1 GBP = 102.00 INR                       

BREAKING NEWS

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് ആദ്യം പണി കൊടുക്കാനിറങ്ങിയത് ലണ്ടന്‍ മലയാളി; കടലില്‍ കണ്ണ് വച്ച് അമേരിക്കയിലെ ഊഡായിപ്പുകള്‍ എത്തുംമുന്നേ കേരളത്തില്‍ പറന്നെത്തിയത് യുകെയിലെ താപ്പാനകള്‍; മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞതു മിച്ചം; കടലാസ്സ് കമ്പനി എന്നു പോലും തെളിയിക്കാനാകാതെ പ്ലാസ്റ്റ് സേവ് ലണ്ടന്‍

Britishmalayali
പ്രത്യേക ലേഖകന്‍

ലണ്ടന്‍ / കൊച്ചി: കേരളത്തിന്റെ കടലില്‍ അമേരിക്കന്‍ മലയാളി കണ്ണുവയ്ക്കും മുന്നേ കടല്‍ തീരത്തു കണ്ണ് വച്ചതു യുകെ മലയാളി. അമേരിക്കന്‍ മലയാളികള്‍ക്ക് മൊത്തം നാണക്കേടായെന്നു ഫോമാ ഭാരവാഹികള്‍ തന്നെ വിവാദ കമ്പനിയായ ഇ എം സി സി യെ കുറിച്ച് പറയുമ്പോള്‍ അതിനേക്കാള്‍ വലിയ നാണക്കേടില്‍ നിന്നും തലനാരിഴക്കാണ് ബ്രിട്ടനിലെ മലയാളികള്‍ രക്ഷപെട്ടത്. കേരള സര്‍ക്കാരിനെ ഹൈജാക്ക് ചെയ്യാന്‍ അവതാരങ്ങളെ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഞ്ചു വര്‍ഷം മുന്‍പത്തെ പ്രസ്താവനക്ക് കടലാസ്സ് വിലയാണെന്ന് തെളിയിച്ചാണ് സര്‍ക്കാരിനെ തേടിയെത്തുന്ന ഓരോ വിവാദങ്ങളിലും അവതാരങ്ങള്‍ നിറഞ്ഞാടുന്നത്. അമേരിക്കന്‍ കമ്പനി എന്നവകാശപ്പെട്ടു എത്തിയവര്‍ക്ക് പേരിനൊരു വെബ് സൈറ്റ് എങ്കിലും ഉള്ളപ്പോള്‍ ലണ്ടനിലെ കമ്പനി എന്നവകാശപ്പെട്ടു എത്തിയ മുന്‍ ലോക് കേരള സഭ അംഗത്തിന്റെ തട്ടിക്കൂട്ട് ഊഡായിപ്പിനു കടലാസ്സ് വില പോലും ഇല്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

നാലു യുകെ മലയാളികള്‍ ചേര്‍ന്ന് മത സംഘടന രൂപീകരിച്ചാല്‍ പോലും കമ്പനി രജിസ്‌ട്രേഷന്‍ എടുക്കുന്ന യുകെയില്‍ വിവാദ കമ്പനിയെന്നു തുടക്കത്തിലേ പേര് കേള്‍പ്പിച്ച പ്ലാസ്റ്റ് സേവ് എന്ന പരിസ്ഥിതി സൗഹൃദ പദ്ധതിക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായിട്ടും പേരിനൊരു വിലാസം പോലും യുകെയില്‍ നല്കാനായിട്ടില്ല. ഇതോടെയാണ് അമേരിക്കന്‍ മലയാളിക്കും മുന്നേ പറന്ന തരികിടകളാണ് 2019 സെപ്റ്റംബറില്‍ കേരള ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെക്കൊണ്ട് കേരളത്തിലെ കടല്‍ തീരങ്ങള്‍ മാലിന്യ മുക്തമാക്കുന്ന പദ്ധതി ലണ്ടന്‍ കമ്പനിയുടെ സഹകരണത്തോടെ നടപ്പാക്കും എന്ന് പ്രഖ്യാപിപ്പിക്കാന്‍ കാരണക്കാരായി മാറിയതെന്ന് വ്യക്തമാകുകയാണ്. കേരളത്തിലെ മാധ്യമങ്ങളില്‍ മഹാസംഭവം എന്ന നിലയില്‍ പിന്‍വാതില്‍ നിയമനം പോലെയെത്തിയ വാര്‍ത്തയുടെ സത്യാവസ്ഥ 2019 സെപ്റ്റംബര്‍ 16 ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ചതോടെയാണ് ലണ്ടനില്‍ നിന്നെത്തിയവരുടെ തനിനിറം മന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയില്‍ പെട്ടത്.

ലോക് കേരള സഭ അംഗത്വം പിടിവള്ളിയാക്കി

ന്ത്രിയുമായി നേരിട്ട് പരിചയമുള്ള യുകെയിലെ പാര്‍ട്ടി അനുഭാവമുള്ള മലയാളികള്‍ തന്നെയാണ് മന്ത്രിയുടെ ശ്രദ്ധയില്‍ കമ്പനിയുടെ സ്ഥാപകന്‍ എന്ന് പരിചയപ്പെടുത്തി എത്തിയ ലോക് കേരളസഭ അംഗത്തിന്റെ തനിനിറം വെളിപ്പെടുത്തിയതും. ഇതോടെ കുറേക്കാലത്തേക്കു സെക്രട്ടറിയേറ്റ് പരിസരത്തേക്ക് തന്നെ ഊരുവിലക്ക് ലഭിച്ച അവസ്ഥയിലായിരുന്നു കഥാനായകന്‍. ലോക് കേരള സഭ പുനഃ സംഘടിപ്പിച്ചപ്പോള്‍ കയ്യോടെ പുറത്താക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ അമേരിക്കയിലെ വിവാദ കമ്പനിയെ തുടക്കത്തിലേ തുറന്നു കാട്ടാന്‍ ബ്രിട്ടീഷ് മലയാളി പോലെ ഒരു മാധ്യമം അമേരിക്കയില്‍ ഇല്ലാതെ പോയല്ലോ എന്ന സങ്കടമാണ് യുകെയില്‍ പാര്‍ട്ടിയെ ഉള്ളു തുറന്നു സ്‌നേഹിക്കുന്നവര്‍ പരിതപിക്കുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ അവതാര വേഷമിട്ടു എത്തിയ ഈ യുകെ മലയാളി പലവട്ടങ്ങളായി വിവിധ കമ്പനി പ്രതിനിധികളെ കേരളത്തില്‍ എത്തിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. എറണാകുളം ജില്ലയില്‍ അഴുക്കു മാലിന്യ നിര്‍മാര്‍ജന പദ്ധതിക്കും മറ്റും കമ്പനികളെ പരിചയപ്പെടുത്തിയ ഇടപാടില്‍ വന്‍തുക പോക്കറ്റിലാക്കിയതായും പാര്‍ട്ടിക്കാര്‍ സജീവമായി ചര്‍ച്ച ചെയ്തിരുന്നു. അടുത്തിടെ യുകെ സന്ദര്‍ശനത്തിന്റെ പേരില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ വിവാദത്തില്‍ പെടാനും കാരണം ഈ യുകെ മലയാളി തന്നെയാണ് എന്നാണ് സൂചന. ഇപ്പോള്‍ അമേരിക്കയില്‍ ഫോമയുടെ പേര് വലിച്ചിഴക്കപ്പെട്ടത് പോലെ ഒരു ഘട്ടത്തില്‍ യുകെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ യുക്മയെയും തന്റെ തരികിട പരിപാടികള്‍ക്ക് ഇടനില ആയി ഉപയോഗിക്കാന്‍ ഇയാള്‍ ശ്രമിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.

അംഗം പോലുമല്ലാഞ്ഞിട്ടും യുക്മയെയും കുഴിയില്‍ ചാടിച്ചു

ള്ളംകളി നടത്തിപ്പിന്റെ പേരിലും പ്രളയ ദുരിതാശ്വാസ സഹായം കൈമാറുന്ന കാര്യത്തിലുമൊക്കെ യുക്മയ്ക്കും കേരള സര്‍ക്കാരിനും ഇടയില്‍ പാലമായി നിന്നതും ഇയാള്‍ തന്നെയാണ്. പ്രളയ ഫണ്ടിലെ പതിനായിരം പൗണ്ട് കൈമാറ്റത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്ത ചടങ്ങു സംഘടിപ്പിക്കാന്‍ 500 പൗണ്ട് യുക്മക്ക് ചെലവാക്കേണ്ടി വന്നത് എന്ത് സാഹചര്യത്തിലാണ് എന്ന് വക്തമാക്കണമെന്നു മുന്‍ ഭാരവാഹിയായ ബാലസജീവ് കുമാര്‍ ഏതാനും ആഴ്ചകള്‍ മുന്നേ സോഷ്യല്‍ മീഡിയ വഴി ആരോപണം ഉയര്‍ത്തുകയും ചെയ്തിരുന്നു. യുകെയുടെ ഭാരവാഹിയല്ലാത്ത ഇയാള്‍ തന്റെ വക്തിപരമായ നേട്ടങ്ങള്‍ക്കായി സംഘടനയെ ദുരുപയോഗം ചെയ്തു എന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. സമാനമായ സാഹചര്യം തന്നെയാണ് അമേരിക്കയില്‍ ഫോമാ നേരിടുന്നതും. എന്നാല്‍ അമേരിക്കയിലെ തട്ടിപ്പു കമ്പനി നടത്തുന്ന വക്തിയുമായി ഒരു ബന്ധവും ഇല്ലെന്നു വക്തമാക്കി ഫോമാ കയ്യോടെ മുഖം രക്ഷിക്കുകയും ചെയ്തിരിക്കുകയാണ്.

കേരള സര്‍ക്കാര്‍ അഭിമാന പദ്ധതിയായി അവതരിപ്പിച്ച ശുചിത്വ സാഗരം എന്ന പദ്ധതിയെ കുറിച്ച് കേട്ടറിഞ്ഞു എത്തിയതാണ് യുകെ മലയാളിയായ അവതാര സംരംഭകന്‍ എന്നതാണ് ഏറെ രസകരം. നിയമ സഭയില്‍ ഈ പദ്ധതി സംബന്ധിച്ച് 2018 ഡിസംബര്‍ പത്തിന് തന്നെ എംഎല്‍എ മാരായ സി കൃഷ്ണന്‍, കെ ആന്‍സലന്‍, കെ ജെ മാക്‌സി, എം നൗഷാദ് എന്നിവര്‍ എഴുതി ചോദിച്ച കാര്യങ്ങള്‍ക്കു പദ്ധതി സംബന്ധിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വിശദമായ മറുപടിയും നല്‍കിയിരുന്നു. പദ്ധതി ചെറിയ നിലയില്‍ ഇതിനകം കൊല്ലം തീരദേശ മേഖലയില്‍ നടപ്പാക്കാനും തുടങ്ങിയിരുന്നു. എന്നാല്‍ പിന്നെയും എട്ടുമാസം കഴിഞ്ഞു കേരളത്തില്‍ എത്തിയ വിവാദ സംരംഭകന്‍ തന്റെ കണ്ടുപിടുത്തം എന്ന മട്ടിലാണ് മാധ്യമങ്ങളുടെ മുന്നില്‍ എത്തിയതും വലിയ തലക്കെട്ട് സ്വന്തമാക്കിയതും. ഇന്ഗ്ലീഷ് പത്രങ്ങളില്‍ ചിത്രം സഹിതം വാര്‍ത്തകള്‍ എത്തിക്കാനും സംരംഭകന്‍ നന്നായി ജോലിയെടുത്തെന്നാണ് വക്തമാകുന്നത്. കാരണം ഈ മാധ്യമ വാര്‍ത്തകള്‍ തിരികെ ബ്രിട്ടനില്‍ എത്തിച്ചു ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളെ കേരളത്തില്‍ എത്തിച്ചു എങ്ങനെ കമ്മീഷന്‍ ബിസിനസ് തരപ്പെടുത്താം എന്നതായിരുന്നു സംരംഭകന്റെ ഗവേഷണം. അതിനായി കടലാസ്സ് രെജിസ്‌ട്രേഷന്‍ പോലും ഇല്ലാത്ത പ്ലാസ്റ്റ് സേവ് എന്ന തന്റെ പ്രസ്ഥാനം ശുചിത്വ സാഗരം പദ്ധതിയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്നും ജര്‍മനിയില്‍ നിന്നും പ്ലാസ്റ്റിക് സംസ്‌കരിക്കാന്‍ എത്തിച്ച ഉപകാരണങ്ങള്‍ക്കു പകരം ഗുണമേന്മ കൂടിയ ബ്രിട്ടീഷ് ഉപകരണങ്ങള്‍ തങ്ങള്‍ എത്തിക്കുമെന്നാണ് അവതാരം ശുദ്ധയായ മന്ത്രിക്കു മുന്നില്‍ അഴിഞ്ഞാടിയത്.

നോട്ടം കമ്മീഷനില്‍, കോട്ടം വാചകമടിയില്‍

കേരളത്തിലെ 13 ഹാര്‍ബറുകളില്‍ തങ്ങളുടെ പദ്ധതി നടപ്പാക്കും എന്നായിരുന്നു അവതാരത്തിന്റെ വീമ്പിളക്കല്‍. ലണ്ടനിലെ വന്‍കിട കമ്പനികളുടെ സി എസ ആര്‍ ഫണ്ട് തന്നിലൂടെ ചിലവാക്കാന്‍ ഉള്ള പദ്ധതിയുമാണ് ഇയാള്‍ കേരള സര്‍ക്കാരിനെ സമീപിച്ചിരുന്നത്. എന്നാല്‍ ഇത്തരം ഫണ്ടിങ്ങുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണ കണ്ണിലൂടെ കടന്നുപോകുന്നതാണെന്നു ഇയാള്‍ വൈകി മനസ്സിലാക്കിയതോടെ പദ്ധതിയില്‍ നിന്നും സ്വയം തല വലിച്ചൂരുക ആയിരുന്നു എന്നും സൂചനയുണ്ട്. മാത്രമല്ല ഇയാള്‍ ലണ്ടനില്‍ സമീപിച്ച കമ്പനികള്‍ക്കു ഇയാളുടെ വാക്കില്‍ വിശ്വാസം തോന്നാഞ്ഞതും തിരിച്ചടിയായി. തന്റെ കമ്പനികളുടെ വക്താക്കളായി മാത്യു, രഥേന ഹര്‍ഷദ് എന്നീ രണ്ടു താരങ്ങളെ കൂടി കേരളത്തില്‍ അവതരിപ്പിച്ചിരുന്നെങ്കിലും ഇവരാരെന്ന് യുകെ മലയാളികളക്ക് വലിയ നിശ്ചയമില്ല. പത്രവാര്‍ത്തകളില്‍ ഇവരുടെ പേര് വന്നത് മാത്രമേ യുകെ മലയാളികള്‍ക്ക് ഇവരെക്കുറിച്ചു അറിയുന്ന ഏക കാര്യം.

വലിയ കാറുകളില്‍ വരുന്നവരൊക്കെ വലിയ ആളുകള്‍ ആയിരിക്കും എന്ന സ്പീക്കര്‍ പോലും കരുതുന്ന നാട്ടില്‍ മന്ത്രിക്കു മുന്നില്‍ ലണ്ടന്‍ പത്രാസ് കാണിച്ചാകും അവതാര സംരംഭകന്‍ പദ്ധതിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചത് എന്നും വെക്തം. എന്നാല്‍ തൊട്ടു പുറകെ ബ്രിട്ടീഷ് മലയാളിയില്‍ വിശദമായ റിപ്പോര്‍ട്ട് വന്നതോടെ വിഷയം പാര്‍ട്ടിയിലും സര്‍ക്കാരിനും മുന്നിലെത്തി. ഇതോടെ വലിയൊരു അപകടത്തില്‍ നിന്നുമാണ് ഒന്നര വര്ഷം മുന്‍പ് കേരള സര്‍ക്കാര്‍ രക്ഷപ്പെട്ടത്. പാര്‍ട്ടിക്കാരന്‍ എന്ന ലേബലൊട്ടിച്ചു ഇത്തരം ആളുകള്‍ നടത്തുന്ന കുല്‍സിത പ്രവര്‍ത്തങ്ങള്‍ എക്കാലത്തും കേരളത്തില്‍ ഭരിക്കുന്നവര്‍ക്കു തീരാ തലവേദന സൃഷ്ടിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത്തരക്കാരെ എന്തൊകൊണ്ടോ സെക്രട്ടേറിയറ്റിന്റെ ഇടനാഴികളില്‍ നിന്നും മന്ത്രിമാരുടെ ബംഗ്ലാവുകളില്‍ നിന്നും കുടിയൊഴിപ്പിക്കാന്‍ കഴിയുന്നില്ല എന്നതാണ് കേരളത്തിന്റെ ശാപമായി തുടരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category