1 GBP = 102.00 INR                       

BREAKING NEWS

നിങ്ങള്‍ അവിടെത്തന്നെ കഴിഞ്ഞാല്‍ മതി; ഇങ്ങോട്ടു വരേണ്ട; മേഗന്റെ വാക്കുകേട്ടിറങ്ങിപ്പോയ ഹാരിയെ തള്ളി എലിസബത്ത് രാജ്ഞി; ഹാരിക്ക് ഇനിയൊരു മടക്കം അസാദ്ധ്യം

Britishmalayali
kz´wteJI³

കൊട്ടാരം വിട്ടിറങ്ങിയ ഹാരിയുടെ അവശേഷിച്ച രാജപദവികളും സൂചകങ്ങളും എടുത്തുമാറ്റിയ എലിസബത്ത് രാജ്ഞിയുടെ നടപടി, അടുത്തകാലത്ത് ഹാരിയും മേഗനും ബ്രിട്ടനിലേക്ക് വരുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതെയാക്കി എന്നാണ് കൊട്ടാരകാര്യം നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുതിര്‍ന്ന രാജകുടുംബംഗങ്ങള്‍ എന്ന നിലയിലുള്ള തങ്ങളുടെ കടമ നിര്‍വ്വഹിക്കുവാന്‍ തയ്യാറല്ലെന്ന സന്ദേശം നല്‍കി ഹാരി, അവശേഷിച്ച രാജപദവികളും സൂചകങ്ങളും തിരിച്ചു നല്‍കുകയും ചെയ്തു.

രാജകുടുംബത്തിന്റെ കടുത്ത ആരാധകരായി അറിയപ്പെടുന്ന റേച്ചല്‍ ബോവിയും റോബെര്‍ട്ട ഫിയോറിറ്റയും അവതരിപ്പിച്ച പോഡ്കാസ്റ്റിലൂടെ, ഹാരിയുടെ നടപടി തികച്ചും നിരാശാജനകമാണെന്നാണ് അവര്‍ അറിയിച്ചത്. ഹാരിയും മേഗനും തിരിച്ചുവന്നിരുന്നെങ്കില്‍ തങ്ങള്‍ സന്തോഷിക്കുമായിരുന്നു എന്ന് വെളിപ്പെടുത്തിയ അവര്‍ അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍, ഒരു കുടുംബത്തിന് അവരുടെ ഉള്ളിലെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാന്‍ കഴിയും എന്നതിന്റെ മാതൃകയാകുമായിരുന്നു അതെന്നു പറഞ്ഞു.

നിലവില്‍ കോവിഡ് പ്രതിസന്ധി മൂലം ബ്രിട്ടനിലേക്ക് വരാന്‍ കഴിയാത്ത അവര്‍ അടുത്തകാലത്തൊന്നും തിരിച്ചെത്തുകയില്ല എന്ന് മനസ്സിലാക്കുന്നതില്‍ ഖേദമുണ്ടെന്നും അവര്‍ പറഞ്ഞു. അതേസമയം അവരുടെ സ്വകാര്യജീവിതത്തില്‍ അവര്‍ സന്തുഷ്ടരാണ് എന്നത് സന്തോഷം പകരുന്ന കാര്യമാണെന്ന് ഫിയോരിറ്റ പറഞ്ഞു. ടെക്‌സാസില്‍ ഒരു സ്ത്രീക്ക് വീടൊരുക്കി നല്‍കിയതുപോലെ പല നല്ല കാര്യങ്ങളും അവര്‍ ചെയ്യുന്നുണ്ടെന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നവര്‍ക്ക് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുവാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാലും അവര്‍ക്ക് ഒരു തിരിച്ചുവരവുണ്ടാകില്ല എന്നത് തീര്‍ത്തും വിഷമിപ്പിക്കുന്ന കാര്യമാണെന്നാണ് അവര്‍ പറഞ്ഞത്. ഹാരിയും മേഗനും രാജകുടുംബാങ്ങള്‍ എന്ന നിലയിലുള്ള കടമകള്‍ ചെയ്തിരുന്നെങ്കില്‍ എന്നാശിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇനി ചാള്‍സ് രാജകുമാരന്‍ അധികാരത്തിലെത്തുകയും പിന്നീട് വില്യം എത്തുകയും ചെയ്യുന്നതോടെ ചില പരിണാമങ്ങള്‍ക്ക് ഇടവന്നേക്കാം എന്നും അവര്‍ പറയുന്നു.

രാജകുടുംബത്തില്‍ നിന്നും പടിയിറങ്ങി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഹാരിയും മേഗനും നെറ്റ്ഫ്‌ളിക്‌സുമായി ശതകോടികളുടെ കരാര്‍ ഒപ്പിട്ടത് വലിയ വാര്‍ത്തയായിരുന്നു. അതിനുപുറകെ, അവര്‍ രാജകുടുംബത്തില്‍ നിന്നും വിട്ടിറങ്ങാനുണ്ടായ സാഹചര്യം മുതല്‍ എല്ലാം തുറന്നു പറഞ്ഞുള്ള ഒരു ടെലിവിഷന്‍ അഭിമുഖം നടത്തി എന്ന വാര്‍ത്തയും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ വിവാദത്തെ തുടര്‍ന്നാണ്, ഹാരിയുടെ അവശേഷിക്കുന്ന രാജപദവികളും സൂചകങ്ങളും നീക്കം ചെയ്യാന്‍ രാജ്ഞി തീരുമാനിച്ചത്.

സൈനിക ബഹുമതി ഉള്‍പ്പടെയുള്ളവ ഇതിനെ തുടര്‍ന്ന് ഹാരിക്ക് നഷ്ടപ്പെട്ടിരുന്നു. ലണ്ടന്‍ മാരത്തോണ്‍ സൊസൈറ്റിയിലേതടക്കമുള്ള പല പ്രശസ്ത സ്ഥാപനങ്ങളുടെയും രക്ഷാധികാരിസ്ഥാനങ്ങളും നഷ്ടമായി. എന്നാല്‍, എന്തൊക്കെ സംഭവിച്ചാലും സ്വന്തം ജീവിതവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ഹാരി തീരുമാനിച്ചിട്ടുള്ളത്. ഇതാണ് ഇപ്പോള്‍ ബ്രിട്ടീഷ് രാജകുടുംബത്തെ സ്‌നേഹിക്കുന്നവരെ നിരാശയിലാഴ്ത്തിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category