
കഴിഞ്ഞ സെപ്റ്റംബറിനു ശേഷം ഏറ്റവും കുറവ് രോഗവ്യാപനവും മരണവും കണ്ട ഒരാഴ്ച്ചയാണ് കടന്നുപോയത്. ഇന്നലെയും ഇതില്‍ രണ്ടിലും കാര്യമായ കുറവു രേഖപ്പെടുത്തി. രോഗവ്യാപന തോതില്‍ 17 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍, കഴിഞ്ഞ വ്യാഴാഴ്ച്ചയെ അപേക്ഷിച്ച് മരണനിരക്കില്‍ 29 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 9,985 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 323 മരണങ്ങള് മാത്രമാണ് ബ്രിട്ടനില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
യുദ്ധത്തിനൊടുവില വിജയപ്രഖ്യാപനം നടത്തുവാനുള്ള സമയം ആയിട്ടില്ലെങ്കിലും, എന്‍ എച്ച് എസിനു മേലുള്ള സമ്മര്‍ദ്ദം കുറഞ്ഞുവെന്ന് അധികൃതര്‍ സമ്മതിക്കുന്നു. ഇതോടെ കൊറോണവൈറസ് അലേര്‍ട്ട് ലെവല്‍ 4 ആയി താഴ്ത്തിയിട്ടുണ്ട്. രോഗവ്യാപനം കുറയുന്നതിന്റെ ശുഭസൂചകങ്ങള്‍ പുറത്തുവരുന്നതിനനുസരിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യുവാനുള്ള സമ്മര്‍ദ്ദവും ഏറിവരികയാണ്. എന്നാല്‍, അതെല്ലാം നിരാകരിച്ച്, തന്റെ പദ്ധതിയില്‍ ഉറച്ചുനില്ക്കാന് തന്നെയാണ് ബോറിസ് ജോണ്‍സന്റെ തീരുമാനം.
രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും, ഏതൊരു സമയത്തും അര മില്ല്യണിലധികം പേര് വൈറസ് പേറുന്നവരായി ഉണ്ട് എന്നാണ് ഒ എന്‍ എസ് ഡാറ്റ പറയുന്നത്. അതായത്, ബ്രിട്ടന് ആശ്വസിക്കാന്‍ ഏറെ വകയുണ്ടെങ്കിലും ഭീഷണി പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ, ധൃതിപിടിച്ച് ലോക്ക്ഡൗണ്‍ നീക്കം ചെയ്യേണ്ട എന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. നേരത്തേ തീരുമാനിച്ചതുപോലെ നാലു ഘട്ടങ്ങളായി ജൂണ്‍ അവസാനമാകുമ്പോള്‍ മാത്രമായിരിക്കും നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യപ്പെടുക.
പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെയും എന്‍ എച്ച് എസ് ടെസ്റ്റ് ആന്‍ഡ് ട്രേസിന്റെയും കണക്കുകളും സൂചിപ്പിക്കുന്നത് രോഗവ്യാപനം കുറഞ്ഞു വരുന്നു എന്നുതന്നെയാണ്. എല്ലാ പ്രായക്കാരിലും രോഗവ്യാപനം കുറയുന്നു എന്നത് ഒരു ശുഭസൂചകമായ കാര്യമാണെന്നാണ് ഈ രംഗത്തെ പ്രമുഖര്‍ വിലയിരുത്തുന്നത്. മാത്രമല്ല, രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഈ കുറവ് ദൃശ്യമാകുന്നുമുണ്ട്. അതിവേഗമുള്ള വാക്സിന് പദ്ധതിയും, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമാണ് ഇതിനു് സഹായിച്ചതെന്നാണ് പൊതുവേയുള്ള നിഗമനം. ഇതോടെ എന്‍ എച്ച് എസിന്റെ കോവിഡ് റിസ്ക് ലെവല്‍ അഞ്ചില്‍ നിന്നും നാലായി കുറച്ചിട്ടുണ്ട്.
അതേസമയം 15 ലോക്കല്‍ അഥോറിറ്റി ഏരിയകളില്‍ രോഗവ്യാപനം കൂടുന്നത് അല്പം പരിഭ്രാന്തി പടര്‍ത്തുന്നുമുണ്ട്. റുട്ലാന്‍ഡ്, സ്വിന്ഡന്, ഹിയര്‍ഫോര്‍ഡ്ഷയര്‍, ഹാര്ട്ല്പൂള്, ബ്രാഡ്ഫോര്‍ഡ്, ബറി, ഷെഫീല്‍ഡ്, നോര്‍ത്ത് ഈസ്റ്റ് ലിങ്കണ്‍ഷയര്‍, ഓക്സ്കോര്ഡ്ഷയര്, കിര്‍ക്ലീസ്, ലീഡ്സ്, റോക്ക്ഡേയ്ല്, സൗത്താംപ്ടണ്‍, ഈസ്റ്റ് റൈഡിംഗ് ഓഫ് യോര്‍ക്ക്ഷയര്‍, വേക്ക്ഫീല്‍ഡ് എന്നിവയാണ് ഈ ലോക്കല്‍ അഥോറിറ്റികള്‍. വേക്ക്ഫീല്‍ഡില്‍ രോഗവ്യാപനത്തില്‍ 0.3 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായപ്പോള്‍ റുട്ലാന്ഡില് 87 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഈസ്റ്റ് മിഡ്ലാന്‍ഡ്സിലെ ലെസ്റ്റര്‍ഷയറിന് സമീപമുള്ള റുട്ലാന്ഡില് ഇപ്പോള്‍ 1 ലക്ഷത്തില്‍ 243 പേര് എന്ന കണക്കിലാണ് കോവിഡ് രോഗികളുള്ളത്. ഇതോടെ രാജ്യത്ത് ഏറ്റവും അധികം കോവിഡ് ബാധിതരുള്ള ഇടങ്ങളുടെ പട്ടികയില്‍ റുട്ലാന്‍ഡ് നാലാം സ്ഥാനത്തെത്തി. പീറ്റര്ബാറോ, സാന്‍ഡ്വെല്‍, ലെസ്റ്റര്‍ എന്നിവയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. യോര്‍ക്ക്ഷയറിലും ഹംപറിലും രോഗവ്യാപനം കുറയുന്നില്ലെങ്കിലു, കൂടുന്നില്ല എന്നൊരു ആശ്വാസമുണ്ട്. രോഗവ്യാപന തോത് മാറ്റമില്ലാതെ തുടരുകയാണിവിടെ.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam