1 GBP = 102.00 INR                       

BREAKING NEWS

ചേട്ടന്‍ നാട്ടില്‍ പോകുന്നത് എന്നാ കാണിക്കാനാ? എയര്‍പോര്‍ട്ടില്‍ ഇനി ഈ ചോദ്യത്തിനും ഉത്തരം നല്കണം; പറയുന്നതിനു തെളിവുകളില്ലെങ്കില്‍ മാര്‍ച്ച് എട്ട് മുതല്‍ മടക്കിവിടും; പിഴയും ഒടുക്കണം

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ നിന്നും പുറത്തേക്ക് യാത്രചെയ്യുന്നവര്‍ക്കുള്ള യാത്രാ നിയന്തണങ്ങളില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. മാര്‍ച്ച് 8 മുതല്‍ ട്രാവല്‍ ഡിക്ലറേഷന്‍ ഫോമില്‍ നിങ്ങളുടെ യാത്രയുടെ ഉദ്ദേശം കൂടി എഴുതേണ്ടതായി വരും. ജനുവരി 27 നാണ് ഇക്കാര്യം അഭ്യന്തര സെക്രട്ടറി പ്രീതി പട്ടെല്‍ പാര്‍ലമെന്റിനെ അറിയിച്ചത്. കൃത്യം 40 ദിവസം കഴിഞ്ഞാണ് ഇത് നടപ്പിലാക്കുവാന്‍ പോകുന്നത്.

യാത്രക്കാര്‍ക്ക് യാത്രചെയ്യുവാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടോ എന്ന് ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ പരിശോധിക്കണം. നിയമപരമായി സാധുതയില്ലാത്ത കാരണത്തിന് ഒരാള്‍ രാജ്യം വിട്ടാല്‍ അതിന് സഹായിക്കുന്നതു വിമാനക്കമ്പനിയായാലും ട്രെയിന്‍ കമ്പനി ആയാലും ഫെറി കമ്പനിയായാലും പിഴ ഒടുക്കേണ്ടതായി വരും. എന്നാല്‍ ഡിക്ലറേഷന്‍ ഫോമില്‍ പൂരിപ്പിക്കേണ്ട പൂര്‍ണ്ണമായ വിവരങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല. അക്കാര്യങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്.

രണ്ടാഴ്ച്ചയ്ക്കുള്ളില്‍ നടപ്പില്‍ വരുവാന്‍ പോകുന്ന പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തേ ഇക്കാര്യം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ, അനധികൃതമായി യാത്രചെയ്യുന്നവരെ കണ്ടെത്താനും പിഴ ഈടാക്കാനും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്ന് അഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സാധുതയില്ലാത്ത കാരണത്തിന് യാത്രചെയ്യാന്‍ വരുന്നവരെ വീടുകളിലേക്ക് തിരിച്ചയയ്ക്കുമെന്നും പിഴ ഈടാക്കുമെന്നും അന്ന് പറഞ്ഞിരുന്നു.

ഡിക്ലറേഷന്‍ പൂരിപ്പിച്ചു നല്‍കുകയും, മതിയായ തെളിവുകള്‍ നല്‍കുകയും ചെയ്യുന്നതിനു പുറമേ, യാത്രക്കാര്‍ യാത്രചെയ്യുവാന്‍ ഉദ്ദേശിക്കുന്ന രാജ്യത്ത് ആവശ്യമായ പരിശോധനാ നടപടികള്‍, ക്വാറന്റൈന്‍ നടപടികള്‍ എന്നിവയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. തിരിച്ച് ബ്രിട്ടനില്‍ എത്തുമ്പോഴും ഇവിടെ നിലനില്‍ക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ ക്വാറന്റൈനോ ഹോം ക്വാറന്റൈനോ വിധേയമാവുകയും വേണം.

നിലവിലെ നിയമങ്ങള്‍ അനുസരിച്ച് അഭ്യന്തര വിനോദയാത്രകളും അന്താരാഷ്ട്ര വിനോദയാത്രകളും നിരോധിച്ചിരിക്കുകയാണ്. എന്നാലും വിമാനങ്ങളും, ട്രെയിനുകളും ഫെറി സര്‍വീസുമെല്ലാം, നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ യാത്രാവശ്യങ്ങള്‍ക്കായി പ്രവര്‍ത്തനക്ഷമമാണ്.

കോവിഡ് വ്യാപനം കാര്യമായി കുറയുകയും വാക്‌സിന്‍ പദ്ധതി പ്രതീക്ഷക്കൊത്തവണ്ണം പുരോഗമിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവുചെയ്യുന്നതുമായി ബന്ധപ്പെട്ട നാലുഘട്ടങ്ങളുള്ള ഒരു പദ്ധതി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരം സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ എത്തുന്നതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രതിസന്ധിയിലായ ട്രാവല്‍ മേഖലയെ കൂടുതല്‍ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടാനേ ഇത്തരം കടുത്ത നിയന്ത്രണങ്ങള്‍ ഉപകരിക്കൂ എന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category