകും. എന്നാല്‍ ആറുപേരിലധികം ഒത്തുചേരാനാകു. എന്നാല്‍, ഈ ലക്ഷ്യം കൈവരിക്കണമെങ്കില്‍ വാക്സിനേഷന്‍ പദ്ധതി വിചാരിച്ച രീതിയില്‍ മുന്നോട്ടുപോവുകയും കോവിഡ് വ്യാപനം പ്രതീക്ഷിക്കുന്ന രീതിയില്‍ കുറയുകയും വേണം.

എന്നിരുന്നാലും, ഇതുവരെയുള്ള പുരോഗതിയുടെ അടിസ്ഥാനത്തില്‍, ബ്രിട്ടന് ലക്ഷ്യം കൈവരിക്കാനാകും എന്ന വിശ്വാസം പൊതുവേ ഉണ്ടായിട്ടുണ്ട്. ഇതുതന്നെയാണ് പൗണ്ടിന്റെ വില കുതിച്ചുയരുവാനുള്ള കാരണവും. ബ്രിട്ടനില്‍ താമസിക്കുന്ന, മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യാക്കാര്‍ക്ക് ഇത് വളരെയേറെ അനുഗ്രഹമായി വന്നിരിക്കുന്നു. ഇന്നലെ വരെ അയച്ച അത്രയും പൗണ്ട് നാട്ടിലേക്ക് അയച്ചാല്‍ ഇനിമുതല്‍ നാട്ടില്‍ കൂടുതല്‍ പണം ലഭിക്കും.

അതിനും പുറമേ, പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നയത്തില്‍ ഇന്ത്യ വരുത്തിയ മാറ്റവും ഇപ്പോള്‍ അനുഗ്രഹമാകും. പുതിയ നയം അനുസരിച്ച്, ഇന്ത്യയില്‍ ഒരു സംരംഭം ആരംഭിക്കുന്നതിന് ഇന്ത്യയില്‍ താമസിക്കുന്ന ഒരു പങ്കാളി വേണമെന്നില്ല. പ്രവാസികള്‍ക്ക് നേരിട്ട് ആരംഭിക്കാം. മാത്രമല്ല, ബിസിനസ്സ് വിപുലപ്പെടുന്നതിനനുസരിച്ച് സ്ഥാപനം പ്രൈവറ്റ് ലിമിറ്റഡും, പബ്ലിക് ലിമിറ്റഡുമൊക്കെയാക്കാം. ഇപ്പോള്‍ പൗണ്ടിന്റെ വില വര്‍ദ്ധിച്ചതിനാല്‍, വ്യവസായ സംരംഭങ്ങള്‍ക്കായി ഇന്ത്യയില്‍ കൂടുതല്‍ പണം നിക്ഷേപിക്കുവാന്‍ ബ്രിട്ടനിലുള്ള ഇന്ത്യാക്കാര്‍ക്ക് കഴിയും.

വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനായിട്ടല്ലെങ്കില്‍ പോലും, മറ്റു പലവിധത്തിലും ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പൗണ്ടിന്റെ മൂല്യം ഉയര്‍ന്നത് ഗുണം ചെയ്യും. ഒരേ പൗണ്ടിന് ഇപ്പോള്‍ ഇന്ത്യയില്‍ അധികവില ലഭിക്കുമെന്നതിനാല്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ കഴിയും. അതേസമയം, വാക്സിന്‍ പദ്ധതിയില്‍ പോലും പുറകോട്ടുപോയ യൂറോപ്യന്‍ യൂണിയന്റെ സമ്പദ്ഘടന അടുത്തകാലത്തൊന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ലക്ഷണം കാണിക്കുന്നുമില്ല. ജര്‍മ്മനിയിലെ ഏറ്റവും അധികം സര്‍ക്കുലേഷനുള്ള ബിഡ് എന്നപത്രം കഴിഞ്ഞദിവസം എഴുതിയത് ജര്‍മ്മന്‍കാര്‍ ബ്രിട്ടീഷുകാരെ ഓര്‍ത്ത് അസൂയപ്പെടുന്നു എന്നാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category