
ഇന്ന് ചൈനയില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ള ഇലക്ട്രിക് കാറായി മാറിയിരിക്കുന്നു ഹോംഗ് ഗുവാങ്ങ് മിനി ഇ വി. 4,500 അമേരിക്കന്‍ ഡോളര്‍ മാത്രം വിലവരുന്ന ഈ കാര്‍, ഇലക്ട്രിക് കാര്‍ മേഖലയിലെ ലോകോത്തര ബ്രാന്‍ഡായ ടെസ്ലയെ ബഹുദൂരം പിന്നിലാക്കിയാണ് ചൈനീസ് വിപണി കൈയ്യടക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെയ്ക് മോടോറ്റ് കമ്പനിയുടെയും അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജി എം മോട്ടോഴ്സിന്റെയും സംയുക്ത സംരംഭത്തിലാണ് ഈ കാര്‍ നിര്‍മ്മിക്കുന്നത്. മൂന്നു മീറ്ററില്‍താഴെ മാത്രം നീളമുള്ള ഈ കാറില്‍ നാലുപേര്‍ക്ക് സൗകര്യപൂര്‍വ്വം യാത്ര ചെയ്യാം.
മാത്രമല്ല, 240 വോള്‍ട്ട് മെയിന്‍ സോക്കറ്റില്‍ നിന്നും ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ ഇതിന് 170 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ആകുമെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഇതിന്റെ ഏറ്റവും അടിസ്ഥാന മോഡലിന്റെ വില വെറും 4,500 അമേരിക്കന്‍ ഡോളര്‍ മാത്രമാണ്. എയര്‍കണ്ടീഷന്‍ മോഡലിന് 5200 ഡോളര്‍ വിലവരും. ഇതിന്റെ ഏറ്റവും വിലകൂടിയ മോഡലിന്റെ വില 5,900 അമേരിക്കന്‍ ഡോളറാണ്. അതായത്, ഇതിന്റെ ഏറ്റവും വിലക്കുറഞ്ഞ മോഡലിന്റെ വില ബ്രിട്ടനില്‍ ഇന്ന് ലഭ്യമായ ഏറ്റവും വിലക്കുറഞ്ഞ പെട്രോള്‍ ഡാസിയ സാന്ഡെരോയുടെ വിലയുടെ പകുതിമാത്രമാണെന്നര്ത്ഥം.
ചൈനയിലെ ഓട്ടോമൊബൈല്‍ രംഗത്തെ ഭീമന്മാരായ സെയ്ക് മോട്ടോര്‍ കമ്പനി സാധാരണക്കാരുടേ വാഹനം എന്ന നിലയിലാണ് ഇത് വിപണിയിലിറക്കിയിരിക്കുന്നത്. വലിയ നഗരങ്ങളിലേക്ക് പോകുന്നവര്‍ക്ക് സൗകര്യപ്രദമായ യാത്ര ഇത് വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വേനല്‍ക്കാലത്താണ് മിനി ഇ വി വിപണിയിലിറക്കിയത്. അന്നുമുതല്‍ ഇതിന് അഭൂതപൂര്‍വ്വമായ ജനപ്രീതിയാണ് ലഭിക്കുന്നത്. വിപണിയിലെത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ 50,000 കാറുകള്‍ക്കുള്ള ഓര്‍ഡറാണ് കമ്പനി നേടിയെടുത്തത്.
2020 ന്റെ രണ്ടാം പകുതിയില്‍ 1,12,000 കാറുകള്‍ വിറ്റ് ടെസ്ലാ മോഡല്‍ 3 ക്ക് തൊട്ടുപുറകേ വിപണിയില്‍ രണ്ടാം സ്ഥാനത്തെത്തിയ മിനി ഇ വി 2021 ജനുവരിയില്‍ 25,778 കാറുകളുമായി ഒന്നാംസ്ഥാനത്തെത്തി. ഇതേകാലയളവില്‍ ടെസ്ല വിറ്റത് 13,843 കാറുകള്‍ മാത്രമായിരുന്നു. 2.9 മീറ്റര്‍ നീളവും 1.49 മീറ്റര്‍ വീതിയും 1.62 മീറ്റര്‍ ഉയരവും ഉള്ള ഈ പുതിയ മോഡല്‍ നഗരത്തിലെ തിരക്കുപിടിച്ച സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ വാഹനമാണ്. മാത്രമല്ല, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഇല്ലാതെ വിഷമിക്കുന്ന നഗരങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു അനുഗ്രഹവുമാണ്.
ഇതിന്റെ ബാറ്ററിയും ഇലക്ട്രിക് മോട്ടറും പരമാവധി 13 കിലോവാട്ട് വൈദ്യൂതിയും 85 എന്‍ എം ടോര്‍ക്കും ഉദ്പാദിപ്പിക്കും. മണിക്കൂറില്‍ പരമാവധി 62 മൈല്‍ വേഗത കൈവരിക്കാന്‍ ഇത് ധാരാളമാണ്. ചൈനയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഒരൊറ്റ ചാര്‍ജിംഗില്‍ 170 കി. മീ ദൂരം വരെ പോകാന്‍ കഴിവുള്ള ഇതിന്റെ ബാറ്ററി സാധാരണ വീടുകളിലെ വൈദ്യൂത സ്രോതസ്സുകളില്‍ നിന്നും ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും.
യൂറോപ്യന്‍ സാഹചര്യങ്ങളില്‍ ഒരൊറ്റ ചാര്‍ജില്‍ ഇതിന് എത്ര ദൂരം വരെ പോകാനാകുമെന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല, യൂറോ എന്‍ സി എ പിയുടെ കടുത്ത ക്രാഷ് ടെസ്റ്റുകള്‍ അതിജീവിക്കാന്‍ ഇതിനാവുമോ എന്ന കാര്യവും ഉറപ്പായിട്ടില്ല. കാറിന്റെ ബോഡി നിര്‍മ്മാണത്തില്‍ 57 ശതമാനത്തിലധികം കരുത്തുള്ള സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.
ആന്റി-ലോക്ക് ബ്രേക്കുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും ഈ മോഡലിലുണ്ട്. മാത്രമല്ല, പിന്സീറ്റില്ചൈല്ഡ് സേഫ്റ്റി സീറ്റുകള്‍ ഘടിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. പിന്‍സീറ്റുകള്‍ കൂടി ഉപയോഗിക്കുമ്പോള്‍ ലെഗ് സ്പേസ് തീരെ ഇല്ല എന്നൊരു പോരായ്മയുണ്ട്. എന്നാല്‍ മുന്‍ സീറ്റുകള്‍ മാത്രം ഉപയോഗിക്കുമ്പോള്‍ പിന് സീറ്റുകള്‍ മടക്കിവച്ച്, ലഗേജ് വയ്ക്കുവാനുള്ള സ്ഥലം ഉണ്ടാക്കാം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam