1 GBP = 102.00 INR                       

BREAKING NEWS

അവന് പേരിട്ടിരിക്കുന്നത് ദി ഡെവിള്‍ എന്ന്; ഇതുവരെ ലോകത്തൊരിടത്തും ഇത്രയും മാരകമായ ഒന്ന് കണ്ടെത്തിയിട്ടില്ല; കോവിഡ് വകഭേദത്തിലെ ഏറ്റവും ഭയങ്കരനെ കണ്ടെത്തിയ ആശങ്കയില്‍ കാലിഫോര്‍ണിയ

Britishmalayali
kz´wteJI³

ളര്‍ന്നും പിളര്‍ന്നും പിളരുമ്പോള്‍ പിന്നെയും വളര്‍ന്നും ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊറോണയിതാ ചെകുത്താന്റെ അവതാരമായി ഭൂമിയിലേക്കെത്തുന്നു. ജനിതകമാറ്റം സംഭവിച്ച് ഇവിടെയെത്തിയ എല്ലാ വകഭേദങ്ങളേക്കാളും അധികം വ്യാപനശേഷിയും പ്രഹരശേഷിയുമുള്ള ഒരു വകഭേദത്തെ കാലിഫോര്‍ണിയയില്‍ കണ്ടെത്തിയിരിക്കുന്നു. ദി ഡെവിള്‍ എന്ന് ഓമനപ്പേരിട്ടിരിക്കുന്ന ഈ ഇനം ഒരുപക്ഷെ ബ്രിട്ടനില്‍ കണ്ടെത്തിയ ഇനവുമായി സംയോജിച്ച് കൂടുതല്‍ അപകടകാരിയായ ഒരിനമായി മാറിയേക്കാം എന്ന ഭയവും ശാസ്ത്രജ്ഞര്‍ക്കുണ്ട്.

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ രോഗവ്യാപന തോതില്‍ പെട്ടെന്നുണ്ടായ കുതിച്ചുചാട്ടത്തെ പറ്റിയുള്ള പഠനത്തിനിടയിലാണ് ഏറ്റവും അപകടകാരിയായ ഈ പുതിയ ഇനത്തെ കണ്ടെത്തിയത്. ഇതിനു സംഭവിച്ച തരത്തിലുള്ള ജനിതകമാറ്റം ഭയപ്പെടേണ്ടതു തന്നെയാണെന്നാണ് ഇതിനെ കുറിച്ച് കൂടുതല്‍ പഠിച്ച ശാസ്ത്രജ്ഞരുടെ അഭിപ്രായം. ബി 1.427/ ബി 1.429 എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടിട്ടുള്ളഈ ചെകുത്താന് കെന്റില്‍ കണ്ടെത്തിയ ഇനവുമായും സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ ഇനവുമായും പലവിധത്തിലും സമാനതകളുണ്ട്.

ചെകുത്താന്‍ നമുക്കിടയില്‍ എത്തിക്കഴിഞ്ഞു എന്നാണ് ഇതിനെ കുറിച്ച് പഠനം നടത്തിയ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ, സാന്‍ഫ്രാന്‍സിസ്‌കോയിലെ പകര്‍ച്ചവ്യാധികളെ കുറിച്ച് പഠനം നടത്തുന്ന ഡോക്ടര്‍ ചാള്‍സ് ചിയു പറയുന്നത്. ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ നല്‍കുന്ന സൂചന ഈ ഇനത്തിന് വ്യാപനശേഷികൂടുതലാണെന്നും, കൂടുതല്‍ ഗുരുതരമായ രോഗാവസ്ഥക്ക് കാരണമാകുമെന്നുമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനേക്കാള്‍ ഭയപ്പെടുത്തുന്നത്, ഈ ഇനത്തിന് ആന്റിബോഡികള്‍ക്കെതിരെ ഭാഗികമായിട്ടെങ്കിലും ചെറുത്തു നില്‍ക്കാനുള്ള കഴിവുണ്ട് എന്നതാണ്.

പുതിയ ഇനവും, ബ്രിട്ടനിലെ കെന്റില്‍ കണ്ടെത്തിയ ഇനവും ചേര്‍ന്ന് രോഗവ്യാപനം ശക്തമാക്കിയേക്കുമെന്നും ഡോ. ചിയു പറയുന്നു. എന്നാല്‍, ഈ രണ്ട് ഇനങ്ങളും ഒരു വ്യക്തിയില്‍ സമ്മേളിക്കുകയും ഒരു പുതിയ സങ്കരയിനം രൂപപ്പെടുകയും ചെയ്താല്‍ അത് കൂടുതല്‍ ഭയാനകമായ അവസ്ഥ സൃഷ്ടിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. അത്തരമൊരു അവസ്ഥ ഒരു പേടിസ്വപ്നം തന്നെയാണെന്നും രോഗികളുടെ എണ്ണവും മരണവും കണക്കില്ലാതെ വര്‍ദ്ധിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇതുവരെ മറ്റൊരു സംഘം ഗവേഷകര്‍ പരിശോധിച്ചിട്ടില്ലാത്ത ഈ റിപ്പോര്‍ട്ട് പ്രകാരം ഈ ഇനം ബാധിച്ചവരില്‍ 13 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നു. അതേസമയം മറ്റിനങ്ങള്‍ ബാധിച്ചവരില്‍ 2.9 ശതമാനം പേര്‍ മാത്രമാണ് ആശുപത്രികളില്‍ ചികിത്സതേടിയെത്തിയത്. അതുപോലെ ഈ ഇനം ബാധിച്ച 11.3 ശതമാനം പേര്‍ മരണമടഞ്ഞപ്പോള്‍ മറ്റിനങ്ങള്‍ ബാധിച്ചവരില്‍ 2 ശതമാനം മാത്രമാണ് മരണത്തിന് കീഴടങ്ങിയത്.

യു സി സാന്‍ഡിയാഗോയിലെ തന്നെ മറ്റൊരു പ്രൊഫസറായ റോബര്‍ട്ട് സ്‌കൂളി പറയുന്നത് ഈ ഇനം ബാധിച്ചവരുടെ മൂക്കുകളില്‍ അസാധാരണമായ അളവില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി എന്നാണ്. ജീവശാസ്ത്രപരമായി രോഗം ഗുരുതരമാകുവാന്‍ ഇതുതന്നെ ഒരു കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കാലിഫോര്‍ണീയയില്‍ പുതിയ ഇനത്തെ കണ്ടെത്തിയകാര്യം സ്ഥിരീകരിച്ച, പ്രസിഡന്റിന്റെ മുഖ്യ മെഡിക്കല്‍ ഉപദേഷ്ടാവ് ഡോ. ഫൗസി പറയുന്നത് പ്രസിഡണ്ട് ആദേശം ചെയ്തതുപോലെ 100 ദിവസമോ അതിലധികമോ എല്ലാവരും മാസ്‌ക് ധരിക്കണം എന്നാണ്.

മാസ്‌ക് ധരിക്കലും, സാമൂഹിക അകലം പാലിക്കലും അല്ലാതെ കൊറോണയെ തുരത്താന്‍ നല്ല മാര്‍ഗ്ഗങ്ങളീല്ലെന്ന് അദ്ദേഹം പറയുന്നു. അതുപോലെ വലിയ ആള്‍ക്കൂട്ടങ്ങള്‍ കഴിവതും ഒഴിവാക്കുക. വാക്സിന്‍ ലഭ്യമാകുന്ന ഏറ്റവും ആദ്യ സന്ദര്‍ഭത്തില്‍ തന്നെ വാക്സിന്‍ എടുക്കുക തുടങ്ങിയവയും കോവിഡ് ബാധിക്കാതിരിക്കാന്‍ നല്ലതാണെന്ന് അദ്ദേഹം പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category