1 GBP = 102.00 INR                       

BREAKING NEWS

ചുവന്ന ഗ്രഹത്തിന്റെ പ്രതലത്തില്‍ തന്നെ സുരക്ഷിതമായി ഇറക്കിയശേഷം അകലേക്ക് മാറി സ്വയം തകര്‍ന്ന സ്‌കൈ ക്രെയിനിന്റെ ചിത്രം അയച്ച് പെര്‍സിവറന്‍സ്; ചൊവ്വാഗ്രഹത്തിലെ പൊടിപടലം നിറഞ്ഞ ഭൂപ്രകൃതിയുടെ 360 ഡിഗ്രി പനോരമ ചിത്രവും അയച്ചു; നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍

Britishmalayali
kz´wteJI³

പെര്‍സിവറന്‍സ് റോവറിനെ സുരക്ഷിതമായി ചൊവ്വയുടെ ഉപരിതലത്തിലെത്തിച്ചശേഷം സ്വയം തകര്‍ന്ന സ്‌കൈ ക്രെയിനിന്റെ ചിത്രം ഇന്നലെ നാസ പുറത്തുവിട്ടു.നീണ്ട യന്ത്രക്കൈകള്‍ ഉപയോഗിച്ചാണ് സ്‌കൈ ക്രെയിന്‍ ഒരു കാറിന്റെ വലിപ്പമുള്ള റോവറിനെ ചൊവ്വയില്‍ ഇറക്കിയത്. അതിനുശേഷം, അത് റോവറില്‍ നിന്നും അകലേക്ക് മാറി സ്വയം തകരുകയായിരുന്നു. അന്തരീക്ഷത്തിലുയര്‍ന്ന പുകയുടെ പശ്ചാത്തലത്തിലുള്ള തകര്‍ന്ന സ്‌കൈ ക്രെയിനിന്റെ ചിത്രമാണ് നാസ പങ്കുവച്ചത്.

ഭീകരതയുടെ ഏഴ് നിമിഷങ്ങള്‍ക്ക് ശേഷം, പെര്‍സിവറന്‍സിനെ ചൊവ്വയുടെ പ്രതലത്തിലിറക്കി സ്വയം തകരുന്ന രീതിയിലാണ് സ്‌കൈ ക്രെയിന്‍ രൂപകല്പന ചെയ്തിരിക്കുന്നത്. തകരുന്നതിനിടയില്‍ പെര്‍സിവറന്‍സിലെ കാമറകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനായി ഇത് കുറേ ദൂരേക്ക് മാറിപ്പോവുകയും വേണം. ആസൂത്രണം ചെയ്തതുപോലെത്തന്നെയാണ് എല്ലാം നടന്നത് എന്നത് നാസയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് കടന്നപ്പോള്‍ ഉണ്ടായ അമിത താപം പെര്‍സിവറന്‍സിനെ 2000 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ചൂടാക്കിയിരുന്നു. അതിതാപത്തില്‍ നിന്നും ഇതിനെ രക്ഷിക്കാന്‍ ഉണ്ടായിരുന്ന താപ കവചവും, ചൊവ്വയില്‍ ഇറങ്ങുന്നതിനു മുന്‍പായി അടര്‍ന്നു പോയിരുന്നു.

നാസ പ്രതീക്ഷിക്കുന്നതുപോലെ ചൊവ്വയുടെ ദൃശ്യങ്ങളും പെര്‍സിവറന്‍സ് അയയ്ക്കാന്‍ തുടങ്ങി. 360 -ഡിഗ്രിയിലുള്ള പനോരമ ചിത്രങ്ങളാണ് ഉയര്‍ന്ന റെസലൂഷനിലുള്ള കാമറകള്‍ അദ്യമായി പകര്‍ത്തിയത്. പൊടിമൂടിയ ഭൂപ്രകൃതിയുടെ വിശദാംശങ്ങള്‍ അവിശ്വസനീയമാം വിധത്തില്‍ ഇതില്‍ കാണാം. കഴിഞ്ഞയാഴ്ച്ച ഇതിറങ്ങിയ സ്ഥലത്തെ ജെസേറോ ക്രറ്ററിന്റെ ഭാഗങ്ങള്‍ ഇതില്‍ കാണാം. പിന്നെ എന്നോ വറ്റിപ്പോയ ഒരു പുരാതന നദിയുടെ നദീമുഖത്തെ തുരുത്തിന്റെ തൂക്കായ ഭാഗങ്ങളും കാണാന്‍ കഴിയുന്നുണ്ട്. റോവര്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നും ഒരല്പം ദൂരെമാറിയാണ് ഈ നദീമുഖം കാണപ്പെടുന്നത്.

മസ്റ്റ്കാം സെഡ് ഡുവല്‍ ഹൈ ഡെഫിനിഷന്‍ കാമറ ഉപയോഗിച്ചാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. റോവറിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ഇത് ഘടിപ്പിച്ചിരിക്കുന്നത് എന്നതിനാല്‍, വാഹനത്തിന്റെ ചില ഭാഗങ്ങളും ഇതില്‍ ദൃശ്യമാണ്. ഇതിനു മുന്‍പ് ചൊവ്വയില്‍ നിന്നും ലഭിച്ച ചിത്രങ്ങളില്‍ കാണുന്ന ഭൂപ്രകൃതിയോട് സമാനമായ പ്രകൃതിയാണ് ഇതിലും കാണുന്നത്.

ചൊവ്വയുടേ ജിയോളജിക്കല്‍ ചരിത്രവും അന്തരീക്ഷനിലകളും പഠിക്കുവാന്‍ റോവറിലെ കാമറകള്‍ സഹായിക്കും എന്നാണ് സ്പേസ് ഏജന്‍സി പറയുന്നത്. അതുകൂടാതെ അവിടത്തെ പാറകളുടെ ഘടന, അവശിഷ്ടങ്ങള്‍ എന്നിവയെ കുറിച്ചും പഠിക്കാനാകും. റോവറിനോട് അടുത്ത് 3 മുതല്‍ 5 മില്ലീമീറ്റ വരെയും അകല 2 മുതല്‍ 3 മീറ്റര്‍ വരെയുമുള്ള വിശദാംശങ്ങള്‍ ഇതിലെ കാമറകള്‍ക്ക് ഒപ്പിയെടുക്കാനാവും.


ഈ ചിത്രങ്ങള്‍ക്കൊപ്പം, ചൊവ്വയിലെ കാറ്റിന്റെ മൂളല്‍ അടങ്ങിയ ഒരു ഓഡിയോക്ലിപ്പും നാസ പങ്കുവച്ചിട്ടുണ്ട്. പ്രിസര്‍വന്‍സിന്റെ പേജില്‍ ഇപ്പോള്‍ തന്നെ 5,600 ല്‍ അധികം ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതില്‍ പലതുമിനിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചേക്കും. പുരാതന സൂക്ഷ്മാണു ജീവിതം ഉള്‍പ്പടെയുള്ള അസ്ട്രോ ബയോളജ്ജി പഠനമാണ് പെര്‍സിവെറന്‍സിന്റെ ഇപ്പോഴത്തെ മുഖ്യ ദൗത്യം. ഗ്രഹത്തിന്റെ ജിയോളജി, കാലാവസ്ഥ തുടങ്ങിയവയുടെ സൂക്ഷമപഠനത്തിനു ശേഷം ചൊവ്വഗ്രഹത്തെ മനുഷ്യന് ഉപയോഗിക്കാവുന്ന തരത്തിലാക്കിയെടുക്കുക എന്നതാണ് അന്തിമ ലക്ഷ്യം.

ഭാവിയില്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുമായി ചേര്‍ന്ന് നാസ നടത്താന്‍ ഉദ്ദേശിച്ചിട്ടുള്ള ദൗത്യങ്ങളില്‍, ചൊവ്വയിലെ മണ്ണിന്റെയും മറ്റും സാമ്പിളുകള്‍ ഭൂമിയിലെത്തിച്ച് സസൂക്ഷ്മ പഠനത്തിന് വിധേയമാക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category